Culture
അധ്യാപകനെതിരെ അപവാദ പ്രചരണം നടത്തിയ എസ്.എഫ്.ഐയുടെ പരാതി വ്യാജമായിരുന്നെന്ന് എട്ട് വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപകനെതിരെ എസ്.എഫ്.ഐ നടത്തിയ അപവാദപ്രചരണം വ്യാജമായിരുന്നു എന്ന് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍. അന്ന് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ അധ്യാപകനായിരുന്ന ഇഫ്തിഖാര്‍ അഹമ്മദ് എന്ന അധ്യാപകനാണ് എസ്.എഫ്.ഐ ആസൂത്രിതമായി നടത്തിയ വ്യാജപ്രചരണത്തിന്റെ കഥ പുറത്തുവിട്ടിരിക്കുന്നത്. അന്നത്തെ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണായിരുന്ന എസ്.എഫ്.ഐ നേതാവിനോട് എന്‍.എസ്.എസ് ക്യാമ്പില്‍ വെച്ച് ഇഫ്തിഖാര്‍ അഹമ്മദ് മോശമായി പെരുമാറിയെന്നായിരുന്നു എസ്.എഫ്.ഐ പ്രചരണം. എന്നാല്‍ അത് കളവായിരുന്നു എന്നാണ് ഇപ്പോള്‍ ആ വിദ്യാര്‍ത്ഥിനി തന്നെ അധ്യാപകനോട് ഏറ്റുപറഞ്ഞിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
#വ്യാജപരാതിക്ക് #കൂട്ടുനിന്നുവെന്ന #കുറ്റസമ്മതവുമായി #എട്ട് #വർഷത്തിന് #ശേഷം #എസ്എഫ്ഐ. #പ്രവർത്തകയായ #എന്റെ #വിദ്യാർത്ഥിനി
ഇത് എന്റെ കഥയാണ്.. ഒരു സ്വതന്ത്ര രാഷ്ട്രീയ നിലപാട് സൂക്ഷിച്ചു എന്ന പേരിൽ കണ്ണൂരിലെ ചില സി.പി.എം. അനുഭാവികൾ നടത്തിയ ഒരു വേട്ടയാടലിന്റെ കഥ.. രാഷ്ട്രീയ പകപോക്കലിന്റെ കഥ.. അതിൽ ഇപ്പോഴുണ്ടായിട്ടുള്ള ട്വിസ്റ്റിന്റെ കഥ..
വിശദമായി തന്നെ പറയാം..
അധ്യാപകദിനം ആശംസിച്ച ശേഷം, ഓർമയുണ്ടോ എന്ന് ചോദിച്ചു കൊണ്ടും, സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുമാണ് രേഷ്മ ഇക്കഴിഞ്ഞ അധ്യാപക ദിനത്തിൽ എന്നോട് ചില തുറന്നു പറച്ചിലുകളും കുറ്റസമ്മതവും നടത്തിയത്.. അതും 8 വർഷത്തിന് ശേഷം!!
“കാലം മായ്ക്കാത്ത മുറിവുണ്ടോ” എന്ന് ചോദിച്ചു കൊണ്ടാണ് ഇപ്പോൾ അധ്യാപികയായ എന്റെ മുൻകാല എം.എ. ഇംഗ്ലീഷ് വിദ്യാർത്ഥിനിയും, എസ്.എഫ്.ഐ. പ്രവർത്തകയുമായിരുന്ന രേഷ്മ എന്നോട് മെസഞ്ചറിൽ ചാറ്റ് ആരംഭിച്ചത്..
വലിയ താല്പര്യം കാണിക്കാതെ, ചാറ്റ് തുടരുന്നത് ഇഷ്ടപ്പെടാതെ, ഞാൻ പ്രോത്സാഹിപ്പിക്കാത്തത് കൊണ്ടായിരിക്കാം, അവൾ “ഇപ്പോഴും ദേഷ്യമാണോ” എന്ന് ചോദിച്ചത്. ഒരു അധ്യാപകൻ എന്ന നിലയിൽ, വിദ്യാർത്ഥികളിൽ വല്ല തെറ്റുകളും വന്നുപോയാൽ പൊറുത്തുകൊടുക്കുക എന്നത് ധാർമികതയുടെ ഭാഗമാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു പഴഞ്ചൻ മനസ്ഥിതി ഉള്ളത് കൊണ്ടാണ് അവളോട് സംസാരം തുടർന്നത്..
എൻ.എസ്.എസ്. ക്യാമ്പിൽ വെച്ച് ഒരു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി (ചുമലിൽ കൈവെച്ചു എന്ന അപരാധം) എന്ന പരാതി നൽകി, രാഷ്ട്രീയമായി എതിർപക്ഷത്തായിരുന്നു എന്ന ഒറ്റക്കാരണത്താലാണ് എസ്.എഫ്.ഐ. കളിച്ചത്. ചില ഇടത് അധ്യാപക സംഘടനക്കാരുടെ പ്രോത്സാഹനവും അവർക്ക് എന്നെ അപമാനിക്കാൻ ലഭിച്ചു.
കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ ഇംഗ്ലീഷ് ലകചററായി ജോലി ചെയ്യുന്ന കാലം. പരാതിക്കാരി അപമര്യാദയ്ക്ക് ഇരയായവളല്ല.. മറിച്ച്, എസ്.എഫ്.ഐ. ബാനറിൽ തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ചെയർപേഴ്‌സനാണ്..
പിന്നെ ദേശാഭിമാനിയുടെ ഊഴമായിരുന്നു.. കൂടാതെ കണ്ണൂരിൽ നിന്നുമിറങ്ങുന്ന ചില അന്തിപ്പത്രങ്ങളുടെയും.. പൊടിപ്പും തൊങ്ങലും വെച്ച് അവർ മഞ്ഞ നിരത്തി.. ക്യാമ്പസിനകത്തും പുറത്തും പോസ്റ്ററുകൾ നിരന്നു..
ഇതര വിദ്യാർത്ഥി സംഘടനകൾക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടായതിനാൽ ആ പരാതിക്കെതിരെ, എന്നെ അനുകൂലിച്ചു കൊണ്ട് വിദ്യാർഥികൾ സംഘടിച്ചു.. എന്നെ അനുകൂലിച്ച് അവരിൽ മുമ്പിലുണ്ടായിരുന്നതോ, അപമര്യാദയ്ക്ക് ഇരയായി എന്ന് ആരോപിക്കപ്പെട്ട വിദ്യാർഥിനിയും..
കോളേജിൽ ഒരു സംഘർഷാവസ്ഥ ഉടലെടുത്തു.. ഒടുക്കം ഒരു മുൻ ഇടത് അധ്യാപക നേതാവായിരുന്ന ഡെപ്യുട്ടി ഡയറക്ടർ അന്വേഷണത്തിനായി കോളേജിലെത്തി.. അയാളെ സ്വീകരിച്ചാനയിച്ച ശത്രുപക്ഷത്തുള്ളവരെ, എന്നെ അനുകൂലിച്ച വിദ്യാർത്ഥിനികളും ചില അധ്യാപകരും നേരിട്ടു..
ഒടുവിൽ, കോളേജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു എന്ന് റിപ്പോർട്ടുണ്ടാക്കി, ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് തലേന്ന് കാസർക്കോട് ഗവ. കോളേജിലേക്ക് എനിക്കൊരു ട്രാൻസ്ഫർ അടിച്ചു തന്നു (ആ ട്രാൻസ്ഫറിന് SFI പേരിട്ടതും പ്രചരിപ്പിച്ചതും പണിഷ്മെന്റ് ട്രാൻസ്ഫർ എന്ന പേരിലായിരുന്നു)
തളരാൻ ഞാൻ ഒരുക്കമല്ലായിരുന്നു…
പരാതിപ്പെട്ട മുഴുവൻ വിദ്യാർഥിനികൾക്കുമെതിരെ കോടതിയിൽ കേസ് കൊടുത്തു..
വക്കീൽ നോട്ടീസ് കിട്ടിത്തുടങ്ങിയ വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി.. എന്നെ സഹായിച്ച അധ്യാപകരെ സ്വാധീനിച്ച്, അവരെക്കൊണ്ട് നിർബന്ധിപ്പിച്ച് എന്നിൽ നിന്നും കേസ് പിൻവലിക്കാൻ അവർക്ക് സാധിച്ചു..
ഇലക്ഷനിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ വന്നു.. ഞാൻ വീണ്ടും കൃഷ്ണമേനോനിൽ തിരിച്ചെത്തി.. പക്ഷെ, അപ്പോഴേക്കും പഴയ താപ്പാനകൾ ക്യാംപസ് വിട്ടു പോയിരുന്നു..
രേഷ്മയുടെ കുറ്റസമ്മതം എന്റെ ശത്രുപക്ഷത്തുള്ളവരെ ബോധ്യപ്പെടുത്താനല്ല ഞാനിപ്പോൾ ഷെയർ ചെയ്യുന്നത്.. അവർ പറഞ്ഞു പരത്തിയ ഇല്ലാക്കഥകളെ മാറ്റിപ്പറയിപ്പിക്കാനുമല്ല..
SFI യിൽ പ്രവർത്തിച്ചിരുന്ന, ഇപ്പോഴും മികച്ച വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന ഒരു പിടി നല്ല വിദ്യാർഥി സുഹൃത്തുക്കളെ അപമാനിക്കാനുമല്ല..
മറിച്ച്, പ്രതിസന്ധി ഘട്ടത്തിൽ എന്നോടൊപ്പം ഉരുക്ക് പോലെ ഉറച്ചുനിന്ന അധ്യാപക, വിദ്യാർത്ഥി സുഹൃത്തുക്കളെ ബോധ്യപ്പെടുത്താനാണ് – എന്നെ താങ്ങിനിറുത്തിയതിൽ അവർക്ക് തെറ്റുപറ്റിയിട്ടില്ല എന്ന് ഓർമപ്പെടുത്താനും, മരണം വരെ അവരോടുള്ള കടപ്പാട് രേഖപ്പെടുത്താനും..
കൂടാതെ, ക്രിസ്തു പറഞ്ഞത് പോലെ, എല്ലാവരോടും ക്ഷമിക്കാനും..
കേരളത്തിൽ ഇത്തരുണത്തിൽ വേട്ടയാടപ്പെട്ട, വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന മുഴുവൻ അധ്യാപകർക്കുമായി ഞാനിത് സമർപ്പിക്കുന്നു.
(സ്വകാര്യത മാനിച്ച്, സ്ക്രീൻ ഷോട്ടുകളിൽ നിന്നും വ്യക്തി വിവരങ്ങൾ വെളിവാക്കുന്നത് ഒഴിവാക്കുന്നു)
Efthikar Ahamed B.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു