Connect with us

crime

ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടി; സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി

തിരുവല്ല ഏരിയ കമ്മിറ്റിയംഗം പ്രാകാശ് ബാബുവിനെതിരെയാണ് പരാതി.

Published

on

ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയെന്ന് സി.പി.എം ഏരിയ കമ്മിറ്റിയംഗത്തിനെതിരെ പരാതി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് 1,30000 രൂപ വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകന്റെ പരാതി. തിരുവല്ല ഏരിയ കമ്മിറ്റിയംഗം പ്രാകാശ് ബാബുവിനെതിരെയാണ് പരാതി.

മകന് ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പണം കൈപ്പറ്റിയിരുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകനായി തിരുവല്ല കാവുംഭാഗം സ്വദേശി ഷാജി പറയുന്നു. വിവാദമായതോടെ പണം തിരികെ നല്‍കിയെങ്കിലും കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി സെക്രട്ടറിയ്ക്ക് ഷാജി പരാതി നല്‍കി.

രണ്ടര ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇതിന് മുന്നോടിയായാണ് 1,20000 രൂപ വാങ്ങിയത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. 2022ലാണ് പാര്‍ട്ടി സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നത്. 2021-22 കാലഘട്ടത്തിലാണ് പ്രകാശ് ബാബു പണം കൈപ്പറ്റിയത്. രതീഷ് എന്ന ഡി.വൈ.എഫ്.ഐ നേതാവിനെ മധ്യസ്ഥ നിര്‍ത്തിയാണ് പണം കൈപ്പറ്റിയത്.

ആദ്യഘട്ടത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഷാജി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ജില്ലാ നേതൃത്വത്തിലേക്ക് പരാതി ഉയര്‍ന്നതോടെയാണ് പണം തിരികെ നല്‍കാന്‍ പ്രകാശ് ബാബു തയ്യാറായത്.

എന്നാല്‍ കബളിപ്പിക്കപ്പെട്ടു എന്നു മനസിലായതോടെ ഷാജി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെ സമീപിച്ചു. എംവി ഗോവിന്ദന് രണ്ടു തവണ ഇത് ചൂണ്ടിക്കാണിച്ച് പരാതി നല്‍കി. പരാതി ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

 

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

crime

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപ വീതം; 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി

Published

on

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. യുപി സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. വിജിലൻസ് എസ്പി ശശിധരൻ എസ്. ഐപിഎസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി.

ഇരുപത് പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഇരുപതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി.

Continue Reading

crime

പെരിന്തൽമണ്ണ സ്വർണകവർച്ച: 4 പേർ പിടിയിൽ

തൃശ്ശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്

Published

on

മലപ്പുറം പെരിന്തൽമണ്ണയിൽ സ്‌കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണം കവർന്ന കേസിൽ നാല് പേർ പിടിയിൽ. തൃശ്ശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ തൃശ്ശൂർ ഈസ്റ്റ് പോലീസ് ചോദ്യം ചെയ്യുകയാണ്. സംഘത്തിൽ അഞ്ച് പേർ കൂടിയുണ്ടെന്നാണ് വിവരം.

പിടിയിലായവരിൽ നിന്ന് സ്വർണം കണ്ടെത്തിയിട്ടില്ല. എം കെ ജ്വല്ലറി ഉടമ യൂസഫ്, സഹോദരൻ ഷാനവാസ് എന്നിവരെ ആക്രമിച്ചാണ് ഇവർ സ്വർണം കവർന്നത്. മഹീന്ദ്ര കാറിലെത്തിയ സംഘം ഇവരെ ഇടിച്ച് വീഴ്ത്തിയ ശേഷം സ്വർണം കവരുകയായിരുന്നു.

ജ്വല്ലറി മുതൽ ഇവരെ കാർ പിന്തുടരുന്നുണ്ടായിരുന്നു. വീട്ടിലെത്തുന്നതിന് ഏതാനും നിമിഷങ്ങൾ മുമ്പാണ് ആക്രമണം നടന്നത്. സ്‌കൂട്ടറിൽ നിന്ന് നിലത്തുവീണ യൂസഫിന്റെയും ഷാനവാസിന്റെയും മുകത്ത് മുളക് സ്‌പ്രേ
അടിച്ചു. ഇതിന് ശേഷം കൈവശമുണ്ടായിരുന്ന സ്വർണമടങ്ങിയ ബാഗ് കൊള്ളയടിക്കുകയായിരുന്നു.

Continue Reading

Trending