ദുബൈ: ലോകത്തിന് മുന്നില്‍ ജനാധിപത്യ-മതേതര നിലപാടുകളുടെ ശക്തി തെളിയിച്ച ഇന്ത്യയെ അധികാര ശക്തിയിലൂടെ മത രാഷ്ട്രമാക്കാനുളള ഫാസിസ്റ്റ് നീക്കം ഒരിക്കലും വിലപ്പോവില്ലന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം സി.വി.എം വാണിമേല്‍. മുസ്‌ലിം ലീഗ് നേതാവ് ടി.പി ഹസ്സന്‍ മാസ്റ്റര്‍ക്ക് ഏറാമല പഞ്ചായത്ത് കെഎംസിസി ദുബൈയില്‍ ഏര്‍പ്പടുത്തിയ സ്വീകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി മുനീറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ദുബൈ കെഎംസിസി വൈസ് പ്രസിഡണ്ട് ഒ.കെ ഇബ്രാഹിം ഹസ്സന്‍ മാസ്റ്ററെ ഷോള്‍ അണിയിച്ച് സ്വീകരിച്ചു. ടി.പി ഹസ്സന്‍ മാസ്റ്റര്‍, പി.കെ ജമാല്‍, പി.പി അന്‍വര്‍, സകരിയ്യ കുന്നുമ്മക്കര, പി.കെ അസീസ്, കെ.ടി.കെ ഫൈസല്‍, ടി.പി റസാഖ്, എം.ഇ കുഞ്ഞമ്മദ്, മമ്പള്ളി ഷക്കീര്‍, നസീര്‍ ഐക്കോത്ത്, കെ.പി ഫഹദ് പ്രസംഗിച്ചു. മുസ്‌ലിം ലീഗ് നേതാവും വയനാട് മുസ്‌ലിം യതീംഖാന പ്രസിഡണ്ടുമായ എം.എ ജമാലിന്റെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.