Connect with us

kerala

വ്യാജ സര്‍ട്ടിഫിക്കറ്റ്: കെ വിദ്യക്ക് ജാമ്യം, പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ല

വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലിക്ക് ശ്രമിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്ക്ക് ജാമ്യം.

Published

on

വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലിക്ക് ശ്രമിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്ക്ക് ജാമ്യം. നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനെ തുടര്‍ന്നാണ് ഹോസ്ദുര്‍ഗ് കോടതി ജാമ്യമനുദിച്ചത്.

മഹാരാജാസ് കോളേജിലെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് കരിന്തളം സര്‍ക്കാര്‍ കോളേജില്‍ വിദ്യ ഗസ്റ്റ് ലെക്ചര്‍ ആയി ജോലിക്ക് പ്രവേശിച്ചത്. ഇതേ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് അട്ടപ്പാടി കോളേജിലും ഇന്റര്‍വ്യൂക്ക് എത്തിയത്.

അഗളി പൊലീസിന് നല്‍കിയ മൊഴി നീലേശ്വരം പൊലീസിലും വിദ്യ ആവര്‍ത്തിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരിക്കേസ്; ഷൈനിനെതിരെ അമ്മ ഉടന്‍ നടപടിയെടുക്കില്ല; ഫിലിം ചേംബര്‍ അടിയന്തിര യോഗം നാളെ

ജൂണില്‍ ചേരുന്ന യോഗത്തിലായിരിക്കും നടപടി ചര്‍ച്ച ഉണ്ടാകുക.

Published

on

ലഹരിക്കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ താര സംഘടനയായ അമ്മ ഉടന്‍ നടപടിയെടുക്കില്ല. ജൂണില്‍ ചേരുന്ന യോഗത്തിലായിരിക്കും നടപടി ചര്‍ച്ച ഉണ്ടാകുക. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന മൂന്നംഗ സമിതി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഫിലിം ചേംബറിന്റെ അടിയന്തര യോഗം നാളെ കൊച്ചിയില്‍ ചേരും.

ഷൈന്‍ ടോം ചാക്കോയോട് വീണ്ടും ചോദ്യം ചെയ്യലിനായി ഏപ്രില്‍ 22ന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി. ഇതിന് മുമ്പായി അന്വേഷണസംഘം യോഗം ചേര്‍ന്ന് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തും. ഷൈനിന്റെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്നപ്പോള്‍ കാണാനെത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഷൈന് ഹോട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ വാഹനം എത്തിച്ചത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Continue Reading

kerala

ലഹരിക്കേസ്; ഷൈനിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത

പരിശോധന ഫലം വന്നാല്‍ ഷൈന്‍ ടോം ചാക്കോയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റാനാണ് പൊലീസ് തീരുമാനം

Published

on

ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് കണ്ടെത്തല്‍. ഷൈന്‍ നിരന്തരം ലഹരി ഇടപെടുകാര്‍ക്ക് പണം അയച്ചിരുന്നതായി കണ്ടെത്തി. ഇതേതുടര്‍ന്ന് ലഹരി ഇടനിലക്കാരനായ സജീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

ലഹരി പരിശോധന ഫലം വന്നാല്‍ ഷൈന്‍ ടോം ചാക്കോയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റാനാണ് പൊലീസ് തീരുമാനം. ഇതില്‍ കുടുംബവുമായി ആലോചിച്ച് മറുപടി നല്‍കാമെന്നാണ് ഷൈന്‍ മറുപടി നല്‍കിയത്. എന്നാല്‍ ഷൈനിന്റെ വൈദ്യ പരിശോധന ഫലങ്ങള്‍ ലഭിക്കുന്നത് വൈകും. ഷൈനില്‍ നിന്നും ശേഖരിച്ച സാംപിളുകള്‍ കോടതിയിലേക്കും ഫോറന്‍സിക് സയന്‍സ് ലാബിലേക്കും അയക്കും.പരിശോധന ഫലം ലഭിക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് വിവരം.

Continue Reading

kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും

ഘോഷയാത്രക്കിടെ സിപിഎം പ്രവര്‍ത്തകരാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയത്

Published

on

കണ്ണൂരില്‍ ഭഗവതി ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിലെ ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്രക്കിടെ സിപിഎം പ്രവര്‍ത്തകരാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയത്.

ഇതിനുമുമ്പ് സമാനമായ രീതിയില്‍ കടയ്ക്കല്‍, കോട്ടുക്കല്‍, കൊല്ലത്തും ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ കൊടിയും വിപ്ലവഗാനങ്ങളും ഗണഗീതവുമെല്ലാം ഉയര്‍ന്നിരുന്നു.

ഇതിനെതിരെ കേസുകള്‍ നിലനില്‍ക്കെയാണ് ഇപ്പോള്‍ കണ്ണൂരിലും സിപിഎം പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയിരിക്കുന്നത്.

Continue Reading

Trending