Connect with us

Culture

‘എസ്.എഫ്.ഐ എന്നു സ്വയം ഞെളിയുന്ന ഞാഞൂലുകളേ’- യൂണിവേഴ്‌സിറ്റി കോളജിലെ പഴയ എസ്.എഫ്.ഐക്കാരിയുടെ കുറി്പ്പ് വൈറലാവുന്നു

Published

on

പാട്ടു പാടിയതിന് യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ എസ്.എഫ്.ഐക്കാര്‍ കുത്തി മലര്‍ത്തിയതിനെ പ്രതിയുള്ള പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. വിഷയത്തില്‍ എസ്.എഫ്.ഐക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എസ്.എഫ്.ഐക്കാരി തന്നെയായ ടി.എസ് മിനി. കോളജ് മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ടി.എസ് മിനിയുടെ ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം:

യൂണിവേഴ്‌സിറ്റി കോളജ് എന്താ പാര്‍ട്ടി ഗ്രാമമോ?

യുണിവേഴ്‌സിറ്റി കോളേജിന്റെ അവസ്ഥയോര്‍ത്ത് ലജ്ജിക്കുന്നു…..
ഹേ! എസ്.എഫ്.ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ…… നിങ്ങള്‍ക്ക് നാണമില്ലേ പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാന്‍ ….അകടഎ കാരായ കൂട്ടികളെ അടികൊടുത്ത് ടഎക യില്‍ ചേര്‍ക്കാന്‍ പാകത്തിന് അധഃപതിച്ചു പോയോ? ഞാന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസം…

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങി കൂടിയിട്ടും പഠിച്ചില്ലേ പിള്ളാരെ നിങ്ങള്‍? ഇപ്പോള്‍ ആര്‍ക്കുവേണം ഈ പാര്‍ട്ടിയെ. ആര്‍ക്കും വേണ്ടാത്തതുകൊണ്ടല്ലേ, പാര്‍ട്ടി ഗുണ്ടകള്‍ പഠിക്കാന്‍ വരുന്ന കുട്ടികളെ കുത്തിയും വെട്ടിയും കശാപ്പുചെയ്യുന്നത്.

ദയവുചെയ്ത് ചരിത്രമുറങ്ങുന്ന ഈ കലാലയത്തെ കശാപ്പുശാല ആക്കാതിരിക്കൂ…….. കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ…..അതിനനുവദിക്കൂ…..
വീട്ടിനും നാട്ടിനും വേണ്ടാത്ത ഗുണ്ടകളെ കോളേജില്‍ നിന്നും തുരത്താന്‍ വേണ്ട നടപടിയെടുക്കൂ..സര്‍ക്കാരെ…… അങ്ങനെയെങ്കിലും ശൈലിയൊന്നു മാറ്റൂ….

മാറ്റങ്ങള്‍സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്

റ്റി.എസ്.മിനി
യൂണിവേഴ്‌സിറ്റി കോളേജിലെ പഴയ ഒരു എസ്.എഫ്.ഐ കാരിയായ വൈസ്‌ചെയര്‍മാന്‍

Film

മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പൊലീസുകാരന് സ്ഥലം മാറ്റം; കാരണം കാണിക്കല്‍ നോട്ടീസ്‌

മോഹൻലാലിനൊപ്പം മല കയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമലയ്ക്കു പോകാൻ അനുമതി തേടി എന്നതാണ് കാരണം.

Published

on

നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയതിന്റെ പിറ്റേന്നു സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല മുൻ എസ്എച്ഒ ബി സുനിൽ കൃഷ്ണനോട് തിരുവല്ല ഡിവൈഎസ്പിയാണ് വിശദീകരണം തേടിയത്. മോഹൻലാലിനൊപ്പം മല കയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമലയ്ക്കു പോകാൻ അനുമതി തേടി എന്നതാണ് കാരണം.

ശബരിമല ദർശനം ​ദീർഘകാല അഭിലാഷമാണെന്നു പറഞ്ഞാണത്രെ സുനിൽകൃഷ്ണ അനുമതി നേടിയത്. മറ്റു കാര്യങ്ങൾ ബോധപൂർവം മറച്ചുവച്ചെന്നാണ് ഡിപ്പാർട്ട്മെന്റ് കണ്ടെത്തൽ.

സേനയിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടിയെന്നു പറയുന്നു. ശബരിമലയിൽ നിന്നു തിരികെയെത്തിയതിന്റെ പിറ്റേന്ന് സുനിലിനെ തിരുവല്ലയിൽ നിന്നു സ്ഥലം മാറ്റിയിരുന്നു.

Continue Reading

Film

എമ്പുരാൻ: മോഹൻലാലിന്റെ ലഫ്.കേണൽ പദവി തിരിച്ചെടുക്കണമെന്ന് ബി.ജെ.പി നേതാവ്

റിലീസായി 48 മണിക്കൂർ പിന്നിടുന്നതിനു മുമ്പ് ആഗോള ബോക്സോഫീസിൽനിന്ന് 100 കോടി കലക്ഷൻ സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ ചരിത്രം കുറിച്ചിരുന്നു.

Published

on

മോഹൻലാലിന്റെ ലഫ്.കേണൽ പദവി​ തിരികെയെടുക്കണമെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.രഘുനാഥ്. മോഹൻലാൽ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ സിനിമയിൽ വരില്ലെന്ന് രഘുനാഥ് പറഞ്ഞു.

ഇന്ത്യൻ സർക്കാറിന്റെ ഭാഗമായി നിൽക്കുന്ന ആളാണ് മോഹൻലാൽ. ബി.ജെ.പി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഇട​പെടൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിലീസായി 48 മണിക്കൂർ പിന്നിടുന്നതിനു മുമ്പ് ആഗോള ബോക്സോഫീസിൽനിന്ന് 100 കോടി കലക്ഷൻ സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ ചരിത്രം കുറിച്ചിരുന്നു. ചിത്രത്തിന്റെ അസാധാരണ വിജയത്തിന്റെ ഭാഗമായ എല്ലാവരെയും നന്ദി അറിയിച്ച് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയുമാണ് ചിത്രത്തിന്റെ വിജയം സാധ്യമാക്കിയതെന്നും താരം കുറിപ്പിൽ പറയുന്നു.

മോഹൻലാലിനൊപ്പം പൃഥ്വിരാജും തകർത്തഭിനയിച്ച ചിത്രം, ആഗോള ബോക്സോഫീസിൽ ഏറ്റവും കൂടുതൽ ആദ്യദിന കലക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 65 കോടി രൂപയിലേറെയാണ് ആദ്യദിന കലക്ഷൻ. കേരളത്തിലും ഏറ്റവും വലിയ ഓപണിങ് കലക്ഷൻ എമ്പുരാന് തന്നെയാണ്. തമിഴ് സൂപ്പർ താരം വിജയ് യുടെ ‘ലിയോ’ നേടിയ 12 കോടി മറികടന്ന്, 15 കോടിയിലാണ് ആദ്യ ദിന കലക്ഷനെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

എമ്പുരാൻ സിനിമയുടെ സംവിധായകൻ പൃഥ്വിരാജിനെതിരെ തീവ്രഹിന്ദുത്വവാദികളായ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കൽ അടക്കമുള്ളവർ കടുത്ത വിദ്വേഷ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തിയിരുന്നു.

Continue Reading

Film

വിവാദങ്ങളിൽ തളരാതെ 100 കോടി തിളക്കത്തിൽ എമ്പുരാൻ

വിദേശത്തും ചിത്രം റെക്കോർഡുകൾ തിരുത്തി കുറിച്ചു.

Published

on

ബോക്സ്ഓഫിസിൽ ചരിത്രമായി ‘എമ്പുരാൻ’.വെറും 48 മണിക്കൂറിനുള്ളിലാണ്‌ നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് ചിത്രം. സിനിമ 100 കോടി ക്ലബ്ബിലെത്തിയ വിവരം നടൻ മോഹൻലാലാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി എമ്പുരാൻ മാറി.

വിദേശത്തും ചിത്രം റെക്കോർഡുകൾ തിരുത്തി കുറിച്ചു. ഓവർസീസ് കളക്ഷൻ ബോളിവുഡ് സിനിമകൾക്കു ലഭിക്കുന്നതിനെക്കാൾ ഉയർന്ന ഓപ്പണിങ് ആണ് എമ്പുരാൻ നേടിയത്. യുകെയിലും ന്യൂസിലാൻഡിലുമെല്ലാം ഏറ്റവുമധികം ഓപ്പണിങ് കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയെന്ന നേട്ടവും എമ്പുരാൻ നേടി. ‌

അഡ്വാൻസ് ബുക്കിങിലൂടെ തന്നെ ചിത്രം ആദ്യ ദിനം 50 കോടി ക്ലബ്ബിലെത്തി. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായ ലൂസിഫറിന്റെ രണ്ടാം ഭാഗം ആയി മാറിയ എമ്പുരാൻ, മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രം കൂടിയാണ്.

അതേസമയം മോഹൻലാൽ- പൃഥ്വിരാജ് സുകുമാരൻ സിനിമ’ എമ്പുരാൻ’ തിയേറ്ററുകളിൽ എത്തി മണിക്കൂറുകൾക്കകം ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്. ചിത്രം ഇപ്പോൾ ഫിൽമിസില്ല, മൂവിറൂള്‍സ്, ടെലിഗ്രാം, തമിഴ്‌റോക്കേഴ്‌സ് എന്നിവയുൾപ്പെടെ നിരവധി വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. സിനിമയുടെ 1080p മുതൽ 240p വരെ ഉൾപ്പെടുന്ന എച്ച്ഡി പതിപ്പുകൾ ലീക്കായിട്ടുണ്ട്.

Continue Reading

Trending