Connect with us

india

വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി; സാമൂഹമാധ്യമങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്

ഒക്ടോബര്‍ 19 ശനിയാഴ്ച മാത്രം മുപ്പതോളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണികള്‍ ഉണ്ടായത്.

Published

on

വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിനു വേണ്ടി സാമൂഹമാധ്യമങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്. വ്യാജ ബോംബ് ഭീഷണികള്‍ പോസ്റ്റ് ചെയ്ത അക്കൗണ്ടുകള്‍, അവയുടെ കൂടുതല്‍ വിവരങ്ങള്‍ എന്നിവ ലഭിക്കാനായാണ് പൊലീസ് സാമൂഹമാധ്യമങ്ങളുടെ സഹായം തേടിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വിമാനങ്ങള്‍ക്കു നേരെയാണ് വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ന്നത്. നിരവധി കേസുകള്‍ക്ക് തെളിവുകള്‍ ലഭിക്കാനാണ് പോലീസ് സാമൂഹ്യമാധ്യമങ്ങളെ സമീപിച്ചത്.

ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ന്നതോടെ അന്വേഷണത്തിനു വേണ്ടി ഡല്‍ഹി പൊലീസ പ്രത്യേക സംഘത്തെ നിയോഗിച്ചു. സൈബര്‍ സെല്ലിന്റെയും ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ്റ്റയും സഹായം അടക്കം തേടികൊണ്ടാകും അന്വേഷണം. വിപിഎന്‍, ഡാര്‍ക്ക് വെബ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ത്തുന്നതെന്നാണ്് പൊലീസിന്റെ നിഗമനം.

സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യുറോ ഈ സംഭവത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും എത്രയും വേഗം അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 19 ശനിയാഴ്ച മാത്രം മുപ്പതോളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണികള്‍ ഉണ്ടായത്.

 

crime

ലഹരി കലർത്തിയ പ്രസാദം നൽകി ക്ഷേത്ര പൂജാരി ബലാത്സം​ഗം ചെയ്തു; പരാതി

രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ക്ഷേത്രപാൽ ക്ഷേത്രത്തിലെ പൂജാരി ബാബ ബാലക്നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മൺ​ഗഢ് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി.

Published

on

ക്ഷേത്ര പൂജാരി മയക്കുമരുന്ന് കലർത്തിയ പ്രസാദം നൽകി ഒന്നിലധികം തവണ ബലാത്സം​ഗം ചെയ്തെന്ന് കോളജ് വിദ്യാർഥിനിയുടെ പരാതി. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ക്ഷേത്രപാൽ ക്ഷേത്രത്തിലെ പൂജാരി ബാബ ബാലക്നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മൺ​ഗഢ് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാളും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപാൽ ക്ഷേത്രത്തിൽ പ്രാർഥിക്കാൻ പോയപ്പോഴാണ് ഇരയായ പെൺകുട്ടി പൂജാരിയെ ആദ്യമായി കാണുന്നത്. രാജേഷ് എന്നയാളാണ് പെൺകുട്ടിക്ക് ബാബ ബാലക്നാഥിനെ പരിചയപ്പെടുത്തിയത്. പൂജാരി പെൺകുട്ടിയുടെ വിശ്വാസം സമ്പാദിക്കുകയും ഇടയ്ക്കിടെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ സമയമൊക്കെ പൂജാരി പെൺകുട്ടിക്ക് പ്രസാദം നൽകാറുണ്ടായിരുന്നു.

ഏപ്രിൽ 12ന് പെൺകുട്ടി ജുൻജുനു- ജയ്പൂർ ബൈപാസിലെ കോളജിൽ പരീക്ഷ എഴുതാൻ പോയി. പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ ബാബ ബാലക്‌നാഥ് കാണുകയും വീട്ടിലേക്ക് കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. യാത്രാമധ്യേ, പൂജാരി പെൺകുട്ടിക്ക് വണ്ടിയിൽ വച്ചിരുന്ന പ്രസാദം നൽകുകയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുമെന്ന് പറയുകയും ചെയ്തു. പ്രസാദം കഴിച്ചതോടെ താൻ ബോധരഹിതയായെന്ന് പെൺകുട്ടി പറഞ്ഞു.

തുടർന്ന് കാറിൽ വച്ച് പൂജാരി തന്നെ ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി. പ്രസാദത്തിൽ കലർത്തിയ മയക്കുമരുന്നിന്റെ കാഠിന്യം മൂലം എതിർക്കാൻ കഴിഞ്ഞില്ല. സഹായത്തിനായി നിലവിളിക്കാൻ ശ്രമിച്ചപ്പോൾ പൂജാരി തന്റെ വായ പൊത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ബാബ ബാലക്‌നാഥിൻ്റെ ഡ്രൈവർ യോഗേഷ് ബലാത്സംഗം വീഡിയോയിൽ പകർത്തിയതായും പെൺകുട്ടി പറഞ്ഞു. ഈ വീഡിയോ പിന്നീട് ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ഉപകരണമായി ഉപയോഗിച്ചു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളും പെൺകുട്ടിയെ വീണ്ടും തങ്ങളുടെ അടുത്തെത്താൻ നിർബന്ധിച്ചു. സംഭവം ആരോടും പറയരുതെന്ന് ഇരുവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ഒടുവിൽ ധൈര്യം സംഭരിച്ച് സംഭവം പൊലീസിനെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു

പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗ് നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി പൊലീസിനെ സമീപിച്ചതോടെ പ്രതികൾ ദൃശ്യങ്ങളുടെ ഒരു ഭാ​ഗം സോഷ്യൽമീഡിയയിൽ പങ്കുവച്ചു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. ഇത്തരം ക്രൂര പ്രവൃത്തികളിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയും ഇരകൾക്ക് സംരക്ഷണവും നൽകണമെന്ന് സാമൂഹികപ്രവർത്തകർ ആവശ്യപ്പെട്ടു.

Continue Reading

india

‘ജാതി സെൻസസ് നടപ്പാക്കുക തന്നെ ചെയ്യും, തടയാൻ ഒരു ശക്തിക്കും കഴിയില്ല’; മോദി ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷൻ, സിബിഐ, ഇഡി, ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്‍റ്, മാധ്യമങ്ങൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളെയും സ്വന്തം താത്പര്യത്തിന് ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ആര് എതിർത്താലും ജാതി സെൻസസ് നടപ്പാക്കുമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. സംവരണത്തിന്റെ 50% പരിധി എടുത്തുകളയുമെന്നും അദ്ദേഹം ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ പറഞ്ഞു. ബിജെപി ഭരണത്തിൽ ഭരണഘടന വലിയ വെല്ലുവിളി നേരിടുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ, സിബിഐ, ഇഡി, ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്‍റ്, മാധ്യമങ്ങൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളെയും സ്വന്തം താത്പര്യത്തിന് ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഭാഗത്തുനിന്നടക്കം ഭരണഘടന വലിയ ആക്രമണം നേരിടുന്നുണ്ട്. ഭരണഘടന സംരക്ഷിക്കപ്പെടണം. പണത്തിന്‍റെയും സംവിധാനങ്ങളുടെയും നിയന്ത്രണം ബിജെപിക്കാണെങ്കിലും തങ്ങൾക്ക് സത്യസന്ധതയുണ്ട്. പണമില്ലാതെയാണ് കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഗോത്ര വിഭാഗക്കാർക്ക് പ്രതീകാത്മക ബഹുമാനം മാത്രമാണ് ലഭിക്കുന്നത്. ആദിവാസി വിഭാഗത്തിൽനിന്ന് രാഷ്ട്രപതി പദവിയിലെത്തിയ ആദ്യത്തെ വ്യക്തിയാണ് ദ്രൗപദി മുർമു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനോ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കോ അവരെ ക്ഷണിച്ചില്ല. ഇത് ഭരണഘടനക്ക് മേലുള്ള അതിക്രമമല്ലാതെ മറ്റെന്താണ്?-രാഹുൽ ചോദിച്ചു.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം നൂറുകണക്കിന് വർഷമായി തുടരുന്നതാണ്. ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. സമൂഹത്തിന്‍റെ യഥാർഥ സ്ഥിതി മനസ്സിലാക്കാനുള്ള ഒരു സോഷ്യൽ എക്‌സറേ ആണ് ജാതി സെൻസസ്. പക്ഷേ പ്രധാനമന്ത്രി അതിനെ എതിർക്കുകയാണ്. പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല.

90 ഉന്നത ഐഎഎസ് ഓഫീസർമാരിൽ വെറും മൂന്നുപേർ മാത്രമാണ് പിന്നാക്ക വിഭാഗത്തിൽനിന്നുള്ളത്. ധനകാര്യമന്ത്രാലയം പോലുള്ള പ്രധാനപ്പെട്ട വകുപ്പുകളിൽ ഒരു ദലിതനോ ഗോത്ര വിഭാഗക്കാരനോ ഇല്ല. 250 കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനങ്ങളിലും ദലിത്, ഗോത്ര വിഭാഗങ്ങളിലെ ഒരാൾ പോലുമില്ലെന്നും രാഹുൽ പറഞ്ഞു.

ഗോത്ര വിഭാഗക്കാരുടെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. തദ്ദേശീയ ജനതയുടെ ചരിത്രവും സംസ്‌കാരവും പുതുതലമുറയെ പഠിപ്പിക്കുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പരാജയപ്പെട്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Continue Reading

india

ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ഭീഷണി

ഇന്‍ഡിഗോയുടെ 6 വിമാനങ്ങള്‍ക്കാണ് നേരെയാണ് ഭീഷണി ഉയര്‍ന്നത്.

Published

on

ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ഭീഷണി. ഇന്‍ഡിഗോയുടെ 6 വിമാനങ്ങള്‍ക്കാണ് നേരെയാണ് ഭീഷണി ഉയര്‍ന്നത്. 6E 58 ജിദ്ദയില്‍ നിന്നും മുംബൈയിലേക്കുള്ള ഫ്‌ലൈറ്റ്, 6E 87 കോഴിക്കോട് നിന്നും ദമാമിലേക്കുള്ള ഫ്‌ലൈറ്റ്, 6E11 ഡല്‍ഹിയില്‍ നിന്നും ഇസ്താംബുളിലേക്കുള്ള ഫ്‌ലൈറ്റ്, 6E17 മുംബൈയില്‍ നിന്നും ഇസ്താംബൂള്‍, 6E133 പൂനെയില്‍ നിന്നും ജോധ്പൂര്‍, 6E112 ഗോവയില്‍ നിന്നും അഹമ്മദാബാദ്, എന്നീ വിമാനങ്ങള്‍ക്കാണ് ഭീഷണി. സംഭവത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

വിമാന സര്‍വീസുകള്‍ക്ക് നേരെ ഉയരുന്ന വ്യാജ ബോംബ് ഭീഷണിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളോട് പൊലീസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതടക്കം കര്‍ശന നടപടികള്‍ക്ക് നീങ്ങാനാണ് വ്യോമയാന മന്ത്രാലയങ്ങളുടെ തീരുമാനം.

ഒരാഴ്ചക്കിടെ 70 വിമാന സര്‍വീസുകള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ മാത്രം 30 ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഭൂരിഭാഗം സന്ദേശവും വന്നത് സമൂഹമാധ്യമളിലൂടെയാണ്.

 

 

Continue Reading

Trending