Connect with us

Culture

സ്ത്രീ എന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് സ്ത്രീയാണ്, ലെഫ്റ്റ് ലിബറല്‍ ആങ്ങളമാരല്ല- നിഖാബ് വിവാദത്തില്‍ പ്രതികരിച്ച് ഫാത്തിമ തഹ്ലിയ

Published

on

കോഴിക്കോട്: എം.ഇ.എസ് കോളജുകളില്‍ നിഖാബ് ധരിക്കുന്നത് വിലക്കിയതിനു പിന്നാലെ സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി നിഖാബ് ധരിക്കുന്നത് നിരോധിക്കണമെന്ന മുറിവിളികള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. സുരക്ഷ മുന്‍നിര്‍ത്തിയാണ് നിഖാബ് നിരോധിക്കുന്നത് എങ്കില്‍ നോര്‍ത്ത് ഇന്ത്യയിലെ ഘുണ്ഘട്ട് ഉള്‍പ്പെടെ മുഖം മറക്കുന്ന എല്ലാ വസ്ത്രവും നിരോധിക്കണമെന്ന് തഹ്ലിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫാത്തിമ തഹ്ലിയയുടെ ഫെയ്‌സ്ബുക് കുറിപ്പ്:
സുരക്ഷാ പ്രശ്‌നങ്ങളും സ്ത്രീ വിരുദ്ധതയും ആരോപിച്ചാണ് ചിലര്‍ നിഖാബ് നിരോധനത്തിന് വേണ്ടി വാദിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് നിഖാബ് നിരോധിക്കുന്നത് എങ്കില്‍ നോര്‍ത്ത് ഇന്ത്യയിലെ ഘുണ്ഘട്ട് ഉള്‍പ്പെടെ മുഖം മറക്കുന്ന എല്ലാ വസ്ത്രവും നിരോധിക്കണം. പൊതു സ്ഥലത്ത് മുഖം മറച്ചു പ്രത്യക്ഷപ്പെടുന്നത് പോലും നിരോധിക്കേണ്ടി വരും. കാരണം നിഖാബ് ഉയര്‍ത്തുന്ന അതേ ‘സുരക്ഷാ ഭീഷണി’ മുഖം മറയ്ക്കുന്ന മറ്റ് വസ്ത്രങ്ങളും ഉയര്‍ത്തുന്നുണ്ട്. മുഖം മറക്കുന്ന മറ്റ് വസ്ത്രങ്ങളില്‍ സുരക്ഷാ ഭീഷണി കാണാതെ നിഖാബില്‍ മാത്രം സുരക്ഷാ ഭീഷണി കണ്ടെത്തുന്നത് മനസില്‍ അടങ്ങിയിരിക്കുന്ന ഇസ്ലാമോഫോബിയ ആണെന്ന് പറയേണ്ടി വരുന്നത് ഇത് കൊണ്ടാണ്. സുരക്ഷാ പരിശോധനക്കിടയിലോ മറ്റ് അടിയന്തര സന്ദര്‍ഭങ്ങളിലോ മുഖം വെളിവെക്കാന്‍ നിഖാബ് ധരിക്കുന്നവര്‍ ഒരുക്കമാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും നിഖാബ് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പറയുന്നത് ഇസ്ലാമോഫോബിയ അല്ലാതെ മറ്റെന്താണ്.

നിഖാബ് സ്ത്രീ വിരുദ്ധമാണ് എന്ന് കരുതുന്നവര്‍ക്ക് അത് ധരിക്കാതിരിക്കാന്‍ സ്വാതന്ത്ര്യം ഉള്ളത് പോലെ നിഖാബ് ധരിക്കുന്നത് പുണ്യം ആണെന്ന് കരുതുന്നവര്‍ക്ക് അത് ധരിക്കാനും സ്വാതന്ത്ര്യം വേണം. മറിച്ചു നിഖാബ് നിരോധിക്കുന്നത് സ്ത്രീയുടെ വസ്ത്രധാരണ അവകാശത്തിലേക്കുള്ള കൈകടത്തല്‍ ആണ്. എന്താണ് സ്ത്രീക്ക് ഗുണം എന്ന് തീരുമാനികേണ്ടത് അതത് സ്ത്രീകളാണ്. അല്ലാതെ ലെഫ്റ്റ് ലിബറല്‍ ആങ്ങളമാരല്ല. സ്ത്രീക്ക് വേണ്ടി തീരുമാനം എടുക്കാന്‍ ഭരണകൂടം ഉള്‍പ്പടെ ആരും വരേണ്ടതില്ല. അത് സ്ത്രീകള്‍ തന്നെ എടുത്തോളും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭൂനികുതിയും വാഹന നികുതിയും കൂടി; വൈദ്യുതി നിരക്കും കൂടും

15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി കൂടി. ഇരുചക്രവാഹനങ്ങള്‍ക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങള്‍ക്കും 900 രൂപയായിരുന്നത് 1350 രൂപയായി വര്‍ധിച്ചു.

Published

on

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനകളും ഇളവുകളും ആനുകൂല്യങ്ങളും ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഭൂനികുതിയും വാഹന നികുതിയും കൂടി. വൈദ്യുതി ചാര്‍ജും യൂണിറ്റിന് 12 പൈസ വച്ച് കൂടും. സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ വെള്ളക്കരത്തിലെ 5 ശതമാനം വര്‍ധന പ്രാബല്യത്തില്‍ വരില്ല.

15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി കൂടി. ഇരുചക്രവാഹനങ്ങള്‍ക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങള്‍ക്കും 900 രൂപയായിരുന്നത് 1350 രൂപയായി വര്‍ധിച്ചു. സ്വകാര്യ കാറുകള്‍ക്ക് ഭാരമനുസരിച്ച് 750 കിലോ വരെ 9600 രൂപ 1500 കിലോ വരെ 12,900 രൂപ അതിന് മുകളില്‍ 15,900 രൂപ എന്നിങ്ങനെയാണ് നികുതി.

എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും 5 ശതമാനം നികുതി എന്നത് മാറി. 15 ലക്ഷം വരെ വിലയുള്ളവക്ക് 5 ശതമാനം, 20 ലക്ഷം വരെ 8 ശതമാനം അതിന് മുകളിലുള്ളവക്ക് 10 ശതമാനവും നികുതി കൂടി.

ഇരുചക്ര മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി 5 ശതമാനമായി തുടരും. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ സീറ്റിനനുസരിച്ചുള്ള നികുതി ഏകീകരണവും പ്രാബല്യത്തിലായി. ഭൂ നികുതിയില്‍ 50 ശതമാനമാണ് വര്‍ധന. ഭൂമിയുടെ അളവനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് നിരക്ക് കൂടുന്നത്.

ഒരു ആറിന് രണ്ടര മുതല്‍ 15 രൂപ വരെ വര്‍ധിക്കും. 23 ഇനം കോടതി ഫീസുകളും വര്‍ധിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ 3 ശതമാനം വര്‍ധന ഏപ്രിലിലെ ശമ്പളത്തോടൊപ്പം കിട്ടും. ദിവസ വേതന കരാര്‍ ജീവനക്കാരുടെ ശമ്പളവും 5 ശതമാനം വര്‍ധിക്കും.

Continue Reading

Film

എമ്പുരാന് പിന്തുണയുമായി ഹൈബി ഈഡൻ എം.പി

. ‘ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല, നട്ടെL’ എന്ന കുറിപ്പോടെ സുപ്രിയ മേനോനും പൃഥ്വിരാജ് സുകുമാരനുമൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.

Published

on

മോഹ​ൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ചിത്രം വ്യാപക വിമർശനങ്ങളാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളുൾപ്പെടെ നിരവധി പേർ പിന്തുണയുമായി രം​ഗത്തതെത്തുകയും ചെയ്തിരുന്നു. ഹൈബി ഈഡൻ എംപിയും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തി.

‘ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല, നട്ടെL’ എന്ന കുറിപ്പോടെ സുപ്രിയ മേനോനും പൃഥ്വിരാജ് സുകുമാരനുമൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. തിരക്കഥാകൃത്ത് മുരളി ​ഗോപിയെയും സുപ്രിയയയെയും പൃഥ്വിരാജിനെയും പോസ്റ്റിൽ ടാ​ഗ് ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിലെ നായകൻ മോഹൻലാലിനെ എംപി പോസ്റ്റിൽ ടാ​ഗ് ചെയ്തിട്ടില്ല.

അതേസമയം ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുനിൽക്കേ ചിത്രം ആ​ഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാൻ 200 കോടി ക്ലബിലെത്തിയത്. നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്.

റീ എഡിറ്റഡ് പതിപ്പ് ഇന്ന് മുതല്‍ തിയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്ന് മൂന്ന് മിനിറ്റാണ് ചിത്രത്തിൽനിന്ന് നീക്കം ചെയ്തത്.

Continue Reading

india

ബംഗാളിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു: മമത ബാനർജി

പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികളായ ‘റാമും ബാമും’ (ബി.ജെ.പിയും ഇടതുപക്ഷവും) സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മമത വിമർശിച്ചു.

Published

on

പശ്ചിമ ബംഗാളിൽ ബി.ജെ.പിയും ആർ.എസ്.എസും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ റെഡ് റോഡിൽ വാർഷിക ഈദ്-ഉൽ-ഫിത്തർ പ്രാർത്ഥനയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത. പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികളായ ‘റാമും ബാമും’ (ബി.ജെ.പിയും ഇടതുപക്ഷവും) സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മമത വിമർശിച്ചു.

വർഗീയ കലാപങ്ങൾക്ക് ആക്കം കൂട്ടാൻ ലക്ഷ്യമിട്ടുള്ള പ്രകോപനങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒപ്പം തന്റെ സർക്കാർ സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കുമെന്നും പറഞ്ഞു.

‘കലാപത്തിന് ആക്കം കൂട്ടാൻ പ്രകോപനങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ദയവായി ഈ കെണികളിൽ വീഴരുത്. പശ്ചിമ ബംഗാൾ സർക്കാർ ന്യൂനപക്ഷങ്ങൾക്കൊപ്പമാണ് നിൽക്കുന്നത്. സംസ്ഥാനത്ത് സംഘർഷം സൃഷ്ടിക്കാൻ ആർക്കും കഴിയില്ല,’മമത ബാനർജി പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷണങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് മമത ബാനർജി ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കാൻ ബി.ജെ.പി ‘ജുംല രാഷ്ട്രീയത്തിൽ’ ഏർപ്പെടുന്നുവെന്ന് ആരോപിച്ചു.

അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ചെറുക്കുന്നതിൽ പാർട്ടി വിജയിച്ചുവെന്നും പാർട്ടിയിലെ ഐക്യമാണത്തിന് കാരണമെന്നും ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരുമിച്ച് ബി.ജെ.പിയുടെ മുന്നേറ്റത്തെ ചെറുത്തു. ബി.ജെ.പി ഹിന്ദുക്കൾ അപകടത്തിലാണെന്ന് പറയുന്നു. വർഗീയ രാഷ്ട്രീയത്തിന്റെ കണ്ണട മാറ്റാൻ ഞാൻ അവരോട് ആവശ്യപ്പെടുകയാണ്. സത്യം പറഞ്ഞാൽ, അവരുടെ രാഷ്ട്രീയം കാരണം രാജ്യം മുഴുവൻ അപകടത്തിലാണ്. പശ്ചിമ ബംഗാളിൽ ഭിന്നത സൃഷ്ടിക്കാൻ അവർ ശ്രമിച്ചാൽ, ഞങ്ങൾ അതിനെ ചെറുക്കും,’ അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഭിന്നത വിതയ്ക്കുന്നതിനും വർഗീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കെതിരെ തൃണമൂൽ കോൺഗ്രസ് തുടർന്നും പോരാടുമെന്ന് ഇരു നേതാക്കളും പറഞ്ഞു.

നിലവിൽ പശ്ചിമ ബംഗാളിലെ മാൾഡയിലെ മോട്ടബാരിയിൽ വർഗീയ സംഘർഷം തുടർന്നുകൊണ്ടിരിക്കുകയാണ്. തീവയ്പ്പ്, പൊതുസ്വത്ത് നശിപ്പിക്കൽ, ആക്രമണങ്ങൾ എന്നിവയെ തുടർന്ന് ജില്ലാ ഭരണകൂടം ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കാൻ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

ബംഗാളിലെ മാൾഡയിലെ പ്രാദേശിക പള്ളിയുടെ സമീപത്ത് കൂടി നടന്ന രാമനവമിക്കുള്ള ഒരുക്ക റാലിക്കിടെ ചിലർ പള്ളിക്ക് നേരെ പടക്കം എറിഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. സംഭവം വർഗീയ സംഘർഷമായി പരിണമിക്കുകയും ഇത് റോഡ് ഉപരോധങ്ങൾക്കും നിയമപാലകരുമായുള്ള ഏറ്റുമുട്ടലുകൾക്കും കാരണമായി.

Continue Reading

Trending