Connect with us

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 കുറഞ്ഞു

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 360 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. 64,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞ് 8025 രൂപയായി. 280 രൂപ ഇന്നലെ വര്‍ധിച്ചതോടെയാണ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നത്. 64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. അടുത്ത ദിവസം തന്നെ 65,000 കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്ന് വില കുറഞ്ഞത്.

ജനുവരി 22നാണ് ചരിത്രത്തില്‍ ആദ്യമായി പവന്‍ വില അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

ഫെബ്രുവരിയില്‍ സ്വര്‍ണത്തിന് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു വില. വെറും 20 ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 2600 രൂപയാണ് വര്‍ധിച്ചത്. 2025 പിറന്ന് 50 ദിവസം കഴിഞ്ഞപ്പോള്‍ സ്വര്‍ണ വിലയില്‍ ഉണ്ടായത് 7360 രൂപയുടെ വര്‍ധനവാണ്. ജനുവരി ഒന്നിന് 57200 എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്.

kerala

ലഹരി ഉപയോഗം; മലപ്പുറം വളാഞ്ചേരിയില്‍ എച്ച്ഐവി ബാധ

ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്

Published

on

രണ്ട് മാസത്തിനിടെ മലപ്പുറം വളാഞ്ചേരിയില്‍ മാത്രം എച്ച്ഐവി ബാധിതരായത് പത്ത് പേര്‍. ലഹരി ഉപയോഗിക്കുന്നവര്‍ക്കിടയിലാണ് എച്ച്ഐവി ബാധ. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. ഇവരെല്ലാം ഒരേ സൂചികള്‍ ഉപയോഗിക്കുകയായിരുന്നു.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് 65,880 രൂപയായി. ഗ്രാമിന് 40 രൂപയും വര്‍ധിച്ചു. 8235 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വില ഉയര്‍ന്നിരിക്കുന്നത്.

വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത. ഗോള്‍ഡ്മാന്‍ സാചസ് പോലുള്ള ഏജന്‍സികള്‍ തുടര്‍ന്നും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന് പ്രവചിച്ചിട്ടുണ്ട്.

സ്വര്‍ണവില ഔണ്‍സിന് 3250നും 3520 ഡോളറിനും ഇടയിലേക്ക് ഉയരുമെന്നാണ് ഗോള്‍ഡ്മാന്‍ സാചസിന്റെ പ്രവചനം. ഏഷ്യന്‍ കേന്ദ്രബാങ്കുകള്‍ അടുത്ത ആറ് വര്‍ഷത്തേക്ക് കൂടി വന്‍തോതില്‍ സ്വര്‍ണം വാങ്ങികൂട്ടുമെന്നാണ് വിലയിരുത്തല്‍ ഇതും സ്വര്‍ണവില ഉയരുന്നത് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

kerala

പാലക്കാട് യുവാവ് അയല്‍വാസിയെ തലയ്ക്കടിച്ചുകൊന്നു

അയല്‍വാസി വിനോദിനെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

പാലക്കാട് മദ്യലഹരിയില്‍ യുവാവ് അയല്‍വാസിയെ തലയ്ക്കടിച്ചുകൊന്നു. മുണ്ടൂര്‍ കുന്നംക്കാട് സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി വിനോദിനെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം.

മദ്യപിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

Continue Reading

Trending