മോഹന്‍ലാല്‍ ചിത്രം എമ്പുരാന് ഓസ്‌ട്രേലിയയിലും വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍. പ്രീ റിലീസ് കളക്ഷനില്‍ ഓസ്‌ട്രേലിയയിലും ചിത്രം റെക്കോഡുകള്‍ തിരുത്തി മുന്നേറുന്ന കാഴ്ചയാണ്. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ എണ്ണത്തിലും ടിക്കറ്റ് വില്പനയിലും എമ്പുരാന് നല്ല സ്വീകാര്യമാണ് ലഭിക്കുന്നത്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായി മുരളി ഗോപി തിരക്കഥയെഴുതി പൃഥിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ മോഹന്‍ലാല്‍, പൃഥിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. പുറമേ വിദേശ താരങ്ങളുടെ ഒരു നിര തന്നെ എമ്പുരാനില്‍ ദൃശ്യമാകും. ഇതിനോടകം ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഈ മാസം 27ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഇതിന്റെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് ലോകമെമ്പാടുമള്ള സിനിമാ പ്രേമികള്‍.