Connect with us

More

ഹ്യൂമേട്ടന്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സില്‍; നന്ദി പറയാം ഈ ഏജന്റിന്

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: രണ്ടു സീസണുകള്‍ക്ക് ശേഷം ഇയാന്‍ ഹ്യൂമെന്ന കനേഡിയന്‍ താരം വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞകുപ്പായത്തിലെത്തുന്ന സന്തോഷത്തിലാണ് ആരാധകരെല്ലാം. മാനേജ്‌മെന്റിന്റെ സര്‍പ്രൈസായി വിലയിരുത്തപ്പെടുന്ന ഇയാന്‍ ഹ്യൂമെന്ന ഹ്യൂമേട്ടനെ ബ്ലാസ്റ്റേഴ്‌സില്‍ തിരികെ എത്തിക്കാനായി കരുക്കള്‍ നീക്കിയത് ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് ഫുട്‌ബോള്‍ ഏജന്റുമായ ബല്‍ജിത് റിഹാല്‍. ബല്‍ജിത് സി.ഇ.ഒ ആയി ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെന്റീവ് സ്‌പോര്‍ട്‌സും ടി.സി.എസ് ഏഷ്യയുമാണ് ഇയാന്‍ ഹ്യൂമിന്റെ സംയുക്ത ഏജന്റുമാര്‍. ഇന്നു രാവിലെ ബല്‍ജിത് തന്നെയാണ് ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സിലെത്തിയ വിവരം ഫെയ്‌സ്ബുക്കിലൂടെ ആദ്യമായി പുറത്തു വിട്ടത്.

hume-and-baljith

ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സില്‍ തിരികെ എത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ചില ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് താന്‍ ഉറപ്പു നല്‍കിയിരുന്നുവെന്നും ഹ്യൂമുമായി കരാറായ വിവരം അഭിമാനത്തോടെ അറിയിക്കുന്നുവെന്നുമായിരുന്നു ബല്‍ജിതിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് കീഴില്‍ ബല്‍ജിതിന് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നന്ദി പ്രകടനമാണ് ഇപ്പോള്‍. ഐ.എസ്.എല്‍ തുടക്കം മുതല്‍ ഇയാന്‍ ഹ്യൂമിന്റെ ഏജന്റായിരുന്നു ബല്‍ജിത്. ഇന്നലെ ഐ.എസ്.എല്‍ ഡ്രാഫ്റ്റിനിടെ മുംബൈയില്‍ വച്ച് ബല്‍ജിതുമായി കൂടിക്കാഴ്ച്ച നടത്തിയ വിവരം ഇയാന്‍ ഹ്യൂം ഫെയ്‌സ്ബുക്ക് വഴി അറിയിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സില്‍ തിരികെയെത്തുമെന്ന പരോക്ഷ സൂചനയും അദ്ദേഹം നല്‍കി. അവസാന നിമിഷങ്ങളിലാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നും ഹ്യൂം പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബല്‍ജിത് കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് പ്രധാന താരങ്ങളെ എത്തിക്കുന്നതിലും ഗണ്യമായ പങ്ക് വഹിച്ചിരുന്നു. ഹ്യൂമിനെ കൂടാതെ സൗത്ത് ആഫ്രിക്കന്‍ താരം സമീഗ് ദ്യൂതി, ഇന്നലെ ഡ്രാഫ്റ്റില്‍ വിവിധ ടീമുകള്‍ തെരഞ്ഞെടുത്ത ഇന്ത്യന്‍ താരങ്ങലായ ലാലിയന്‍സുവാല ചാങ്‌തെ, സൈരുവാത് കീമ, ഗുര്‍പ്രീത് സിങ്, ജെറി മവിമിങ്താങ തുടങ്ങിയവരുടെയും ഏജന്റാണ് ബല്‍ജിത്. 2014ലും കഴിഞ്ഞ സീസണിലും കേരളത്തിന്റെ കുന്തമുനയായിരുന്നു ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ട് ഇത്തവണയും ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുമെന്ന സൂചനയും ബല്‍ജിത് നല്‍കുന്നുണ്ട്.

kerala

പാലക്കാട് തുടക്കം മുതൽ ഒടുക്കം വരെ പാളി സിപിഎം തന്ത്രം

Published

on

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തുടക്കത്തിൽ സംഭവിച്ച പാളിച്ച വിടാതെ പിന്തുടർന്ന് ഇടതുമുന്നണി. ഏറ്റവും ഒടുവിൽ യുഡിഎഫിന് എതിരായ കള്ളപ്പണ ആരോപണമാണ് മുന്നണിക്ക് തന്നെ തിരിച്ചടിയായത്. കള്ളപ്പണം വന്നുവെന്ന് സിപിഎം നേതൃത്വം പറയുമ്പോൾ അവരുടെ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥി ഇത് തള്ളിക്കളയുന്നു. ഇതോടെ സ്ഥാനാർത്ഥിത്വം മുതൽ ഇടതുമുന്നണിക്ക് സംഭവിച്ച പാളിച്ച ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പോലീസ് പൊടുന്നനെ റെയ്ഡ് നടത്തിയത്. വനിതാ പോലീസ് സാന്നിധ്യമില്ലാതെ നടത്തിയ റെയ്ഡ് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. തുടർന്ന് യുഡിഎഫ് ജില്ലാ നേതൃത്വം എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഇതോടെ വെട്ടിലായ പോലീസും സിപിഎം നേതൃത്വവും കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം എത്തിച്ചെന്നായി ആരോപണം. ഇതിനായി അവർ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിൽ സഹപ്രവർത്തകൻ ട്രോളി ബാഗുമായി ഹോട്ടലിലേക്ക് വരുന്ന ദൃശ്യം ചാനലുകൾക്ക് നൽകുകയും ചെയ്തു. ഇതിനകത്ത് പണം ആണെന്നായിരുന്നു അവകാശവാദം. എന്നാൽ പോലീസ് നടത്തിയ തിരച്ചിലിൽ യാതൊരു പണവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അവർ എഴുതി നൽകുകയും ചെയ്തു .ഇതോടെ പാളിച്ച പറ്റിയ സിപിഎം തന്ത്രം വീണ്ടും കുരുക്കിലായി. അവരുടെ സ്വന്തം സ്ഥാനാർത്ഥി ഡോ. സരിൻ തന്നെ സിപിഎം നേതൃത്വത്തിന്റെ ആരോപണം തള്ളിക്കളയുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പണം ഇല്ലെന്നും പോലീസ് നടത്തിയ റെയ്ഡ് എൽഡിഎഫിനെതിരായ ഷാഫി പറമ്പിലിന്റെ തന്ത്രമാണെന്നും ആയിരുന്നു ആരോപണം .ഇതോടെ ഇടതുമുന്നണി പ്രചാരണ രംഗത്ത് തീർത്തും വെട്ടിലായി. സ്ഥാനാർത്ഥിയുടെ നിഗമനത്തോട് സിപിഎമ്മിന് യോജിപ്പില്ലെന്ന് അവരുടെ ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി വെളിപ്പെടുത്തി.

ഇതോടെ കള്ളപ്പണം ആരോപണം വെറും ദുരാരോപണമായി മാത്രമായി വില വിലയിരുത്തപ്പെട്ടു. കോൺഗ്രസിൽ നിന്ന് പൊടുന്നനെ കാലുമാറിയ കെപിസിസി ഡിജിറ്റൽ മീഡിയ തലവൻ ഡോ. സരിനെ സ്ഥാനാർത്ഥിയാക്കിയതാണ് ഇടതുമുന്നണി ആദ്യമേ സംഭവിച്ച പാളിച്ച .പാർട്ടി അണികൾ കോൺഗ്രസ് വിമതനെ സ്വീകരിക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല .പ്രചാരണം തീർത്തും മന്ദഗതിയിൽ ആയതോടെ സിപിഎമ്മിന്റെ പാലക്കാട്ടെ മന്ത്രി ആലോചിച്ചു ഉറപ്പിച്ച തന്ത്രമാണ് പൊളിഞ്ഞുപാളീസായത്. എ.എറഹീം എംപി. വി വി രാജേഷ് എന്നീ സിപിഎം നേതാക്കൾ ഹോട്ടൽ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷൻ ആണ് അവരുടെ സ്ഥാനാർത്ഥിയുടെ തന്നെ പ്രസ്താവനയുടെ പൊളിഞ്ഞു പാളീസാ യിരിക്കുന്നത് .സിപിഎമ്മും ബിജെപിയും തമ്മിൽ നടത്തിയ ഡീലാണ് പാലക്കാട് കള്ളപ്പണം ആരോപണം എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബിജെപിക്കെതിരെ പ്രചാരണ രംഗത്ത് യാതൊന്നും പറയാൻ എൽഡിഎഫ് കൂട്ടാക്കുന്നുമില്ല.

ഇതോടെ രണ്ടാം സ്ഥാനത്തു നിന്ന് ബിജെപിയെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ സിപിഎം ശ്രമിക്കുന്നതാണ് പൊതുജനം വിലയിരുത്തുന്നത്. സരിനെ ഇരുപത്തിമൂന്നാം തീയതി ഫലത്തോടെ തീർത്തും കയ്യൊഴിയാനാണ് സിപിഎം നീക്കം .പ്രചാരണ സമയത്ത് സ്ഥാനാർത്ഥിക്കെതിരെ പരസ്യമായി യാതൊരു ഒന്നും പറയാൻ ഇപ്പോൾ സിപിഎം തയ്യാറല്ല. എന്നാൽ പാർട്ടി അണികളും വോട്ടർമാരും ഇവർക്കിടയിലെ അസ്വാരസ്യവും ആശയക്കുഴപ്പവും കണ്ട് അമ്പരക്കുകയാണ്.

കഴിഞ്ഞതവണ ബി.ജെ.പിയുടെ ഇ. ശ്രീധരനെതിരെ 3859 വോട്ടുകൾക്കാണ് ഷാഫി പറമ്പിൽ വിജയിച്ചത്. ഇത്തവണ ബിജെപിയുടെ സി.കൃഷ്ണകുമാർ അത്രയും വോട്ട് നേടില്ലെന്ന് ഉറപ്പായിട്ടുണ്ട് . സിപിഎമ്മിന്റെ പരോക്ഷസഹായം ബിജെപി തേടിയിരിക്കുന്നത് ന്യൂനപക്ഷ വോട്ടർമാരിൽ കടുത്ത അതിർത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Continue Reading

Film

കയ്യില്‍ ചുരുട്ടുമായി അനുഷ്‌ക ഷെട്ടി; ‘ഖാടി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍

Published

on

ശക്തമായ വേഷങ്ങളിലൂടെ അമ്പരപ്പിക്കുന്ന നടിയാണ് അനുഷ്‌ക ഷെട്ടി. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ക്രിഷ് ജാഗര്‍ലമുടി സംവിധാനം ചെയ്യുന്ന ഖാടിയുടെ പോസറ്ററാണ് പുറത്തുവന്നിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം എന്ന് സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. തലയില്‍ നിന്ന് ചോരയൊലിച്ച് നിറ കണ്ണുകളോടെ തീഷ്ണമായി നോക്കി നില്‍ക്കുന്ന അനുഷ്‌കയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ചോരയൊലിച്ച കൈകളില്‍ ചുരുട്ടുമായാണ് താരം നില്‍ക്കുന്നത്. അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

മഹാറാണിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായാണ് ചിത്രം എത്തുക. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടമായിരിക്കും ചിത്രം എന്നാണ് സൂചന.

Continue Reading

india

സൽമാൻ ഖാന് നേരെയുണ്ടായ വധഭീഷണി; പ്രതിയെ പിടികൂടി മുംബൈ പൊലീസ്

അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു ട്രാഫിക് പൊലീസ് കൺട്രോൾ റൂമിലേക്ക് വന്ന സന്ദേശം

Published

on

മുംബൈ: നടൻ സൽമാൻഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാൻ സ്വദേശിയെ കർണാടകയിൽനിന്ന് അറസ്റ്റു ചെയ്തു. ഭിക്കാറാം (32) ആണ് അറസ്റ്റിലായത്. ഇയാളെ മഹാരാഷ്ട്ര പൊലീസിനു കൈമാറി. മഹാരാഷ്ട്ര പൊലീസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്. സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു ട്രാഫിക് പൊലീസ് കൺട്രോൾ റൂമിലേക്ക് വന്ന സന്ദേശം. പ്രാദേശിക മാധ്യമങ്ങളിൽ നടന് നേരെ നടക്കുന്ന ഭീഷണി വാർത്ത കാണുന്നതിനിടെയാണ് ബികാറാം മുംബൈ പൊലീസ് കണ്‍ട്രോൾ റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് കർണാടക പൊലീസ് പറഞ്ഞു.

‘‘ഇതു ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണ്. സൽമാൻ ഖാന് സ്വന്തം ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’’ – ഭിക്കാറാം ഭീഷണി സന്ദേശത്തിൽ പറഞ്ഞത് ഇങ്ങനെ.

Continue Reading

Trending