Connect with us

india

സമുദ്രജല നിരപ്പ് ഉയരുന്നത് മത്സ്യമേഖലക്ക് ഭീഷണിയെന്ന് വിദഗ്ധര്‍

മത്സ്യആവാസവ്യവസ്ഥയിലെ മാറ്റം തുടങ്ങിയവ മത്സ്യമേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

Published

on

കൊച്ചി: സമുദ്രജലനിരപ്പ് ഉയരുന്നതും കടലിലെ ഉപരിതലോഷ്മാവ് വര്‍ധിക്കുന്നതും തുടങ്ങി കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങള്‍ മത്സ്യമേഖലയ്ക്ക് ഭീഷണിയാകുന്നതായി വിദഗ്ധര്‍. ഫോസില്‍ ഇന്ധനങ്ങള്‍ കുറച്ച് കാര്‍ബണ്‍ വാതകങ്ങള്‍ പുറംതള്ളുന്നത് കുറയ്ക്കാന്‍ മത്സ്യമേഖലെ പ്രകൃതിസൗഹൃദമാക്കേണ്ടതുണ്ടെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സമുദ്രശാസ്ത്രജ്ഞരും നയരൂപീകരണ വിദഗ്ധരും ആവശ്യപ്പെട്ടു.

സുസ്ഥിരമത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സമാപിച്ച രാജ്യാന്തര സമ്മേളനത്തില്‍ സമാന്തരമായി നടന്ന ചര്‍ച്ചയിലാണ് ആവശ്യം. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് കടല്‍ജലനിരപ്പ് ഉയരല്‍, കടലിലെ അമ്ലീകരണം, ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങള്‍, മത്സ്യആവാസവ്യവസ്ഥയിലെ മാറ്റം തുടങ്ങിയവ മത്സ്യമേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

മത്സ്യബന്ധനത്തിനായി ഫോസില്‍ ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് കാരണം കാര്‍ബണ്‍വാതകങ്ങള്‍ പുറംതള്ളുന്നതിന്റെ അളവ് കൂടുകയാണ്. പ്രകൃതിക്കിണങ്ങുന്ന ബദല്‍മാര്‍ഗങ്ങള്‍ക്കായി നയരൂപീകരണവും നൂതനസാങ്കേതിവിദ്യകളും വേണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.അതേസമയം, സമുദ്രമത്സ്യമേഖലയെ ഹരിതവല്‍കരിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി സാഗര്‍ മെഹ്റ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാന്‍ മത്സ്യമേഖലയില്‍ സുസ്ഥിരരീതികള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തിനോട് ചുവട് പിടിച്ച് മത്സ്യമേഖലയില്‍ പുനരുപയോഗ ഊര്‍ജ്ജസ്രോതസുകളെ അവലംബിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ കേരളത്തിലെ ചില മത്സ്യത്തൊഴിലാളി സംഘങ്ങളുടെ നേതൃത്വത്തില്‍ മീന്‍പിടുത്തത്തിനായി പ്രകൃതിവാതകങ്ങള്‍ ഉപയോഗിച്ചുവരുന്നത് മാതൃകാപരമാണ്.

ഇതേരീതിയിലുള്ള നീക്കങ്ങള്‍ ഗുജറാത്തിലും തമിഴ്നാട്ടിലും ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഇതിനായി മുന്നോട്ട വരുന്നത് പ്രതീക്ഷയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, തായ്ലാന്‍ഡ് എന്നിവടിങ്ങളില്‍ നി്ന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, നയരൂപീകരണ വിദഗ്ധര്‍, സമുദ്രശാസ്ത്രജ്ഞര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, 2 അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം

അയ്യപ്പ ഭക്തർ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്

Published

on

കർണാടകയിലെ ഹുബ്ബള്ളിയൽ ​ഗ്യാസ് സിലിണ്ടർ ചോർന്നുള്ള പൊട്ടിത്തെറിയിൽ രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം. 7 പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഗുരുതരമായി പരുക്കേറ്റ് കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നവരാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ഏഴ് പേരും ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. അയ്യപ്പ ഭക്തർ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച അർദ്ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം.

ഹുബ്ബള്ളിയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിന് സമീപത്തുവെച്ച് ഭക്തരുടെ സംഘത്തിലെ ഒരാൾ എൽപിജി സ്റ്റൗ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് ഗ്യാസ് ചോർച്ചയ്ക്കും പിന്നാലെ പൊട്ടിത്തെറിക്കും കാരണമായതെന്ന് പരിസരവാസികൾ പറഞ്ഞു. ചോർച്ചയുണ്ടായതിന് തൊട്ടുപിന്നാലെ തന്നെ തീപിടിക്കുകയും തീ അതിവേഗം ആളിക്കത്തുകയും ചെയ്തു.

ഭക്തർ കിടന്നുറങ്ങിയിരുന്ന മുറിയ്ക്ക് ഒരു വാതിലും ജനലും മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പുറത്തിറങ്ങാൻ സാധിക്കാതെ ഇവ‍ർ മുറിയ്ക്കുള്ളിൽ കുടുങ്ങി. പിന്നീട് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.

പരുക്കേറ്റവരെ കഴിഞ്ഞ ദിവസം കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. പരുക്കേറ്റവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിന് അഭ്യർത്ഥന നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Continue Reading

india

മകന്‍ ട്രാന്‍സ് ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി

മകന്‍ സുനില്‍ കുമാറുമായുള്ള (24) വഴക്കിനെ തുടര്‍ന്നാണ് സുബ്ബ റായിഡുവും (45) സരസ്വതിയും (38) ജീവനൊടുക്കിയത്‌

Published

on

ആന്ധ്രപ്രദേശ് : മകന്‍ ട്രാന്‍സ് ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി. ആന്ധ്രയിലെ നന്ദ്യാല്‍ ജില്ലയിലാണ് സംഭവം. മകന്‍ സുനില്‍ കുമാറുമായുള്ള (24) വഴക്കിനെ തുടര്‍ന്നാണ് സുബ്ബ റായിഡുവും (45) സരസ്വതിയും (38) ജീവനൊടുക്കിയതെന്ന് നന്ദ്യാല്‍ സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ പി. ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. പ്രാദേശിക ട്രാന്‍സ്ജെന്‍ഡര്‍ സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇയാള്‍ മൂന്ന് വര്‍ഷമായി ട്രാന്‍സ്ജെന്‍ഡറുമായി പ്രണയത്തിലായിരുന്നു.

സ്ത്രീയെ വിവാഹം കഴിക്കില്ലെന്നും തന്റെ പങ്കാളിക്കൊപ്പം ജീവിക്കണമെന്നും ആവശ്യപ്പെട്ട് സുനില്‍ കുമാറും മാതാപിതാക്കളുമായി നിരന്തരം വാക്ക്തര്‍ക്കമുണ്ടായുന്നു. ഈ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സുനില്‍ കുമാര്‍ നേരത്തേ ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ട്രാന്‍സ്ജെന്‍ഡറില്‍ നിന്നും ഒന്നരലക്ഷം രൂപ സുനില്‍ കുമാര്‍ കെപ്പറ്റിയതായും മാതാപിതാക്കളോട് ഈ തുക ആവശ്യപ്പെട്ട് നിരന്തരം ശല്യമുണ്ടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ അംഗങ്ങള്‍ സുനില്‍ കുമാറിന്റെ മാതാപിതാക്കളെ പരസ്യമായി അധിക്ഷേപിച്ചതും ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചതായി പൊലീസ് പറഞ്ഞു.

 

Continue Reading

india

ബലാത്സംഗം എതിര്‍ത്തു; എട്ടുവയസ്സുകാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

സംഭവത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയായ ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

വാരണസി: ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് ദാരുണമായി കൊലപ്പെടുത്തി. സംഭവത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയായ ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇര്‍ഷാദിനെതിരെ കൊലപാതകത്തിനും ബലാത്സംഗത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വാരാണസിയിലെ സുജാബാദ് മേഖലയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ബഹദൂര്‍പൂര്‍ പ്രൈമറി സ്‌കൂളിന്റെ അതിര്‍ത്തി മതിലിന് സമീപമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം രക്തക്കറയും ചതഞ്ഞ പാടുകളും ഉണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending