Connect with us

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

ഇന്ന് പവന് 440 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 58,000നു താഴെയെത്തി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 440 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 58,000നു താഴെയെത്തി. 57,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. എന്നാല്‍ 11 ദിവസത്തിനിടെ ഏകദേശം 1300 രൂപയാണ് കുറഞ്ഞത്. അതേസമയം ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും വിലയില്‍ ഇടിവ് വരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

 

 

kerala

കർഷകന് പുല്ലുവില പോലുമില്ലാത്ത അവസ്ഥ: കുറുക്കോളി മൊയ്തീൻ

കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ബജറ്റിൽ വാഗ്ദാനം ചെയ്ത മോദി സർക്കാർ ഇപ്പോൾ കർഷകരുടെ വരുമാനം ഇടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Published

on

പാലക്കാട്: കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകർക്ക് പുല്ലുവില പോലും കൽപിക്കുന്നില്ലെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീൻ എം എൽ എ അഭിപ്രായപ്പെട്ടു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ബജറ്റിൽ വാഗ്ദാനം ചെയ്ത മോദി സർക്കാർ ഇപ്പോൾ കർഷകരുടെ വരുമാനം ഇടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നെല്ല് സംഭരിക്കാതെയും കർഷകരുടെ ജീവനും ഭീഷണി നേരിടുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാതെയും ജപ്തി ഭീഷണിയിലൂടെയും കർഷകരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സർക്കാരും സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്ര കർഷകസംഘം ജില്ലാ കമ്മിറ്റി പാലക്കാട് കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് എംപി. എ ബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി .മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം, ജനറൽ സെക്രട്ടറി അഡ്വ. ടി. എ സിദ്ദീഖ് , കർഷക സംഘം സംസ്ഥാന നേതാക്കളായ കെ കെ അബ്ദുറഹ്മാൻ മാസ്റ്റർ , അഹമ്മദ് പുന്നക്കൽ ,നസീർ വളയം ,ജില്ലാ ജനറൽ സെക്രട്ടറി കെ ടി എ ലത്തീഫ്, ട്രഷറർ പി.കെഅബ്ദുള്ളക്കുട്ടി ,കെ.കെ.എ അസീസ് ,എം എം ഹമീദ്, അഡ്വ. നാസർ കൊമ്പത്ത്, അബ്ദുറഹീം അയിലൂർ, കെ.പി ജലീൽ , എസ്. കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading

kerala

‘സമുദായ ഐക്യം കാലത്തിന്റെ അനിവാര്യത’; ഹറം ഇമാമുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി

വിഭാഗീയതയില്ലാതെ സമുദായത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ, സാമൂഹിക സംഘടന ഈ രാജ്യത്ത് നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഹറം ഇമാം പറഞ്ഞു.

Published

on

മസ്ജിദുന്നബവി ഇമാം അബ്ദുള്ള അബ്ദുര്‍ റഹ്‌മാന്‍ അല്‍ ബുഅയ്ജാനുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടിലായിരുന്നു കൂടിക്കാഴ്ച. വിഭാഗീയതയില്ലാതെ സമുദായത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ, സാമൂഹിക സംഘടന ഈ രാജ്യത്ത് നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഹറം ഇമാം പറഞ്ഞു. സമുദായ ഐക്യം ഏറ്റവും അനിവാര്യമായ സമയമാണിത്. ലോക മുസ്ലിംകള്‍ അത് ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍ സുന്നി, സലഫി വിഭാഗങ്ങളെല്ലാം മുസ്ലിംലീഗിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നത് മാതൃകാപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചിരുത്തുന്ന പ്ലാറ്റ്ഫോം ശക്തിപ്പെടേണ്ടത് ആവശ്യമാണ്. കേരളത്തില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ അങ്ങനെയൊരു സംവിധാനമുണ്ട് എന്ന് നേരത്തെ അറിയാം. അതില്‍ വലിയ സന്തോഷമുണ്ട്. സമുദായം ഐക്യപ്പെടണം. ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് എം.പിമാരുണ്ട് എന്നത് വലിയ കാര്യമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നേതൃത്വം നല്‍കുന്ന ഒരു മുസ്ലിം സംഘടനക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സര്‍ക്കാര്‍ തലങ്ങളില്‍ ഇടപെടലുകള്‍ നടത്തി സമുദായത്തിന്റെ അന്തസ്സ് നിലനിര്‍ത്താന്‍ സാധിക്കും.- അബ്ദുള്ള അബ്ദുര്‍റഹ്‌മാന്‍ അല്‍ ബുഅയ്ജാന്‍ പറഞ്ഞു.

സാദിഖലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വലിയ സന്തോഷം പ്രകടിപ്പിച്ചു. മത സഹിഷ്ണുതയും സമാധാനവും പ്രചരിപ്പിക്കുന്നതിന്റ ഭാഗമായി സൗദി ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരം ഇരു ഹറമുകളിലെയും ഇമാമുമാര്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവരികയാണ്. ഈ സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് മസ്ജിദുന്നബവി ഇമാം അബ്ദുള്ള അബ്ദുര്‍ റഹ്‌മാന്‍ അല്‍ ബുഅയ്ജാന്‍ ഇന്ത്യയിലെത്തിയത്. സമുദായ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഹറം ഇമാം ഇന്ത്യ സന്ദര്‍ശിച്ചതില്‍ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധം ശക്തിപ്പെടുത്താന്‍ ഈ സന്ദര്‍ശനം ഉപകരിക്കുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; പരാതിയിലെ ഒപ്പ് തന്റേതാണെന്ന് ടി. വി പ്രശാന്ത്

തനിക്ക് രണ്ട് ഒപ്പുകള്‍ ഉണ്ടെന്നും തന്റെ ഒപ്പ് മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും ടി. വി പ്രശാന്ത് മൊഴി നല്‍കി.

Published

on

എഡിഎം നവീന്‍ ബാബുവിനെതിരായ പരാതിയിലെ ഒപ്പ് തന്റേതാണെന്ന് പരാതിക്കാരന്‍ ടി. വി പ്രശാന്ത്. തനിക്ക് രണ്ട് ഒപ്പുകള്‍ ഉണ്ടെന്നും തന്റെ ഒപ്പ് മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും ടി. വി പ്രശാന്ത് മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘം പ്രശാന്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി.

പെട്രോള്‍ പമ്പിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പെട്രോള്‍ പമ്പ് ഉടമയായ ടി. വി പ്രശാന്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച പരാതിയില്‍ പറയുന്നത്.

അതേസമയം മുഖ്യമന്ത്രിക്ക് അയച്ച പരാതിക്കത്തിലും പെട്രോള്‍ പമ്പ് സ്ഥലമുടമകളുമായുള്ള കരാറിലും രണ്ടു പേരാണ് നല്‍കിയിരിക്കുന്നത്. ഒന്നില്‍ പ്രശാന്തന്‍ ടി. വി എന്നും പെട്രോള്‍ പമ്പ് സ്ഥലമുടമകളുമായുള്ള കരാറില്‍ പ്രശാന്ത് എന്നുമാണ് നല്‍കിയിട്ടുള്ളത്. രണ്ടിലും ഒപ്പിലും വൈരുദ്ധ്യമുണ്ടായിരുന്നു

 

Continue Reading

Trending