Connect with us

kerala

തോട്ടമല ആദിവാസി മേഖലയില്‍ കരടിയുടെ ആക്രമണത്തില്‍ പിതാവിനും മകനും ഗുരുതി പരിക്ക്

രാമയ്യന്‍കാണി(70), മകന്‍ വിജയകുമാര്‍(40) എന്നിവര്‍ക്കാണ് കടിയേറ്റത്.

Published

on

നാഗര്‍കോവില്‍: പേച്ചിപ്പാറ പഞ്ചായത്തിലെ തോട്ടമല ആദിവാസി മേഖലയില്‍ കരടിയുടെ ആക്രമണത്തില്‍ പിതാവിനും മകനും പരിക്കേറ്റു. രാമയ്യന്‍കാണി(70), മകന്‍ വിജയകുമാര്‍(40) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇരുവരുടേയും മുഖത്തും കാലിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ച സ്വന്തം കൃഷിസ്ഥലത്ത് നിന്ന് കുരുമുളക് പറിച്ച് മടങ്ങും വഴിയായിരുന്നു കരടി ആക്രമിച്ചത്. വഴിയരികിലെ നീരുറവയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന കരടിയും കുട്ടികളും നടന്നുവന്ന രണ്ട് പേരെയും കണ്ട് ഇരുവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് കരടി രാമയ്യന്‍ കാണിയുടെ മുഖത്ത് ചാടി കടിച്ചു. ഇതുകണ്ട് രക്ഷപ്പെടുത്താന്‍ വന്ന മകനെയും കരടി മുഖത്ത് കടിച്ചു.

ഇതിനിടയില്‍ ഇവരോടൊപ്പം ഉണ്ടായിരുന്ന വളര്‍ത്തുനായ കരടിയുമായി ഏറ്റുമുട്ടി. തുടര്‍ന്ന് ഇവരുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് കരടിയെ വിരട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത; ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് ഈ വര്‍ഷം

അള്‍ട്രാ വയലറ്റ് സൂചികയില്‍ ഇടുക്കി, കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകള്‍ ഓറഞ്ച് ലെവലില്‍ തുടരുകയാണ്

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത. ഉച്ച തിരിഞ്ഞായിരിക്കും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത കൂടുതലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലയില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരും. അള്‍ട്രാ വയലറ്റ് സൂചികയില്‍ ഇടുക്കി, കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകള്‍ ഓറഞ്ച് ലെവലില്‍ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് ഈ വര്‍ഷമാണ്. സംസ്ഥനത്ത് ഇതുവരെ 58. 2 മില്ലിമീറ്റര്‍ മഴ ലഭിച്ചുവെന്നാണ് കണക്ക്.

Continue Reading

kerala

കോഴിക്കോട് കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസില്‍ കച്ചവടക്കാരും നാട്ടുകാരും തമ്മില്‍ വീണ്ടും സംഘര്‍ഷം

10.30 യ്ക്ക് ശേഷം തുറക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍

Published

on

കോഴിക്കോട് കച്ചവടക്കാരും നാട്ടുകാരും തമ്മില്‍ വീണ്ടും സംഘര്‍ഷം. കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസിലാണ് സംഭവം. 10.30 യ്ക്ക് ശേഷം തുറക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. എന്നാല്‍ 12 മണി വരെയെങ്കിലും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്ന് കച്ചവടക്കാരുടെ സംഘടന ആവശ്യപ്പെടുന്നത്. സംഭവത്തില്‍ കച്ചവടക്കാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

10.30 ന് കച്ചവടക്കാര്‍ കട അടക്കാത്തതോടെ നാട്ടുകാര്‍ ബലം പ്രയോഗിച്ച് അടിപ്പിക്കാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പൊലീസ് എത്തിയാണ് നാട്ടുകാരെ അവിടെ നിന്ന് മാറ്റിയത്. കടകളില്‍ കയറി ആക്രമിച്ചവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.കച്ചവടക്കാര്‍ ഗുണ്ടകളെ ഇറക്കി എന്നാണ് നാട്ടുകാരുടെ ആരോപണം

പ്രദേശത്ത് സംഘര്‍ഷം പതിവായിരിക്കുന്ന സാഹചര്യത്തില്‍ സമീപപ്രദേശങ്ങളിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ ഇരുകൂട്ടരും പരസ്പരം തീരുമാനങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് രാത്രിയിലും സംഘര്‍ഷമുണ്ടായത്.

Continue Reading

kerala

മാസപ്പടി കേസ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളില്‍ ഹൈക്കോടതി വിധി ഇന്ന്

അന്തരിച്ച പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെയും മാത്യു കുഴല്‍നടന്‍ എംഎല്‍എയുടെയും ഹരജികളിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക

Published

on

കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്തരിച്ച പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെയും മാത്യു കുഴല്‍നടന്‍ എംഎല്‍എയുടെയും ഹരജികളിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും എക്‌സാലോജികും തമ്മിലുള്ള ഇടപാടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മാസപ്പടിയായി പണം കൈപ്പറ്റിയതായി ആരോപണം ഉയര്‍ന്നിരുന്നു.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും നേരത്തെ ഈ ആവശ്യം തളളിയിരുന്നു. സേവനങ്ങളില്ലതെ തന്നെ സിഎംആര്‍എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക് കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അന്വേഷിക്കണമെന്നാണ് മാത്യു കുഴല്‍നാടന്റെ ആവശ്യം. ഇക്കാര്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിന് എതിരെയാണ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹരജികളില്‍ വിധി പറയുക.

Continue Reading

Trending