Connect with us

FOREIGN

പ്രവാസി വോട്ടവകാശം: യാഥാര്‍ത്ഥ്യമാവാന്‍ ഇനിയും എത്രകാലം

പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദീര്‍ഘകാലമായി സജീവമാണെങ്കിലും ഇതുവരേക്കും പ്രവാസികളുടെ ഈ ആവശ്യത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.

Published

on

സഫാരി സൈനുല്‍ ആബിദീന്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്യധികം നിര്‍ണ്ണായകമായേക്കാവുന്ന ഒരു തെരഞ്ഞെടുപ്പ് രാജ്യം അഭിമുഖീകരിക്കാനിരിക്കെ, പ്രവാസികളുടെ വോട്ടവകാശം വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദീര്‍ഘകാലമായി സജീവമാണെങ്കിലും ഇതുവരേക്കും പ്രവാസികളുടെ ഈ ആവശ്യത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.

പ്രവാസികള്‍ക്ക് വിദേശത്തുനിന്നും വോട്ട് ചെയ്യാനുള്ള അവകാശം ഇത്തവണയുമില്ല. പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകള്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തും വലിയ തുക മുടക്കിയും നാട്ടിലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ ഇത്തവണയും എത്തുന്നുണ്ട്. എന്നാല്‍ പ്രവാസികളും കാണിക്കുന്ന ഉത്തരവാദിത്വബോധവും രാജ്യകൂറും തിരിച്ച് കാണിക്കാന്‍ സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടത്ര സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന നൂറിലധികം മലയാളി കൂട്ടായ്മകളുണ്ട്. മുഖ്യധാര രാഷ്ട്രീപ്പാര്‍ട്ടികളുടെ ഉള്‍പ്പെടെയുള്ള കൂട്ടായ്മകളുടെ സംഘടനയിലെ അംഗങ്ങളെയും അനുഭാവികളെയും നേരില്‍ക്കണ്ട് പരമാവധിയാളുകളെ നാട്ടിലയക്കാനാണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. വലിയ സാമ്പത്തിക ചിലവ് വരുന്ന കാര്യമാണിത്. ഗള്‍ഫ് മേഖലയില്‍നിന്ന് ഇരുപതിനായിരം പേരെങ്കിലും നാട്ടിലെത്തി വോട്ടുചെയ്യാന്‍ വിമാനടിക്കറ്റെടുത്തുകഴിഞ്ഞെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കൂടുതല്‍പേരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് വിദേശത്തു നിന്നു തന്നെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമൊരുക്കിയിരുന്നെങ്കില്‍ പ്രവാസികള്‍ക്ക് തങ്ങളുടെ നല്ലൊരു തുക ലാഭിക്കാമായിരുന്നു.

പ്രവാസി വോട്ടവകാശം എന്ന ആവശ്യം ഏറ്റവും ശക്തമായി ഉയര്‍ന്നു വന്നത് 2003 മുതലാണ്. പ്രവാസി ഭാരതീയ ദിവസ് ആരംഭിച്ചതു മുതല്‍
തപാല്‍ ബാലറ്റുകളിലൂടെയോ പ്രോക്സി വോട്ടിലൂടെയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയോ ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാനുള്ള അവകാശം പ്രവാസികള്‍ക്ക് നല്‍കണം എന്ന ആവശ്യം ശക്തമായി ചര്‍ച്ചകളിലേക്ക് കടന്നു വന്നു.

2010-ല്‍ പാര്‍ലമെന്റ് പാസാക്കിയ ജനപ്രാതിനിധ്യ (ഭേദഗതി) നിയമമനുസരിച്ച് മറ്റൊരു രാജ്യത്തെ പൗരത്വം നേടിയിട്ടില്ലാത്ത ഒരു ഇന്ത്യക്കാരന് വിദ്യാഭ്യാസത്തിനോ തൊഴിലിനോ മറ്റേതെങ്കിലും ആവശ്യത്തിനോ ആയി വിദേശത്ത് കഴിയേണ്ടിവരുകയാണെങ്കില്‍ അയാളുടെ ഇന്ത്യന്‍ പാസ്പോര്‍ട്ടിലെ അഡ്രസ്സ് സ്ഥിതിചെയ്യുന്ന സ്ഥലം ഉള്‍ക്കൊള്ളുന്ന അസ്സംബ്ലി/ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് സമ്മതിദായകപ്പട്ടികയില്‍ (Electoral Roll) പേര് രജിസ്റ്റര്‍ ചെയ്യാം എന്ന അവസ്ഥ വന്നു.

എന്നാല്‍ വോട്ടുചെയ്യുന്നതിന് പ്രസ്തുത വ്യക്തിയുടെ ഭൗതികസാന്നിദ്ധ്യം അനിവാര്യമായിരുന്നു. വോട്ടുചെയ്യുന്നതിനുവേണ്ടിമാത്രം വന്‍തുകമുടക്കി നാട്ടില്‍ വരാന്‍ എല്ലാ പ്രവാസികള്‍ക്കും സാധിക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ ഭേദഗതി ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസികളില്‍ ഒരു ചെറിയ ശതമാനത്തിനുമാത്രമേ അപ്രകാരം വോട്ടുചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.

നൂറു കോടിയലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് കുറച്ചാളുകളുകളുടെ സമ്മതിദായകവകാശ വിനിയോഗത്തെ കുറിച്ചുള്ള ആധികള്‍ ഗൗരവത്തിലെടുക്കേണ്ടെന്ന് കരുതുന്നവരും ഉണ്ടാകാം. എന്നാല്‍, മാറിമറിയുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ പൗരന്മാര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ആശങ്കകള്‍ വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ നിന്ന് മാറി നിന്നാല്‍ പൗരത്വം നഷ്ടപ്പെട്ടു പോവുമോ എന്നാങ്കപ്പെടുന്ന ധാരാളം ഉത്തരേന്ത്യന്‍ സഹോദരന്മാരും ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ, നിര്‍ണ്ണായക തെരഞ്ഞെടുപ്പുകളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള അവസരം ഒരുക്കല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ബാധ്യതയാണെന്ന് പറയാതെ വയ്യ.

പ്രായോഗിക വഴികള്‍, ദീര്‍കാലത്തെ ആവശ്യം

ഒണ്‍ലൈന്‍ വോട്ട് പ്രോക്‌സി വോട്ട് വോഴി ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്തു നിന്നും സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാവണമെന്നതാണ് ദീര്‍ഘകാലമായുള്ള ആവശ്യം. ഇതില്‍ തെരഞ്ഞടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരുമാണ് മുന്‍കൈ എടുക്കേണ്ടത്. സുപ്രീം കോടതി പോലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും അനുകൂല വിധിയുണ്ടായില്ല.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന മറ്റു വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വോട്ടിങ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഫിലിപ്പൈന്‍സുകാര്‍ അവരുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇ -വോട്ടിങ് നടത്തിയാണ് മുന്നോട്ടു പോകുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മിക്കുന്ന ഒരു ഡിജിറ്റല്‍ ബാലറ്റ് ആണ് അവര്‍ക്കുള്ളത്.

ആറുമാസം എങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൊടുത്താല്‍ അവരെ ഡിജിറ്റല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കും. അവരുടെ ഇമെയില്‍ വിലാസങ്ങളില്‍ ഇ- ബാലറ്റ് ഇലക്ഷന്‍ ദിവസങ്ങളില്‍ അയച്ചുകൊടുത്തു രഹസ്യ പിന്‍നമ്പറും നല്‍കി ബാലറ്റില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തന്നെ വോട്ട് രേഖപ്പെടുത്തി ഇ-മെയില്‍ വഴി തിരികെ അയക്കണം. ഈ രീതി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചതുമാണ്.

എന്നാല്‍, വ്യക്തമായ തീരുമാനത്തിലെത്താന്‍ അധികാരികള്‍ താല്‍പര്യം കാണിച്ചില്ല. അടുത്തിടെ വോട്ടേഴ്സ് ലിസ്റ്റില്‍ വിദേശത്തുനിന്ന് പേര് ഓണ്‍ലൈനായി ചേര്‍ക്കാം എന്ന് പറഞ്ഞ് വെബ്സൈറ്റും തുറന്നിട്ട് ഇപ്പോള്‍ അത് പാടെ പ്രവര്‍ത്തന രഹിതമായി. പ്രവാസി വോട്ടര്‍മാര്‍ നാട്ടിലെത്തി അപേക്ഷ സമര്‍പ്പിച്ചാലും മിക്ക അപേക്ഷകളും തള്ളുന്നു എന്ന വ്യാപക പരാതി നില നില്‍ക്കുന്നതായും

1950-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന, ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും അവരുടെ ജാതി മത ലിംഗ മത പരിഗണനകള്‍ ഇല്ലാതെ സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം അനുവദിച്ചു. പ്രവാസികള്‍ ഒരു നിര്‍ണ്ണായകശക്തിയല്ലാതിരുന്ന അക്കാലത്ത് പ്രവാസി വോട്ടവകാശം എന്ന ആശയം സങ്കല്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല. മറിച്ച് ഇത്തരം വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് പാര്‍ലമെന്റിന്റെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുകയാണുണ്ടായത്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ നിയന്ത്രിക്കുന്നത്തിനുവേണ്ടി 1950-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമം, വോട്ടര്‍മാര്‍ അവരുടെ മണ്ഡലങ്ങളില്‍ സാധാരണ താമസക്കാരായിരിക്കണമെന്ന് പ്രത്യേകം എടുത്തു പറഞ്ഞതിനാല്‍ഡ പ്രവാസികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും ഒഴിവാക്കപ്പെടുകയാണുണ്ടായത്.

1970-കളിലെ ഗള്‍ഫ് ബൂമിനെത്തുടര്‍ന്നാണ് ഇന്ത്യക്കാര്‍ ജോലി അന്വേഷിച്ച് വിദേശങ്ങളിലേക്ക് പോവുകയും പ്രവാസികള്‍ ഒരു നിര്‍ണ്ണായകശക്തിയായി മാറുകയും ചെയ്തത്. നാട്ടില്‍ ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ സജീവമായിരുന്ന, ജീവിതോപാഥികള്‍ക്കായി വിദേശത്തേക്ക് പറക്കേണ്ടി വരുന്ന നമ്മുടെ പ്രവാസികള്‍ക്ക് ജനാധിപത്യാവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം അത്യന്തം വിഷമകരമായ ഒരു സാഹചര്യം തന്നെയാണെന്ന് പറയാതെ വയ്യ.

പ്രവാസിക വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ഖത്തര്‍ വ്യവസായി പ്രമുഖനും സുഹൃത്തുമായ അടിയോട്ടില്‍ അമ്മദ് അടക്കമുള്ള നിരവധി പ്രവാസി പ്രമുഖരും സംഘടനകളും പൊതുതാല്‍പര്യ ഹരജികളും സര്‍ക്കാര്‍ നിവേദനങ്ങളുമടക്കമുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും, ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ആവശ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയല്ലാതെ മറ്റു നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നതാണ് ഖേദകരമായ അവസ്ഥ. രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കുന്ന പ്രവാസി സ്‌നേഹങ്ങള്‍ക്കപ്പുറം, നാടിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങളെ ഏറ്റെടുക്കുന്നതില്‍ എത്രത്തോളം ആത്മാര്‍ത്ഥതയും ചങ്കുറപ്പും കാണിക്കുന്നവരാണെന്നത് ഇനിയും അവ്യക്തമാണ്.

FOREIGN

വയനാടിന് കൈത്താങ്ങായി സഊദി അൽ ബിർ വിദ്യാർത്ഥികൾ

Published

on

ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അൽബിർ സ്ഥാപനങ്ങളുടെ ബൈത്തുൽ -ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അൽബിർ സ്കൂളിലെ വിദ്യാർഥികൾ.

നാഷണൽ ഡേയുടെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകൾ സമാഹരിച്ച് തുക കൈമാറിയത്. സ്കൂൾ ഹെഡ് ഷഹല ടീച്ചർ ,ഷിൽന ടീച്ചർ, റസീന വഫിയ്യ, റഷ്നാ ടീച്ചർ സക്കീയ്യ ടീച്ചർ, ഹസീബ ടീച്ചർ എന്നിവർ പങ്കെടുത്തു.

Continue Reading

FOREIGN

ഹജ്ജ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 30 വരെ നീട്ടി

ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

Published

on

2025 വർഷത്തെക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 6 പ്രകാരം അറിയിച്ചിരിക്കുന്നു.

ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3768 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകർ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്..

Continue Reading

FOREIGN

ശരീരം തളർന്ന സുധീർ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തി

17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

Published

on

ദമ്മാം: നാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ പക്ഷാഘാതത്തെ തുടർന്ന് ശരീരത്തിന്റെ വലതു വശം തളർന്ന ചെർപ്പുളശേരി സ്വദേശി സുധീറിനെ കെഎംസിസി വൽഫയർ ടീമിന്റെ സഹായത്താൽ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. 17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

തിരികെ എത്തിയതിന്റെ രണ്ടാം ദിവസമാണ് ഒരു വശം തളർന്നു വീണത്. തുടർന്ന് സ്പോൺസർ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചു വെങ്കിലും ശരീരത്തിന്റെ വലതു വശത്തിന്റെ ചലനശേഷി പൂർണ്ണമായും തളർന്നതായുള്ള വിവരമാണ് ലഭിച്ചത്.

കഴിഞ്ഞ 10 ദിവസങ്ങൾക്കു മുമ്പാണ് ഇദ്ദേഹത്തെ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിവരം ദമ്മാം പാലക്കാട്‌ ജില്ലാ കെഎംസിസി അറിയുന്നത്. തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഷെരീഫ് പാറപ്പുറത്ത് അൽ ഖോബാർ കെഎംസിസി വെൽഫയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ അഖ്റബിയ്യ കെഎംസിസി പ്രസിഡന്റ്‌ സലീം തുറക്കൽ എന്നിവരുടെ സഹായം തേടി. ആരോഗ്യ നില മെച്ചപ്പെടുന്ന പക്ഷം പത്ത് ദിവസങ്ങൾ കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാനാവൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു . ആശ്വാസ വാക്കുകളുമായി അഖ്റബിയ്യ കെഎംസിസി പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു.

ഇതിനോടകം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള എല്ലാ രേഖകളും ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.

ഒരാളുടെ അകമ്പടിയോടെ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് കൂടെ ഹുസൈൻ നിലമ്പൂരും നാട്ടിലേക്ക് പോകാൻ തയ്യാറായി. അദ്ദേഹത്തിന്റെ തുടർ ചികിത്സക്കും മറ്റും സാമ്പത്തിക സഹായവും മറ്റും സ്പോൺസർ ഉറപ്പ് നൽകി. അതനുസരിച്ചു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12:10 നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ സുധീറിനെയും കൊണ്ട് ഹുസൈൻ നിലമ്പൂർ നാട്ടിൽ പോയി വീട്ടുകാരെ സമീപം എത്തിച്ചു.

ആശുപത്രിയിലും യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനും അൽഖോബാർ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഇഖ്‌ബാൽ ആനമങ്ങാട്, സലീം തുറക്കൽ, മൊയ്‌ദീൻ ദേലം പാടി, ഇർഷാദ് കാവുങ്ങൽ, സക്കറിയ ചൂരിയാട്ട് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Continue Reading

Trending