ചിക്കു ഇര്ഷാദ് ലോക്സഭാ തെരഞ്ഞെടുപ്പില് ബിജെപി നേതൃത്വം വഹിക്കുന്ന എന്ഡിഎ വന് ഭൂരിപക്ഷത്തോടെ കുതിപ്പ് തുടരുമ്പോള് വിജയം കൈവരിക്കുന്ന സ്ഥാനാര്ഥികള് നേടിയ വോട്ട് വിഹിതം ദുരൂഹതയുയര്ത്തുന്നു. 2018ല് ഹിന്ദി ഹൃദയഭൂമിയില് ഉജ്വല വിജയം നേടിയ കോണ്ഗ്രസിന്റെ പ്രകടനവും യുപിയിലേയും ബിഹാറിലേയും പശ്ചിമ ബംഗാളിലേയും ബിജെപി വിരുദ്ധ സഖ്യകക്ഷികളുടെ പ്രകടവും മോദിയെ താഴെയിറക്കുമെന്ന വിലയിരുത്തലിനിടെ നടന്ന തെരഞ്ഞെടുപ്പിലാണ് എന്ഡിഎയുടെ വന് കുതിപ്പുണ്ടായിരിക്കുന്നത്.
എന്നാല് വിശാല സഖ്യങ്ങള് മത്സരിക്കുന്ന ഈ സംസ്ഥാനങ്ങളില് ബിജെപി സ്ഥാനാര്ത്ഥികള് നേടിയ വോട്ടു വിഹതമാണ് ഇപ്പോള് ദുരൂഹത ഉയര്ത്തുന്നത്. എസ്്പിയും ബിഎസ്പിയും ആര്ജെഡിയും ഒപ്പം നിന്ന് മത്സരിച്ച ഉത്തര്പ്രദേശില് ബിജെപി സ്ഥാനാര്ഥികള് 50 ശതമാനത്തിലേറെ വോട്ടുവിഹിതമാണ് നേടിയിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില് 31 ശതമാനം വോട്ടുവിഹിതത്തില് മാത്രം അധികാരത്തിലേറിയ ബിജെപി, പ്രതിപക്ഷസഖ്യം ശക്തമായ മത്സരം ഉയര്ത്തിയിട്ടും മിക്ക മണ്ഡലങ്ങളിലും 50 ശതമാനത്തിലേറെ വോട്ടുകള് നേടിയത് സംശയമുയര്ത്തുന്നു.
ഉത്തര്പ്രദേശിലെ ഉന്നാവോയില് കോണ്ഗ്രസും മഹാ സഖ്യവും കൂടിചേര്ന്നാലും വിജയിക്കാത രീതിയിലാണ് ബിജെപി സ്ഥാനാര്ഥി സ്വാമി സാക്ഷി മഹാരാജിന്റ വോട്ട് വിഹിതം
നോട്ട് നിരോധനം ജിഎസ്ടി കര്ഷക രോക്ഷം തുടങ്ങി രാജ്യത്ത് മോദി വിരുദ്ധ തരംഗം നിലനില്ക്കുമ്പോളാണ് 50 ശതമാനത്തിലേറെ വോട്ടുവിഹിതവുമായി ബിജെപിയുടെ അനായാസ ജയം. ഉത്തര്പ്രദേശില് മോദി മത്സരിച്ച വാരാണസിയില് ഇതുവരെ 63 ശതമാനം വോട്ട് വിഹിതമാണ് ബിജെപി നേടിയത്. എന്നാല് ഫതേപൂര് സിക്രിയില് രാജ് കുമാര് ചാഹര് 62 ഉം ബുല്ലന്ത്ഷാ ഹൗറില് ബോലാ സിങ് 60ഉം, ഉന്നാവോയില് സ്വാമി സാക്ഷി മഹാരാജ് 57 ശതമാനവും വോട്ട് വിഹിതം നേടിയിട്ടുണ്ട്. കൂടാതെ ഷാജഹാന് പൂര് 58, സേലംപൂര് 52, ആഗ്ര 53, അക്ബര്പൂര് 57, അലിഗര് 56, അലഹബാദ് 55, അമേതി 49, ഔല 51, ബഹ്റൈച്ച് 53, ബന്സ്ഗാവ് 56, ബറേലി 52 എന്നിങ്ങനെ മോദിയോളം തന്നെ പകുതിയിലേറെ വോട്ടുകള് നേടിയാണ് വിജയം. എതിര് കക്ഷികളെ അസ്ഥാനത്താക്കിയുള്ള ഈ സ്ഥാനാര്ഥികളുടെ വോട്ട് വിഹിതം ഇവിഎം ബിജെപിയുടെ ഇലക്ട്രോണിക് വിക്ടറി മിഷീനാണോ എന്ന ചോദ്യമുയര്ത്തുന്നതാണ്.
യുപിക്ക് പുറമെ വോട്ട് വിഹിതത്തില് പകുതിയേലെറെ നേടി ജയിച്ച അനേകം സ്ഥാനാര്ത്ഥികള് ഗുജറാത്തിലും, കര്ണാടകയിലും, ബിഹാറിലും, പശ്ചിമ ബംഗാളിലും ഉണ്ടെന്ന് വോട്ട് കണക്കുകള് വ്യക്തമാക്കുന്നുണ്ട്. കോണ്ഗ്രസ് എഎപി സഖ്യ സാധ്യത നിലനിന്നിരുന്ന ഡല്ഹിയിലെ മുഴുവന് സീറ്റിലും ബിജെപിയെ വോട്ടുനില 50 ശതമാനം കടന്നിട്ടുണ്ട്.
കോണ്ഗ്രസും എഎപിയും ഒറ്റക്ക് മത്സരിച്ച വടക്ക് പടിഞ്ഞാറ് ഡല്ഹിയില് ബിജെപിയെ വോട്ടുശതമാനം 60 കടന്ന നിലയില്
ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളില് കൃത്രിമം നടത്താന് സാധ്യതയുണ്ടെന്ന പ്രതിപക്ഷ പാര്ട്ടികളുടെ ആരോപണങ്ങള്ക്ക് ഇടയിലാണ് ബിജെപി സ്ഥാനാര്ത്ഥികളുടെ വോട്ടുവിഹിതത്തിലെ ഉയര്ത്ത ചോദ്യചിഹ്നമാവുന്നത്. ഇവി.എം മെഷീനുകളില് കൃത്രിമം ആരോപിച്ച് പ്രതിപക്ഷ നേതാക്കള് കഴിഞ്ഞ ദിവസവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
അതേസമയം സുപ്രീം കോടതി ഉത്തരവ് പ്രകാരം വേട്ടെടുപ്പ് പൂര്ത്തിയാക്കിയ ഓരോ നിയോജക മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് മെഷീനുകളിലെ റസീതി എണ്ണല് നടക്കാനുണ്ട്. വോട്ടിങ് യന്ത്രങ്ങളിലെ കൃത്യത ഉറപ്പാക്കാന് വിവിപാറ്റുകള് ആദ്യം എണ്ണണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. എന്നാല് വിവിപാറ്റുകള് ആദ്യം എണ്ണില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് എടുത്തത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ വലിയ വിമര്ശനം ഉയര്ന്നിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിന് കമ്മീഷന് ഒരു കാരണവും പറയുന്നില്ലെന്ന് കോണ്ഗ്രസ് ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ബിജെപിയുടെ ഇലക്ട്രോണിക് വിക്ടറി മിഷിനാണോയെന്നുവരെ കോണ്ഗ്രസ് വിമര്ശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് വിവേചനം കാണിക്കുന്നുവെന്നും മോദിക്കും, അമിത് ഷായ്ക്കും ഒരു നീതി സാധാരണക്കാര്ക്ക് മറ്റൊരു നീതി എന്ന നിലപാട് സ്വീകരിക്കുന്നുവെന്നും കോണ്ഗ്രസ് ആരോപിച്ചു. ബിഹാറില് ഇവിഎം യന്ത്രങ്ങള് കുട്ടികള് കടത്തിയതില് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആര്.ജെ.ഡി നേതാവ് തേജസ്വി യാദവും വിമര്ശനം ഉന്നയിച്ചിരുന്നു. കുട്ടികളെ ഉപയോഗിച്ചാണെന്ന് അദ്ദേഹം ആരോപിച്ചു. നിയമ വിരുദ്ധമായി രജിസ്റ്റര് ചെയ്യാത്ത വാഹനങ്ങളിലായി കൊണ്ടുപോയ ഇവിഎമ്മുകള് പിന്നീട് ഹോട്ടല് മുറിയിലെത്തിച്ചതായും മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില് ഇത് ഹോട്ടലില് നിന്നും കണ്ടെടുത്തതായും തേജസ്വിയുടെ വിമര്ശം ഉന്നയിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള് തലയിലേറ്റി പോകുന്ന ബാലന്മാരുടെ ചിത്രം ട്വിറ്ററിലൂടെ പങ്ക് വെച്ചു കൊണ്ടായിരുന്നു തേജസ്വിയുടെ വിമര്ശം.
പ്രതിപക്ഷ ആവശ്യത്തില് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വിശ്വാസ്യത ഉറപ്പാക്കാന് കമ്മീഷന് ആവശ്യം അംഗീകരിക്കണമായിരുന്നുവെന്നും ആവശ്യം തള്ളിയതില് പോലും കമ്മീഷനില് ഭിന്നത ഉണ്ടോ എന്നറിയില്ലെന്നും കോണ്ഗ്രസ് കൂട്ടിച്ചേര്ത്തു.
അതേസമയം വിവിപാറ്റ് രസീതും മെഷീനിലെ വോട്ട് എണ്ണവും തമ്മില് വൈരുദ്ധ്യം വന്നാല് തെരഞ്ഞെടുപ്പ് കമ്മീഷന് എന്ത് തീരുമാനം എടുക്കും എന്നതിന് അനുസരിച്ചായിരിക്കും പ്രതിപക്ഷത്തിന്റെ നീക്കം. കൃത്രമം നടന്നതായി സൂചന ലഭിച്ചാല് വേട്ടെണ്ണല് സുപ്രീം കോടതി വരെ നീളാനാണ് സാധ്യത.
ഇസ്രാഈല് ഗസ്സയിലെ നാസര് ഹോസ്പിറ്റലില് ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു
ഗസ്സയ്ക്കെതിരായ ഇസ്രാഈല് ആക്രമണത്തില് 50,021 ഫലസ്തീനികള് മരിക്കുകയും 113,274 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രാഈല് സൈന്യം ഗാസയിലെ നാസര് ഹോസ്പിറ്റല് ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില് ബര്ഹൂം ഉള്പ്പെടെ രണ്ട് പേര് കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്-മവാസിയില് ഇസ്രാഈല് സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല് ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്-ബര്ദാവില് കൊല്ലപ്പെട്ടതിന് മണിക്കൂറുകള്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്പ്രദേശം ഉള്പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില് യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.
ഗസ്സയ്ക്കെതിരായ ഇസ്രാഈല് ആക്രമണത്തില് 50,021 ഫലസ്തീനികള് മരിക്കുകയും 113,274 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസ്സയുടെ ഗവണ്മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്ക്കടിയില് കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള് മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര് 7-ന് ഹമാസിന്റെ നേതൃത്വത്തില് നടന്ന ആക്രമണത്തില് ഇസ്രാഈലില് 1,139 പേര് കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.
തെക്കന് ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല് നടത്തിയ വ്യോമാക്രമണത്തില് ഹമാസിന്റെ മുതിര്ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്കുട്ടിയും ഉള്പ്പെടെ രണ്ട് പേര് കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.
സുനിതാ വില്യംസും ബുച്ച് വില്മോറും രണ്ടു സഹപ്രവര്ത്തകര്ക്കൊപ്പം സ്പെയ്സ് എക്സിന്റെ ഡ്രാഗണ് കാപ്ള് ഫ്ളോറിഡക്കു സമീപം അറ്റ്ലാന്റിക് സമുദ്രത്തില് പതിക്കുമ്പോള് വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്ക്കായി 2024 ജൂണ് അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്ലൈനറിലുണ്ടായ ഹീലിയം ചോര്ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില് സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്സന് മാത്രമാണ് ഇക്കാര്യത്തില് സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്ജമാക്കി തിരിച്ചെത്തുമ്പോള് സുനിത വില്യംസ് എന്ന ഇന്ത്യന് വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള് ആഘോഷം, അമേരിക്കന് തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല് അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില് ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്.
സുനിതാ വില്യംസിന്റെ ഇന്ത്യന് വേരുകള് അവരുടെ ആകാശവാസം രാജ്യത്തിനും നല്കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില് ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള് അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള് തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില് നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര് ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന് വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല് അക്കാദമിയില് പൈലറ്റായിരുന്ന അവര് 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്ക്കൊടുവില് 2006 ല് ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല് രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല് എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള് ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്ക്കൊപ്പം ബുച്ച് വില്മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില് മടങ്ങി എത്തി. തുടക്കത്തില് വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില് മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല് എസ്ടിഎസ്129 സ്പെയ്സ് ഷട്ടില് ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല് വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില് ഫ്ളൈറ്റ് എന്ജിനീയറായും കമാന്ഡറായും പ്ര വര്ത്തിച്ചു.
സുനിതാ വില്യംസിനെയും ബുച്ച് വില്മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന് മാസങ്ങള് എടുക്കും. ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്സണ് ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില് കഴിഞ്ഞ അവര്ക്ക് ഭൂമിയുടെ ഗുരുത്വാകര്ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്ക്ക് ഭൂമിയില് ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല് പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്ഷണമില്ലാത്ത അവസ്ഥയില് ജീവിക്കുന്നതിനാല് അവരുടെ കൈകാലുകളിലെ പേശികള് ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള് കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള് കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.
ആലപ്പുഴ അരൂരില് ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര് പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില് നിന്നും പത്ത് സെന്റി മീറ്റര് നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്ത്ഥികളില് രണ്ട് പേര് പ്ലസ് വണ്ണില് പഠിക്കുന്നവരാണ്.