Connect with us

kerala

മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട്; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചന്നുള്ള വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കളക്ടര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം

Published

on

മലപ്പുറം: മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചന്നുള്ള വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ രണ്ടിന് വൈകുന്നേരമാണ്, തൊട്ടടുത്ത ദിവസം കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫെയ്സ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി പ്രചരിപ്പിച്ചത്. ഔദ്യോഗികമായി കളക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു ഇത്തരത്തിലുള്ള വ്യാജ വാര്‍ത്ത പ്രചരിച്ചത്.

കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡി എഡിറ്റ് ചെയ്തായിരുന്നു സ്‌ക്രീന്‍ ഷോട്ടുകളുടെ പ്രചാരണം. സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ആശയക്കുഴപ്പമായി. അതിനു ശേഷമാണ് കളക്ടര്‍ യഥാര്‍ത്ഥില്‍ അവധി പ്രഖ്യാപനം നടത്തിയത്. ഇതിനെതിരെ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സമൂഹത്തില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നതും ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നതുമായ വ്യാജ സന്ദേശം സൃഷ്ടിച്ചവര്‍ക്കെതിരെ ഐ ടി ആക്ട് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം നടപടിയെടുക്കാനാണ് കളക്ടര്‍ നല്‍കിയ പരാതിയിലുള്ളത്.

kerala

ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ വനംവകുപ്പ് എന്‍ഒസി നല്‍കിയില്ല; പരാതിയുമായി ആദിവാസി ദമ്പതികള്‍

മറ്റൊരു സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിന് കൈവശരേഖ നല്‍കിയിട്ടുണ്ട് എന്നാണ് സംഭവത്തില്‍ വനംവകുപ്പിന്റെ പ്രതികരണം

Published

on

ഇടുക്കി: ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ വനംവകുപ്പ് എന്‍ഒസി നല്‍കിയില്ലെന്ന പരാതിയുമായി ആദിവാസി ദമ്പതികള്‍. സംഭവത്തില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മുമ്പില്‍ പ്രതിഷേധ സമരത്തിലാണ് ദമ്പതികള്‍. കണ്ണമ്പടി മുല്ലയൂരിലെ വലിയമുഴിക്കല്‍ രാജപ്പന്‍ ഭാര്യ ലൈല എന്നിവരാണ് പ്രതിഷേധം നടത്തുന്നത്.

ലൈഫ് പദ്ധതി പ്രകാരം ഇവര്‍ക്ക് ആദ്യഗഡു പണം ലഭിച്ചതാണ്. വീട് നിര്‍മ്മിക്കാന്‍ കരാറും നല്‍കി. പക്ഷെ വനം വകുപ്പ് എന്‍ ഒ സി നല്‍കുന്നില്ലയെന്നതാണ് പരാതി. എന്‍ ഒ സി ലഭിക്കാതെ സമരം അവസാനിപ്പിക്കിലെന്ന് ദമ്പതികള്‍ അറിയിച്ചത്. അതേസമയം മറ്റൊരു സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിന് കൈവശരേഖ നല്‍കിയിട്ടുണ്ട് എന്നാണ് സംഭവത്തില്‍ വനംവകുപ്പിന്റെ പ്രതികരണം.

Continue Reading

kerala

കോഴിക്കോട് വഴി പുതിയ ട്രെയിനുകള്‍ അനുവദിക്കും,ഷാഫി പറമ്പില്‍ എം.പിക്ക് ഉറപ്പ് നല്‍കി റെയില്‍വേ മന്ത്രി

കൊയിലാണ്ടിയിലും വടകരയിലും തലശ്ശേരിയിലും പുതിയ സ്‌റ്റോപ്പുകള്‍ അനുവദിക്കാന്‍ തീരുമാനം

Published

on

കോഴിക്കോട് വഴി പുതിയ ട്രെയിനുകള്‍ അനുവദിക്കുമെന്ന് ഷാഫി പറമ്പില്‍ എം.പിക്ക് ഉറപ്പ് നല്‍കി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കോഴിക്കോട് മംഗലാപുരം റൂട്ടില്‍ നേത്രാവതിക്ക് ശേഷം മൂന്ന് മണിക്കൂര്‍ ഇടവേളക്ക് ശേഷമാണ് അടുത്ത് ട്രെയിനുള്ളതെന്ന വിവരം മന്ത്രിയെ ധരിപ്പിക്കാന്‍ സാധിച്ചതിനാലാണ് ഷാഫിക്ക് അനുകൂല മറുപടി ലഭിച്ചത്.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ക്രിസ്തുമസ്സ് സീസണില്‍ വിവിധ നഗരങ്ങളില്‍ നിന്നും നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് ഏര്‍പ്പാട് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, കൊയിലാണ്ടിയിലും വടകരയിലും തലശ്ശേരിയിലും പുതിയ സ്‌റ്റോപ്പുകള്‍ അനുവദിക്കാന്‍ തീരുമാനമായി. കൊയിലാണ്ടി സ്‌റ്റേഷന്‍ ഈ ഭരണ കാലയളവില്‍ തന്നെ നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് മംഗലാപുരം റൂട്ടില്‍ നേത്രാവതിക്ക് ശേഷം മൂന്ന് മണിക്കൂറിലധികം ഇടവിട്ടെ അടുത്ത ട്രെയിനുള്ളു എന്ന് മന്ത്രിയെ ബോധ്യപ്പെടുത്തുകയും, പരശുവിലെയും പാസ്സഞ്ചറിലേയും തിരക്കിന്റെ സാഹചര്യങ്ങളും വിശദീകരിച്ചത് കൊണ്ട് മേല്‍ ഇടവേളയില്‍ ഒരു ഇന്റര്‍സിറ്റി കൂടി അനുവദിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുവാന്‍ മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം കൊയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് പാലക്കാട്, ഷൊര്‍ണ്ണൂര്‍, കോഴിക്കോട് വഴി രാത്രി മംഗലാപുരത്ത് എത്തി തിരിച്ച് രാവിലെ നേരത്തെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയില്‍ ഒരു ഇന്റര്‍സിറ്റി കൂടി അനുവദിക്കുന്ന കാര്യത്തിന് അനുകൂല മറുപടിയാണ് ഷാഫി പറമ്പില്‍ എം.പിക്ക് ലഭിച്ചത്.

Continue Reading

kerala

‘മന്ത്രിക്ക് ജനങ്ങളുമായി ബന്ധമില്ല’; സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തില്‍ പി.രാജീവിനും വിമര്‍ശനം

വികസനം താഴേത്തട്ടിലെത്തുന്നില്ലെന്നും വിമര്‍ശനം. വ്യവസായ വികസനം ഉണ്ടാകുമ്പോഴും തൊഴിലാളിക്ക് ഗുണമുണ്ടാകുന്നില്ല. തൊഴിലിടങ്ങളില്‍ നിന്നും തൊഴിലാളികളെ ആട്ടിപ്പായിക്കുന്ന സമീപനമാണ്.

Published

on

സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തില്‍ മന്ത്രി പി. രാജീവിനെതിരെ രൂക്ഷ വിമര്‍ശനം. മന്ത്രിക്ക് ജനങ്ങളുമായി ബന്ധമില്ല. വികസനം താഴേത്തട്ടിലെത്തുന്നില്ലെന്നും വിമര്‍ശനം. വ്യവസായ വികസനം ഉണ്ടാകുമ്പോഴും തൊഴിലാളിക്ക് ഗുണമുണ്ടാകുന്നില്ല. തൊഴിലിടങ്ങളില്‍ നിന്നും തൊഴിലാളികളെ ആട്ടിപ്പായിക്കുന്ന സമീപനമാണ്. വ്യവസായ മലിനീകരണം തടയാനാകുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശമുയര്‍ന്നു.

അതേസമയം സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും രാജ്യസഭാ എംപി എ.എ റഹീമിനെതിരെയും വിമര്‍ശമുയര്‍ന്നിരുന്നു. യുവ നേതാക്കളുടെ പ്രകടനം മോശമാണെന്നും സമ്മേളനം വിലയിരുത്തി. യുവാക്കള്‍ക്ക് അവസരം നല്‍കിയത് തിരിച്ചടിയായി. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ചേര്‍ന്നതല്ല.

ആര്യ രാജേന്ദ്രനെ മേയറാക്കിയത് ആനമണ്ടത്തരമാണ്. മേയറുടെ പ്രവര്‍ത്തനങ്ങള്‍ പക്വതയില്ലാത്തത് എന്നും വിമര്‍ശിക്കുന്നു . എ.എ റഹീമിനെ രാജ്യസഭ എംപി ആക്കിയത് കൊണ്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായില്ല. റഹീമിന്റെ പ്രവര്‍ത്തനം പരിതാപകരമെന്നുമായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം.

 

Continue Reading

Trending