Connect with us

india

മോദി മുദ്രാവാക്യം മുഴക്കി കര്‍ഷക സമരക്കാരെ അടിച്ചോടിച്ച് ബിജെപിക്കാര്‍; പൊലീസ് കാഴ്ചക്കാരായി

പട്‌നയിലെ വീര്‍ചന്ദ് പട്ടേല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ബിജെപി ഓഫീസ് മുന്നില്‍ വെച്ചാണ് റാലിക്കെതിരെ അക്രമമുണ്ടായത്. ‘നരേന്ദ്ര മോദി സിന്ദാബാദ്’, ‘ബിജെപി സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളും മുഴക്കിയായിരുന്നു അക്രമണം. വാഹനത്തില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ മുന്‍ എംഎല്‍എയെ വരെ അക്രമിച്ചതായി ജെഎപി നേതാവ് രാജേഷ് രഞ്ജന്‍ പറഞ്ഞു.

Published

on

പട്‌ന: മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വിവാദ കാര്‍ഷിക ബില്ലിനെതിരെ ഇന്ന് നടന്ന ഭാരത് ബന്ദില്‍ പങ്കാളികളായ കര്‍ഷക സമരക്കാരെ അടിച്ചോടിച്ച് ബിജെപി അനുകൂലികള്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കെയാണ് പട്‌നയില്‍ ബിജെപിക്കാരായ ആളുകള്‍ മോദി മുദ്രാവാക്യങ്ങള്‍ വിളിച്ച് കര്‍ഷക സമര അടിച്ചോടിച്ചത്. കാര്‍ഷിക ബില്ലുകളെ എതിര്‍ത്ത് ജെഎപി നേതാവ് രാജേഷ് രഞ്ജന്‍ പട്‌നയില്‍ ട്രാക്ടര്‍ റാലി നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്.

വെള്ളിയാഴ്ച പട്‌നയില്‍ ജെഎപിയുടെ നേതൃത്വത്തില്‍ എത്തിയ വാഹന ജാഥക്കാരെ തടഞ്ഞ് നീളന്‍ വടികളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പട്‌നയിലെ വീര്‍ചന്ദ് പട്ടേല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ബിജെപി ഓഫീസ് മുന്നില്‍ വെച്ചാണ് റാലിക്കെതിരെ അക്രമമുണ്ടായത്. ‘നരേന്ദ്ര മോദി സിന്ദാബാദ്’, ‘ബിജെപി സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളും മുഴക്കിയായിരുന്നു അക്രമണം. വാഹനത്തില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ മുന്‍ എംഎല്‍എയെ വരെ അക്രമിച്ചതായി ജെഎപി നേതാവ് രാജേഷ് രഞ്ജന്‍ പറഞ്ഞു.

 

അതേസമയം, ആര്‍ജെഡിയുടെ പിന്തുണയില്‍ ജെഎപി അനുഭാവികള്‍ പട്‌നയിലെ ബിജെപി ഓഫീസ് ആക്രമിച്ചതായി ബിജെപി ആരോപിച്ചു.

എന്നാല്‍ ഇത് നിഷേധിച്ച ജെഎപി, ബിജെപിയുടെ അക്രമണത്തില്‍ തങ്ങളുടെ മുന്‍ എംഎല്‍എ രാം ചന്ദ്രയ്ക്കും യുവനേതാക്കളായ വിശാല്‍ കുമാറിനും മനീഷിനും പരിക്കേറ്റതായും അവരെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വ്യക്തമാക്കി. ആക്രമണത്തെ അപലപിച്ച പാര്‍ട്ടി മേധാവി രാജേഷ് രഞ്ജന്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു.

ബിജെപി അക്രമാസക്തമായ പാതയാണ് സ്വീകരിക്കുന്നതെന്നും കര്‍ഷകര്‍ ബിജെപിയെ ബിഹാറില്‍ അടക്കം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മൂന്ന് ഘട്ടങ്ങളായാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 28. നവംബര്‍ 3, 7 തിയതികളിലാണ് വോട്ടെടുപ്പെന്ന് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹോളിയും റംസാന്‍ വെള്ളിയാഴ്ചയും ഒരേ ദിവസം, കനത്ത ജാഗ്രത

ഡല്‍ഹിയില്‍ പ്രശ്‌ന സാധ്യതയുള്ള നൂറോളം സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

Published

on

കളറായി ഹോളി ആഘോഷിക്കുകയാണ് ഉത്തരേന്ത്യന്‍ ജനത. ശൈത്യകാലത്തില്‍ നിന്നും ഉത്തരേന്ത്യ വസന്തത്തെ വരവേല്‍ക്കുന്നത് നിറങ്ങളുടെ ഉത്സവത്തോടെയാണ്. മധുരം കഴിച്ചും, സൗഹൃദം പങ്കിട്ടും, ജനങ്ങള്‍ ഒത്തു കൂടുമ്പോള്‍ ഇവിടെ നിറങ്ങള്‍ക്കു മാത്രമാണ് സ്ഥാനം. ഇന്ന് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജാ ചടങ്ങുകളുമുണ്ടാകും.

ഇത്തവണ ഹോളിയും റംസാന്‍ മാസത്തിലെ വെള്ളിയാഴ്ച നമസ്‌കാരവും ഒരുമിച്ചുവരുന്നത് സംഘര്‍ഷങ്ങളിലേക്ക് നയിക്കുമോയെന്ന ആശങ്കയില്‍ ഉത്തരേന്ത്യയിലാകെ ജാഗ്രതാ നിര്‍ദേശവുമുണ്ട്.

ഡല്‍ഹിയില്‍ പ്രശ്‌ന സാധ്യതയുള്ള നൂറോളം സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഉത്തരേന്ത്യയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങള്‍ അതിര് വിടരുതെന്ന് കര്‍ശന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

 

 

Continue Reading

india

വാഹനാപകടത്തില്‍ നഷ്ടപരിഹാരം മരിച്ചയാളുടെ ആശ്രിതരായ ആര്‍ക്കും നല്‍കാം, ബന്ധുക്കളാകണമെന്നില്ല- സുപ്രീം കോടതി

മോട്ടോര്‍ വാഹന നിയമത്തിലെ നിയമപ്രതിനിധി (ലീഗല്‍ റെപ്രസെന്റേറ്റീവ്) തൊട്ടടുത്ത ബന്ധുക്കള്‍തന്നെയാവണമെന്നില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

Published

on

വാഹനാപകടത്തിലെ നഷ്ടപരിഹാരം മരിച്ചയാളുടെ ആശ്രിതരായ ആര്‍ക്കും നല്‍കാമെന്ന് സുപ്രീംകോടതി. മോട്ടോര്‍ വാഹന നിയമത്തിലെ നിയമപ്രതിനിധി (ലീഗല്‍ റെപ്രസെന്റേറ്റീവ്) തൊട്ടടുത്ത ബന്ധുക്കള്‍തന്നെയാവണമെന്നില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. 2016-ല്‍ ഭോപാലില്‍ പഴക്കച്ചവടക്കാരനായ ധീരജ് സിങ് തോമര്‍ (24) വാഹനാപകടത്തില്‍ മരിച്ച കേസിലെ നഷ്ടപരിഹാരം സംബന്ധിച്ച കേസിലാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

യുവാവിന്റെ പിതാവിനെയും ഇളയ സഹോദരിയെയും മോട്ടോര്‍ വാഹനാപകട ട്രിബ്യൂണലോ ഹൈക്കോടതിയോ ആശ്രിതരായി അംഗീകരിച്ചിരുന്നില്ല. യുവാവിന്റെ വരുമാനത്തെ ആശ്രയിച്ചല്ല പിതാവ് കഴിഞ്ഞിരുന്നതെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. പിതാവ് ജീവിച്ചിരിക്കുന്നതിനാല്‍ ഇളയ സഹോദരി തോമറിന്റെ ആശ്രിതത്വത്തിലാണെന്ന് കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഈ വാദങ്ങള്‍ സുപ്രീംകോടതി തള്ളി.

നഷ്ടപരിഹാരക്കേസിലെ നിയമപരമായ പ്രതിനിധി മരണംകൊണ്ട് നഷ്ടമുണ്ടായ ആരുമാകാമെന്നും ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍തന്നെയാവണമെന്ന് നിര്‍ബന്ധമില്ലെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി. യുവാവിന്റെ കുടുംബാംഗങ്ങള്‍ക്ക് ട്രിബ്യൂണല്‍ വിധിച്ച നഷ്ടപരിഹാരമായ 9.77 ലക്ഷം രൂപ സുപ്രീംകോടതി 17.52 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു.

 

Continue Reading

india

ക്രൂ 10 വിക്ഷേപണം ഇന്ന്; സുനിത വില്യംസ് ഉടന്‍ ഭൂമിയിലെത്തും

ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്പേസ് എക്സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും.

Published

on

ഒന്‍പതു മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും ബുച്ച് വില്‍മോറും ഉടന്‍ ഭൂമിയിലെത്തും. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്പേസ് എക്സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 7:03 ന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4:30) ക്രൂ 10 വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 20 ന് ഇരുവര്‍ക്കും ഭൂമിയിലെത്താനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി കഴിഞ്ഞ ദിവസം പുറപ്പെടേണ്ടിയിരുന്ന സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് നീളുന്നത്.

നാസയിലെ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയിലെ തകുയ ഒനിഷി, റോസ്‌കോസ്‌മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന സംഘത്തിലുള്ളത്. അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ക്രൂ 10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റി വച്ചത്.

2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും, ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ ആറിന് ഐഎസ്എസിലെത്തി ജൂണ്‍ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വില്‍മോറും.

24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ബോയിങ് സ്റ്റാര്‍ലൈനര്‍ ക്യാപ്സ്യൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് ഉരുവര്‍ക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങാന്‍ സാധിക്കാത്തത്.

 

 

Continue Reading

Trending