Connect with us

Culture

കേന്ദ്രം സഞ്ചരിക്കുന്നത് തെറ്റായ ദിശയിലെന്ന് സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: കര്‍ഷക ആത്മഹത്യ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി കൈക്കൊള്ളാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി.
കാര്‍ഷിക വിളകളുടെ തകര്‍ച്ചയും കടക്കെണിയും കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇത് നിയന്ത്രിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ തെറ്റായ ദിശയില്‍ സഞ്ചരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കര്‍ഷക ആത്മഹത്യ അതീവ ഗുരുതരമായ വിഷയമാണെന്നും ഇതിന് പരിഹാരം കാണുന്നതിനായി എന്ത് നയ പരിപാടിയാണ് കൈക്കൊണ്ടതെന്ന് കേന്ദ്രം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
കര്‍ഷകര്‍ ബാങ്കുകളില്‍ നിന്നും ലോണെടുക്കുന്നു, ഇത് തിരിച്ചടക്കാനാവാതെ അവര്‍ ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യക്കു ശേഷം കര്‍ഷകര്‍ക്കു പണം നല്‍കേണ്ടതില്ലെന്നതു മാത്രമാണ് സര്‍ക്കാര്‍ കാണുന്ന പരിഹാരം, ഇത് തടയാന്‍ സര്‍ക്കാറിന് പദ്ധതി വേണ്ടേ എന്നും കോടതി ചോദിച്ചു. കര്‍ഷക ആത്മഹത്യ പതിറ്റാണ്ടുകളായി നടക്കുന്നുണ്ട്. എന്നിട്ടും ഇത് നിയന്ത്രിക്കാന്‍ കാര്യമായ നടപടികളുണ്ടാവുന്നില്ലെന്നത് അല്‍ഭുതപ്പെടുത്തുന്നതായും സുപ്രീം കോടതി പറഞ്ഞു.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ ആത്മഹത്യ നിരക്ക് ഗണ്യമായി കുറക്കാനാവുമെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. അതേ സമയം 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വിള ഇന്‍ഷൂറന്‍സ് അടക്കം നിരവധി പദ്ധതികള്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കാനായി ചെയ്തിട്ടുണ്ടെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ കോടതിയെ അറിയിച്ചു. ഗുജറാത്തിലെ കര്‍ഷക ആത്മഹത്യ ചൂണ്ടിക്കാട്ടി സിറ്റിസണ്‍ റിസോഴ്‌സ് ആന്റ് ആക്ഷന്‍ ആന്റ് ഇനീഷ്യേറ്റീവ് എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുയായിരുന്നു കോടതി.
ഗുജറാത്തില്‍ തുങ്ങുന്നതല്ല വിഷയമെന്നു ചൂണ്ടിക്കാട്ടിയ കോടതി പൊതു വിഷയമായി പരിഗണിക്കുയായിരുന്നു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഈ മാസം 27ലേക്കു മാറ്റി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മംഗളൂരുവില്‍ യൂനിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം; മലയാളി ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍

മംഗളൂരു സിറ്റി ബാർക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ബെജായിയിൽ കെഎസ്ആർടിസിക്ക് സമീപം ആദിത്യ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന “കളേഴ്‌സ്” എന്ന യൂണിസെക്‌സ് സലൂണിലാണ് അതിക്രമം നടന്നത്.

Published

on

നഗരത്തിലെ ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ അറസ്റ്റ് ചെയ്തു.

മംഗളൂരു സിറ്റി ബാർക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ബെജായിയിൽ കെഎസ്ആർടിസിക്ക് സമീപം ആദിത്യ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന “കളേഴ്‌സ്” എന്ന യൂണിസെക്‌സ് സലൂണിലാണ് അതിക്രമം നടന്നത്. 11 പേരടങ്ങുന്ന സംഘം അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയായിരുന്നു. ഇന്ന് രാവിലെ 11. 50 ഓടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ ഉടമ സുധീർ ഷെട്ടി നൽകിയ പരാതിയിൽ കേസെടുത്ത ബാർക്ക പൊലീസ് രാത്രിയോടെ 14 പേരെ അറസ്റ്റ് ചെയ്തു. ബണ്ട്വാൾ സ്വദേശി ഹർഷിത് എന്ന ഹർഷരാജ്, വാമഞ്ചൂർ മൂടുഷെഡ്ഡേ സ്വദേശി രവി പൂജാരി എന്ന മോഹൻദാസ്, കാസർകോട് ഉപ്പള സ്വദേശി പുരന്ദര റൈ, വാമഞ്ചൂർ അംബേദ്കർ നഗർ സ്വദേശി സച്ചിൻ, ഉളായിബെട്ട് ഫെർമഞ്ചി സ്വദേശി രവീഷ്, സുകേത്, ബഞ്ചനപദവ് സ്വദേശി അങ്കിത്, വാമഞ്ചൂർ സ്വദേശി മൂടുഷെഡ്ഡിലെ കാളി മുത്തു, തരിഗുഡ്ഡെ ബോണ്ടന്തില സ്വദേശി അഭിലാഷ്, വാമഞ്ചൂർ മൂടുഷേഡ് സ്വദേശി ദീപക്, വിഘ്നേഷ് സരിപള്ള, പെഡമലെ മങ്കി സ്റ്റാൻഡിലെ ശരൺ രാജ്, മൂടുഷെഡേ പ്രദീപ് പൂജാരി, മംഗളൂരു ഗോകർണ നിഡാലെ സ്വദേശി പ്രസാദ് അത്താവർ എന്നിവരാണ് അറസ്റ്റിലായത്.

സലൂണിൽ അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച സംഘം, വനിത ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും സലൂണിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.

Continue Reading

kerala

അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ആനയെ കണ്ടെത്തി

കാട്ടാനയുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Published

on

തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ കണ്ടെത്തി. ആനയെ കണ്ടെത്താൻ വൈകുന്നത് ആനയുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന ആശങ്കയിലായിരുന്നു വന്യജീവി സംരക്ഷകർ. കാട്ടാനയുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കഴിഞ്ഞ രണ്ട് ദിവസമായി മുറവേറ്റ കാട്ടാനയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു.  മയക്കുവെടി വെക്കാനുള്ള നീക്കങ്ങൾക്കിടെ കഴിഞ്ഞദിവസമാണ് ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞത്.

50 അംഗ ദൗത്യ സംഘം മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞ് കൊണ്ട് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നെങ്കിലും ആനയെ കണ്ടെത്താനായിരുന്നില്ല. മസ്തകത്തിൽ മുറിവേറ്റ ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ശക്തമായതോടെയാണ് മയക്ക് വെടി വെച്ച് ചികിത്സ നൽകാൻ തീരുമാനിച്ചത്.

Continue Reading

Film

സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കേണ്ടവയാണെന്ന് കരുതുന്ന ചരിത്രങ്ങളാണ് താന്‍ സിനിമയാക്കുന്നത്; അക്ഷയ് കുമാര്‍

ചരിത്രപുസ്തകങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ തിരുത്തേണ്ടതുണ്ട്. നമ്മുടെ സ്വന്തം ഹീറോകളെ കുറിച്ച് പുസ്തകങ്ങളില്‍ പഠിക്കുന്നില്ല

Published

on

ചരിത്ര സിനിമകള്‍ താന്‍ മന:പൂര്‍വം തിരഞ്ഞെടുക്കുന്നവയാണെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കേണ്ടവയാണെന്ന് കരുതുന്ന ചരിത്രങ്ങളാണ് താന്‍ സിനിമയാക്കുന്നതെന്നും നടന്‍ പറഞ്ഞു. നാളെ റിലീസ് ചെയ്യാനിരിക്കുന്ന താരത്തിന്റെ ‘സ്‌കൈ ഫോഴ്‌സ്’ എന്ന ബയോപിക്ക് ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ബയോപിക്കുകള്‍ക്ക് എന്തുകൊണ്ട് പ്രാധാന്യം നല്‍കുന്നുവെന്ന ചോദ്യത്തിന് അക്ഷയ് കുമാര്‍ നല്‍കിയ മറുപടിയാണ് വിവാദമായിരിക്കുന്നത്.

‘പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കാത്ത നിരവധി കാര്യങ്ങളുണ്ട്. പുസ്തകങ്ങളുടെ ഭാഗമല്ലാത്ത ചരിത്രങ്ങളുടെ സിനിമ ഞാന്‍ മന:പൂര്‍വം ചെയ്യാറുണ്ട്. അതെന്റെ ആഗ്രഹമാണ്. അറിയപ്പെടാത്ത നായകരാണ് അവരെല്ലാം. അവരെ കുറിച്ച് ആരും അന്വേഷിക്കാത്തതിനാല്‍ ജനങ്ങള്‍ അവരുടെ ജീവിതങ്ങള്‍ അറിയാതെപോകുന്നു. ഞാന്‍ ഇത്തരം കഥാപാത്രങ്ങളെയാണ് അന്വേഷിക്കുന്നത്.’

‘ചരിത്രപുസ്തകങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ തിരുത്തേണ്ടതുണ്ട്. അക്ബറിനെ കുറിച്ചോ, അല്ലെങ്കില്‍ ഔറംഗസേബിനെ കുറിച്ചോ പാഠപുസ്തകങ്ങളില്‍ നമ്മള്‍ പഠിക്കുന്നു. എന്നാല്‍, നമ്മുടെ സ്വന്തം ഹീറോകളെ കുറിച്ച് പുസ്തകങ്ങളില്‍ പഠിക്കുന്നില്ല. അത്തരം ഹീറോകളെ അടയാളപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സൈന്യത്തില്‍ തന്നെ അത്തരം നിരവധി കഥകളുണ്ട്. പരമവീരചക്രം നല്‍കി ആദരിക്കപ്പെട്ട നിരവധി സൈനികരുണ്ട്. ചരിത്രപുസ്തകം തിരുത്തിയെഴുതണം. ഇത്തരം നായകരുടെ കഥകള്‍ വരുംതലമുറയെ പഠിപ്പിക്കണം’ -അക്ഷയ് കുമാര്‍ പറഞ്ഞു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്‍റെ വാക്കുകൾ.

നാളെ റിലീസാവുന്ന ‘സ്‌കൈ ഫോഴ്‌സ്’ സിനിമയില്‍ വിങ് കമാന്‍ഡര്‍ കെ.ഒ. അഹുജ എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യ സര്‍ഗോധ എയര്‍ബേസ് ആക്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Continue Reading

Trending