Connect with us

kerala

കർഷക വഞ്ചന ; തിരുവോണനാളിൽ സെക്രട്ടേറിയറ്റ് നടയിൽ കൊടിക്കുന്നിലിന്റെ പട്ടിണിക്കഞ്ഞി സത്യഗ്രഹം

കർഷകർക്ക് ഇടിത്തീ പോലെ നെല്ലുസംഭരണം വീണ്ടും സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള നീക്കവും നടക്കുന്നു. നെല്ലുസംഭരണത്തിലും അഴിമതി പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഒരുങ്ങിയാൽ ശക്തമായി എതിർക്കുമെന്നും കൊടുക്കുന്നിൽ സുരേഷ് പറഞ്ഞു.

Published

on

കർഷക വഞ്ചനയിലും അവഹേളനത്തിലും പ്രതിഷേധിച്ച് തിരുവോണനാളിൽ സെക്രട്ടേറിയറ്റ് നടയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എംപി യുടെ നേതൃത്വത്തിൽ പട്ടിണിക്കഞ്ഞി സത്യാഗ്രഹം നടത്തും.

സംസ്ഥാനത്ത് 360 കോടി രൂപ നെൽകർഷകർക്ക് ഇനിയും നെല്ലുവില നൽകാനുണ്ട്. ക്വിന്റലിന് 28.20 രൂപയുടെ സ്ഥാനത്ത് ആശ്വാസമായി 7.92 രൂപാ മാത്രമായി നൽകിയത്. ഇത് കർഷക വഞ്ചനയാണന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയിൽ മാത്രം 6748 കർഷകർക്കായി 99 കോടിയാണ് സർക്കാർ നെല്ലുവില നൽകാനുള്ളത്. ഫെബ്രുവരിയിൽ കുട്ടനാട്ടിൽ ഉൾപ്പെടെ കൊയ്ത്ത് ആരംഭിക്കുമെന്ന് സർക്കാരിന് കൃത്യമായ അറിവുണ്ടായിരിക്കേ, ഏഴു മാസങ്ങൾ ആകുമ്പോൾ 28% പണം മാത്രമായി നൽകുന്നതിൽപരം അവഹേളനം കർഷകർക്കുണ്ടാവാനില്ല. കേരളാ ബാങ്കുമായോ ബാങ്കുകളുടെ കൺസോർഷ്യവുമായോ കാലേകൂട്ടി ചർച്ച നടത്തിയിരുന്നെങ്കിൽ മാർച്ചിൽത്തന്നെ പണം നൽകിത്തുടങ്ങാമായിരുന്നു.

കർഷകർക്ക് ഇടിത്തീ പോലെ നെല്ലുസംഭരണം വീണ്ടും സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള നീക്കവും നടക്കുന്നു. നെല്ലുസംഭരണത്തിലും അഴിമതി പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഒരുങ്ങിയാൽ ശക്തമായി എതിർക്കുമെന്നും കൊടുക്കുന്നിൽ സുരേഷ് പറഞ്ഞു.

 

kerala

ഇടമലക്കുടിയില്‍ പനി ബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു

കിലോമീറ്ററുകളോളം ദൂരം ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആണ് മരണം.

Published

on

ഇടമലക്കുടിയില്‍ പനി ബാധിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ഇടമലക്കുടിയിലെ വിദൂര ആദിവാസി കുടിലുകളില്‍ ഒന്നായ കൂടലാര്‍കുടി സ്വദേശി മൂര്‍ത്തി ഉഷ ദമ്പതികളുടെ മകന്‍ കാര്‍ത്തി (5) ആണ് മരണപ്പെട്ടത്. കിലോമീറ്ററുകളോളം ദൂരം ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആണ് മരണം. ആശുപത്രിയില്‍ എത്തും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി.

Continue Reading

News

കോട്ടയത്ത് തര്‍ക്കത്തിനിടെ സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചു; ചികിത്സയിലിരിക്കെ ദാരുണാന്ത്യം; പ്രതി പിടിയില്‍

ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ച തമിഴ്‌നാട് സ്വദേശി കാര്‍ത്തികിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കോട്ടയത്ത് ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. ഭരണങ്ങാനത്തെ ഇടമറ്റം എഫ്.സി കോണ്‍വെന്റിലെ ജോലിക്കാരനായ തമിഴ്‌നാട് സ്വദേശി സൂര്യ എന്ന അറുമുഖം ഷണ്‍മുഖവേലാണ് (38) മരിച്ചത്. ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ച തമിഴ്‌നാട് സ്വദേശി കാര്‍ത്തികിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. വാക്ക് തര്‍ക്കത്തിനിടെ സൂര്യയെ കാര്‍ത്തിക് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സൂര്യയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞു വരവേ വെള്ളിയാഴ്ച മരിക്കുകയായിരുന്നു.. പാലാ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Continue Reading

india

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ

മുതിര്‍ന്ന അഭിഭാഷകനും പാര്‍ലമെന്റ് അംഗവുമായ കബില്‍ സിബല്‍ ‘ഇലക്ഷന്‍ ഫ്രോഡ്: ഡെത്ത് ഓഫ് ഡെമോക്രസി’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

Published

on

ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാല്‍ മാര്‍ഗിലെ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ നാളെ സമര്‍പ്പിക്കും. ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുക. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങി ഇന്ത്യ സഖ്യത്തിലെ മറ്റ് ഉന്നത നേതാക്കളും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത മുസ്ലിം ലീഗ് പ്രതിനിധികളും നേതാക്കളുമടക്കം 3000 പേരും ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വെയിറ്റ് ലിഫ്റ്റിങ് ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അതിഥികളായിരിക്കും. മുതിര്‍ന്ന അഭിഭാഷകനും പാര്‍ലമെന്റ് അംഗവുമായ കബില്‍ സിബല്‍ ‘ഇലക്ഷന്‍ ഫ്രോഡ്: ഡെത്ത് ഓഫ് ഡെമോക്രസി’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

അഞ്ച് നിലകളിലായാണ് സമുച്ചയം. ദേശീയ ഭാരവാഹികള്‍ക്കുള്ള ഓഫീസുകള്‍, മീറ്റിങ് ഹാളുകള്‍, വര്‍ക്ക് സ്‌പേസുകളും കൂടാതെ കൊമേഴ്‌സ്യല്‍ സ്‌പേസ്, ബോര്‍ഡ് റൂം, ഡിജിറ്റല്‍ സ്‌ക്രീനോടുകൂടിയ കോണ്‍ഫറന്‍സ് ഹാള്‍, പബ്ലിക് ഹാള്‍, ഡെയിനിങ് ഏരിയ, പ്രാര്‍ഥനാ മുറി എന്നിവ ഉള്‍പ്പെടുത്തി അത്യാധുനിക സംവിധാനങ്ങങ്ങളും സൗകര്യങ്ങളുമുള്ളതായിരിക്കും.

സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ദേശീയ രാഷ്ട്രീയ ഉപദേശകസമിതി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഭാരവാഹികളായ അബ്ദുല്‍ സമദ് സമദാനി എംപി, അഡ്വ് ഹാരിസ് ബീരാന്‍ എംപി, ഖുറം അനീസ് ഉമര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

Trending