Connect with us

News

വിഖ്യാത അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മയില്‍ കദാരെ അന്തരിച്ചു

1963ല്‍ ‘ദി ജനറല്‍ ഓഫ് ദി ഡെഡ് ആര്‍മി’ എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് കദാരെ ലോകപ്രശസ്തനായത്.

Published

on

പ്രശസ്ത അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മയില്‍ കദാരെ (88) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അല്‍ബേനിയയിലെ ടിരാനയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

അന്‍വര്‍ ഹോക്സയുടെ സ്വേച്ഛാധിപത്യകാലത്തെ അല്‍ബേനിയന്‍ ജീവിതവും ചരിത്രവും സാമൂഹികാവസ്ഥയും മിത്തുകളുടെയും അലിഗറിയകളുടേയും അകമ്പടിയോടെ കദാരെ പറഞ്ഞ കഥകളെല്ലാം ലോകസാഹിത്യം രണ്ടുകൈയും നീട്ടി സ്വീകരിച്ചു. നോവലായിരുന്നു കദാരെയുടെ പ്രധാന രചനാ വിഭാഗം.

1963ല്‍ ‘ദി ജനറല്‍ ഓഫ് ദി ഡെഡ് ആര്‍മി’ എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് കദാരെ ലോകപ്രശസ്തനായത്. ‘ദി സേജ്’, ‘ദി പാലസ് ഓഫ് ഡ്രീംസ്’, ‘ബ്രോക്കണ്‍ ഏപ്രില്‍’ തുടങ്ങിയവയും കദാരെയുടെ തൂലികയിൽ പിറന്ന പ്രശസ്ത നോവലുകളാണ്. അദ്ദേഹത്തിന്റെ കൃതികള്‍ 40ലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ വര്‍ഷം അല്‍ബേനിയന്‍ തലസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ കദാരെയെ ഗ്രാന്‍ഡ് ഓഫീസര്‍ ഓഫ് ലീജിയന്‍ ഓഫ് ഓണര്‍ പദവി നല്‍കി ആദരിച്ചിരുന്നു. 2005ല്‍ മാന്‍ ബുക്കര്‍ പ്രൈസും 2009ല്‍ പ്രിന്‍സ് ഓഫ് ഓസ്ട്രിയാസ് പ്രൈസ് ഫോര്‍ ദി ആര്‍ട്‌സും 2015ല്‍ ജെറുസലേം പ്രൈസും അദ്ദേഹത്തെ തേടിയെത്തി.

1936ല്‍ അല്‍ബേനിയയിലെ ജിറോകാസ്റ്ററില്‍ ജനിച്ച അദ്ദേഹം, 17ാം വയസില്‍ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. ടിരാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉപരിപഠന ശേഷം മെറിറ്റ് സ്‌കോളര്‍ഷിപ്പോടെ മോസ്‌കോയിലെ ഗോര്‍ക്കി യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യത്തില്‍ ഉന്നതപഠനവും പൂർത്തിയാക്കി.

24ാം വയസില്‍ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. നഷ്ടപ്പെട്ടുപോയ അല്‍ബേനിയന്‍ ഗ്രന്ഥങ്ങള്‍ രണ്ടു വിദ്യാര്‍ഥികള്‍ വീണ്ടെടുക്കുന്നതായിരുന്നു പ്രമേയം. പക്ഷേ അത് അച്ചടിക്കാന്‍ അനുവാദം കിട്ടാതെ നിരുപാധികം നിരോധിക്കപ്പെടുകയാണുണ്ടായത്. 1990ൽ അല്‍ബേനിയന്‍ രഹസ്യപ്പൊലീസ് 100 അല്‍ബേനിയന്‍ ബുദ്ധിജീവികളെ അറസ്റ്റ് ചെയ്യാന്‍ പദ്ധതിയിട്ടതോടെ കദാരെ ഫ്രാന്‍സില്‍ അഭയം തേടി. പിന്നീട് പാരീസിലിരുന്നായിരുന്നു കദാരെയുടെ എഴുത്തുകളെല്ലാം.

അൽബേനിയൻ എഴുത്തുകാരിയായ ഹെലീന ഗുഷിയാണ് ഭാര്യ. രണ്ട് പെൺമക്കളിലൊരാളായ ബെസിയാന കദാരെ ഐക്യരാഷ്ട്രസഭയിലെ അൽബേനിയൻ അംബാസഡറും ക്യൂബയിലെ അൽബേനിയൻ അംബാസഡറുമാണ്. കൂടാതെ യു.എൻ ജനറൽ അസംബ്ലിയുടെ 75-ാമത് സെഷനിൽ വൈസ് പ്രസിഡൻ്റുമായിരുന്നു.

kerala

‘കേരളത്തിൽ സിപിഎം പൂതലിച്ച അവസ്ഥയിൽ’- വിമർശിച്ച് എ വിജയരാഘവൻ

സർക്കാറിനെതിരെയുള്ള ജനവികാരം തോൽവിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ടും പറഞ്ഞു

Published

on

സംസ്ഥാനത്ത് സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന് പി.ബി അംഗം എ. വിജയരാഘവന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്തുള്ള മധ്യമേഖല റിപ്പോര്‍ട്ടിങ്ങിലാണ് വിമര്‍ശനം. സര്‍ക്കാരിനെതിരെയുള്ള ജനവികാരം തോല്‍വിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

ജനങ്ങളെ മനസിലാക്കാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ലെന്നും പ്രകാശ് കാരാട്ട്.. അടിത്തറ വോട്ടുകള്‍ ബിജെപിയിലേക്ക് പോയത് പരിശോധിക്കണമെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കില്‍ ഐസക് കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിന്റെ വടക്കന്‍ മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ സര്‍ക്കാരിനെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ മുതല്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ വരെ നടത്തിയ റിപ്പോര്‍ട്ടിങ്ങില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചത് പിബി അംഗം എ വിജയരാഘവനാണ്. ഇതിനിടെയാണ് കേരളത്തില്‍ സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന പരാമര്‍ശം അദ്ദേഹം നടത്തിയത്. പാര്‍ട്ടിക്ക് ജനങ്ങളുമായുള്ള ജൈവബന്ധം നഷ്ടമായി. അടിസ്ഥാന വോട്ടുകളിലെ ചോര്‍ച്ച ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടിങ്ങില്‍ നിര്‌ദേശമുയര്‍ന്നു.

Continue Reading

kerala

കൊയിലാണ്ടി ഗുരുദേവ കോളജിലെ എസ്.എഫ്.ഐ സംഘർഷം; പൊലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി

കോളജിനും, പ്രിന്‍സിപ്പാള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണമെന്ന് കോടതി നിര്‍ദേശം.

Published

on

ഗുരുദേവ കോളേജിലെ എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ പൊലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി. കോളജിനും, പ്രിന്‍സിപ്പാള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണമെന്ന് കോടതി നിര്‍ദേശം. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കാനും നിര്‍ദേശം.

കോളേജ് പ്രിന്‍സിപ്പലിന്റെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചു. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ 4 എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഘര്‍ഷമുണ്ടായ ദിവസം എസ്.എഫ്.ഐയുടെ ഹെല്‍പ് ഡെസ്‌കിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളാണ് സസ്പെന്‍ഷനിലായത്.

സംഭവത്തില്‍ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിന്‍സിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോളജില്‍ എസ്.എഫ്.ഐ ഹെല്‍പ് ഡെസ്‌കിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

 

Continue Reading

india

സൻസദ് ടി.വിയിൽ രാഹുലിന്റെ പ്രസംഗം കണ്ടത് ഏഴ് ലക്ഷത്തിലധികം പേർ; മോദിയുടേത് 68,000

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മണിക്കൂറിലധികം നീളുന്ന രണ്ട് വിഡിയോകളും കൂടി ഇതുവരെ കണ്ടത് ഒരു ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ്.

Published

on

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ അതിഗംഭീര പ്രസംഗം പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പരിപാടികള്‍ ഔദ്യോഗികമായി സംപ്രേഷണം ചെയ്യുന്ന സന്‍സദ് ടി.വിയുടെ യു ട്യൂബ് ചാനലിലും വന്‍ ഹിറ്റ്. ഒരു മണിക്കൂറും 42 മിനിറ്റും നീണ്ട വിഡിയോ ഏഴ് ലക്ഷത്തിലധികം പേരാണ് രണ്ട് ദിവസം കൊണ്ട് കണ്ടത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മണിക്കൂറിലധികം നീളുന്ന രണ്ട് വിഡിയോകളും കൂടി ഇതുവരെ കണ്ടത് ഒരു ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ്. ഒരു മണിക്കൂറും 15 മിനിറ്റും നീളുന്ന വിഡിയോ 68000 പേരും ഒരു മണിക്കൂറുള്ള മറ്റൊരു വിഡിയോ 31000 പേരുമാണ് കണ്ടത്.

അതേസമയം, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് ഉത്തര്‍ പ്രദേശിലെ നാഗിന മണ്ഡലത്തില്‍നിന്ന് വിജയിച്ച ഭീം ആര്‍മി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ചന്ദ്രശേഖര്‍ ആസാദിന്റെ എട്ട് മിനിറ്റോളമുള്ള പ്രസംഗമാണ്. എട്ട് ലക്ഷത്തിലധികം പേരാണ് ഇതിന്റെ വിഡിയോ കണ്ടത്.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പ്രസംഗത്തിന് 3,87,000വും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം നിയന്ത്രിക്കാനാവാതെ ബി.ജെ.പി പ്രതിരോധത്തിലായ മണിപ്പൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി അന്‍ഗോംച ബിമോലിന്റെ പ്രസംഗത്തിന് ഒന്നര ലക്ഷത്തിലേറെയും എ.ഐ.എം.ഐ.എം അസദുദ്ദീന്‍ ഉവൈസിയുടെ പ്രസംഗത്തിന് 74000വും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പ്രസംഗത്തിന് 52000ത്തിലധികവും ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിന് 60,000വും കാഴ്ചക്കാരെ കിട്ടി. അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയെ തറപറ്റിച്ച് വിജയം പിടിച്ച എസ്.പിയിലെ അവധേഷ് പ്രസാദിന്റെ പ്രസംഗം 30,000ത്തോളം പേര്‍ സന്‍സദ് ടി.വി യു ട്യൂബ് ചാനലില്‍ കേട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ച പ്രസംഗം സമൂഹ മാധ്യമങ്ങളും വ്യാപകമായി ഏറ്റെടുത്തിരുന്നു. മോദി സര്‍ക്കാറിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയായിരുന്നു പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുലിന്റെ ലോക്‌സഭയിലെ ആദ്യ പ്രസംഗം.

Continue Reading

Trending