Connect with us

kerala

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,160 രൂപയായി

Published

on

കൊച്ചി: തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് ഒരു പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,160 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

രണ്ടിന് 47000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇതായിരുന്നു. പിന്നീട് 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് 21 മുതല്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

kerala

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി സിനിമാ സംഘടനകള്‍

അടുത്തിടെ ലഹരി കേസുകളില്‍ സിനിമ താരങ്ങളെയും ടെക്‌നീഷന്‍ മാരെയും പൊലിസ് പിടികൂടിയിരുന്നു.

Published

on

നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഇടപെടലിന് പിന്നാലെ സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി സിനിമാ സംഘടനകള്‍. ഉടന്‍ തന്നെ യോഗം ചേരാനും ലഹരി ഉപയോഗം തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുമാണ് സംഘടനകളുടെ തീരുമാനം.

കഴിഞ്ഞ ദിവസം എന്‍സിബിയുടെ നേതൃത്വത്തില്‍ സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, മാക്ട അംഗങ്ങള്‍ തുടങ്ങി വിവിധ സിനിമ സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നു. സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തിയത്.

അടുത്തിടെ ലഹരി കേസുകളില്‍ സിനിമ താരങ്ങളെയും ടെക്‌നീഷന്‍ മാരെയും പൊലിസ് പിടികൂടിയിരുന്നു. പിന്നാലെയാണ് സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ നാര്‍കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ കൂടി തീരുമാനം എടുത്തത്.

Continue Reading

kerala

ഇടുക്കിയില്‍ വീടിന് തീ പിടിച്ചു; നാല് പേര്‍ മരിച്ച നിലയില്‍

വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.

Published

on

ഇടുക്കിയില്‍ വീടിന് തീ പിടിച്ച് നാല് പേര്‍ മരിച്ച നിലയില്‍. പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ആള്‍ താമസം കുറവുള്ള പ്രദേശത്താണ് ഇവരുടെ വീട് ഉള്ളത്. വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.

പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അപകടം കാരണം വ്യക്തമല്ല. വെള്ളത്തൂവല്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

നിപ ബാധിതയുടെ നില ഗുതുരമായി തുടരുന്നു; എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

53 പേര് ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്.

Published

on

മലപ്പുറം വളാഞ്ചേരിയിലെ നിപ ബാധിതയുടെ നില ഗുതുരമായി തുടരുന്നു. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. അതേസമയം, പുതുതായി 37 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുതിയിരുന്നു. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 94 ആയി.

ഇതില്‍ 53 പേര് ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. നിപ ബാധിതക്ക് ഒരു ഡോസ് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളോടെ ആറു പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ടു പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപയുടെ സോഴ്‌സ് കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയക്കും. ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചിരുന്നു.

Continue Reading

Trending