Connect with us

News

ആരാധകന്റെ ഫോണ്‍ സി.ആര്‍ തട്ടിത്തെറിപ്പിച്ച സംഭവം; പ്രതിരോധിക്കുമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

Published

on

മാഞ്ചസ്റ്റര്‍: കഴിഞ്ഞ ഏപ്രിലില്‍ എവര്‍ട്ടണെതിരായ പ്രീമിയര്‍ ലീഗ് മല്‍സരത്തിനിടെയുണ്ടായ സംഭവത്തില്‍ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോക്കെതിരെ നടപടി വന്നാല്‍ ശക്തമായി എതിര്‍ക്കുമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്.

എവര്‍ട്ടണെതിരായ മല്‍സരത്തില്‍ തോറ്റതിന് പിറകെ ആരാധകന്റെ ഫോണ്‍ സി.ആര്‍ തട്ടിത്തെറിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ കേസുമുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വിഷയത്തില്‍ സി.ആറിന്റെ വിശദീകരണം തേടിയിരുന്നു. എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നാണ് താരത്തിന്റെ മൊഴി. ഇതാണ് ക്ലബിന്റെയും നിലപാട്. എന്നാല്‍ ഇത് വിശ്വാസത്തിലെടുക്കാതെ നടപടി വന്നാല്‍ പ്രതിരോധിക്കുമെന്ന് കോച്ച് എറിക് ടെന്‍ ഹാഗ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂര്‍ കൊടകരയില്‍ രണ്ടുപേര്‍ വെട്ടേറ്റു മരിച്ചു

കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്ത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക്(28) എന്നിവരാണ് മരിച്ചത്

Published

on

തൃശൂര്‍: കൊടകരയില്‍ വീട് കയറി ആക്രമണത്തില്‍ രണ്ടുപേര്‍ വെട്ടേറ്റു മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്ത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുന്നിനിടെ ആയിരുന്നു സംഭവം. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേല്‍ക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

നാല് വര്‍ഷം മുമ്പ് ക്രിസ്മസ് രാത്രിയില്‍ അഭിഷേകിന്റെ സുഹൃത്ത് വിവേകിനെ സുജിത്ത് ആക്രമിച്ചിരുന്നു. അന്ന് സുജിത്തിന്റെ കുത്തേറ്റ വിവേകും സംഘവുമാണ് ഇന്നലെ ആക്രമിക്കാനെത്തിയത്. വിവേക്, അഭിഷേക്, ഹരീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Continue Reading

kerala

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം.ടി: രാഹുല്‍ മാങ്കൂട്ടത്തില്‍

നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

Published

on

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ലെന്നും നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി പ്രതികരിച്ചിരുന്നുവെന്നും രാഹുൽ അനുസ്മരിച്ചു. നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നും തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നുമാണ് എം.ടി അന്ന് തുറന്നടിച്ചത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായിരുന്ന പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്നും ഈ സാഹചര്യത്തിലും പ്ലാസ്റ്റിക് മണിയെ കുറിച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്നും ഇതെന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായ നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് തന്നെ വീട്ടിലെത്തിക്കണ്ട അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് എം.ടി പറഞ്ഞിരുന്നു. പിന്നീട് മടപ്പള്ളി ഗവ. കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച എം.ടിയുടെ രചനാലോകം എന്ന ദേശീയ സെമിനാറിന്റെ ഭാഗമായ മുഖാമുഖം പരിപാടിയിലും എം.ടി നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ചിരുന്നു.

അത് തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെങ്കിലും വീട്ടുകാരെ പ്രയാസപ്പെടുത്തുകയാണ്. നിത്യജീവിത വിനിമയത്തിന് 2000 രൂപ തടസ്സമാവുകയാണ്. നമ്മുടെ കടകളിൽനിന്ന് അത് മാറിക്കിട്ടുക പ്രയാസം തന്നെയാണ്. ഇതിനൊരു പരിഹാരം തന്റെ കൈയിലുമില്ല എന്നായിരുന്നു സാഹിത്യസെമിനാറിൽ എം.ടിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം:

വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം ടി.

മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ല

നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി പ്രതികരിച്ചിരുന്നു. നിളയെ നോക്കി പരിതപിച്ച എംടിയുടെ ചിത്രം നമുക്ക് മറക്കാൻ കഴിയില്ല. നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ട്.

സിനിമയിലും നോവലിലും ചെറുകഥകളിലും താൻ കൈവച്ച എല്ലാ മേഖലകളിലും മുനിഞ്ഞുകത്തിയ ആ വിളക്കിന്ന് കെട്ടു.

ഇനി ആ പ്രകാശം നമുക്ക് വഴി തെളിക്കട്ടെ….

വിട

Continue Reading

News

ഖസാകിസ്താനിലെ യാത്രവിമാനം തകര്‍ന്നവീണ അപകടം: 38 ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

67 യാത്രക്കാരുമായി പോയ അസര്‍ബൈജാന്‍ വിമാനമായ എംബ്രയര്‍ 190 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. 

Published

on

ഖസാഖിസ്ഥാനില്‍ അടിയന്തരമായ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ യാത്രക്കാരായ 38 പേര്‍ മരിക്കുകയും 29 പേര്‍ രക്ഷപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ട്. 67 യാത്രക്കാരുമായി പോയ അസര്‍ബൈജാന്‍ വിമാനമായ എംബ്രയര്‍ 190 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.

ഖസാഖിസ്ഥാന്‍ ഉപപ്രധാനമന്ത്രി കാനറ്റ് ബൊസുംബേവ് അക്റ്റൗവില്‍ അസര്‍ബൈജാനി പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മരണസംഖ്യ സ്ഥിരീകരിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് വടക്കന്‍ കോക്കസിലെ റഷ്യന്‍ നഗരമായ ഗ്രോസാനിയിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനം വഴി തിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഖസാഖിസ്ഥാനിലെ അക്തൗ നഗരത്തില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ അടിയന്തര ലാന്‍ഡിങ്ങിനെ തുടര്‍ന്നാണ് തകര്‍ന്നതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാനം ബാക്കുവിനും ഗ്രോസ്‌നിക്കും ഇടയിലുള്ള വഴി മാറ്റുകയും അക്താവു വിമാനത്താവളത്തിലേക്ക് പോവുകയുമായിരുന്നു. പിന്നാലെ ഉണ്ടായ അടിയന്തിര ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുവീണതായാണ് അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവ് പറഞ്ഞത്.

അതേസമയം അടിയന്തര ലാന്‍ഡിങ്ങിനിടെയുണ്ടായ അപകടമാണെങ്കില്‍ കൂടിയും അപകടത്തിന്റെ ശരിയായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പക്ഷികളുടെ കൂട്ടത്തിലേക്ക് വിമാനം ഇടിച്ചതായും അതിനാലാണ് അക്തൈവിലേക്ക് വഴിതിരിച്ചുവിട്ടതെന്നും റഷ്യ ഏവിയേഷന്‍ വാച്ച്‌ഡോഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിരുന്നാലും ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും മോശം കാലാവസ്ഥയെ തുടര്‍ന്ന് തന്നെയാണോ വിമാനത്തിന്റെ ഗതിമാറിയതെന്നടക്കമുള്ള കാര്യങ്ങള്‍ വ്യക്തമായ അന്വേഷണമുണ്ടാവുമെന്ന് കസാഖിസ്ഥാന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ മിനിസ്ട്രി അറിയിച്ചു.

ഒരു വിമാനം നിലത്തുവീഴുകയും അഗ്‌നിഗോളമായി മാറുകയും ചെയ്യുന്ന ദൃശ്യങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു.

Continue Reading

Trending