Connect with us

Culture

എക്‌സിറ്റ്‌പോളുകള്‍ തട്ടിപ്പോ?

Published

on

അബ്ദുല്‍ റഷീദ്

‘എക്‌സിറ്റ്‌പോളുകള്‍ നിരോധിക്കണം’ എന്നു തുടങ്ങി ‘ഇത് ബിജെപിക്കാര്‍ എഴുതി കൊടുത്ത കണക്കാണ്’ എന്നുവരെയുള്ള വിലാപങ്ങള്‍ എഫ്ബിയില്‍ കാണുന്നു. വിചിത്രമായ ഗൂഡാലോചനാ സിദ്ധാന്തങ്ങളും.

മുന്‍പ് പറഞ്ഞത് ആവര്‍ത്തിക്കട്ടെ.
നമ്മുടെ ആഗ്രഹമല്ല എക്‌സിറ്റ് പോളിലും സര്‍വേയിലും കാണുക. ഭൂരിപക്ഷം വോട്ടറുടെ മനോഭാവത്തെയാണ് അത് പ്രതിഫലിപ്പിക്കുക. അതുകൊണ്ടുതന്നെ, നിരാശകളും ആരോപണങ്ങളും സ്വാഭാവികമാണ്.

കുറച്ചുനാള്‍ മുന്‍പ് ‘ദ ഹിന്ദു’വിന് വേണ്ടി സി എസ് ഡി എസ് ലോക് നീതി നടത്തിയ അഭിപ്രായ സര്‍വേ വന്നിരുന്നു. കേന്ദ്ര ഭരണത്തിലെ ക്രമക്കേടുകള്‍ തുറന്നുകാട്ടി ശക്തമായ ബിജെപി വിരുദ്ധ നിലപാട് പോയ അഞ്ചു വര്‍ഷവും എടുത്ത ഹിന്ദുവിന്റെ സര്‍വേ പക്ഷേ, മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിച്ചത്. ‘ഹിന്ദു’ സര്‍വേ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതാണ് വസ്തുതയും നിലപാടും തമ്മിലുള്ള അന്തരം.

ബൂത്തില്‍ വോട്ടു ചെയ്തിറങ്ങുന്ന വോട്ടറില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് എക്‌സിറ്റ് പോളുകളില്‍ തയാറാക്കുന്നത്. അഭിപ്രായ വോട്ടെടുപ്പില്‍നിന്ന് എക്‌സിറ്റ് പോളിനുള്ള വ്യത്യാസവും അതുതന്നെ.
എങ്കിലും ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ എക്‌സിറ്റ് പോളുകള്‍ സീറ്റെണ്ണത്തില്‍ കണിശമായ കൃത്യത പുലര്‍ത്തുമെന്ന് കരുതേണ്ടതില്ല. ചില സംസ്ഥാനങ്ങളില്‍ പ്രവചനങ്ങള്‍ അപ്പടി തെറ്റുകയും ചെയ്‌തേക്കാം. എങ്കിലും ആ പോളുകളില്‍ പ്രതിഫലിക്കുന്ന ദേശീയ പൊതുവികാരം യാഥാര്‍ഥ്യമാകാനാണ് സാധ്യത. ഇന്നലത്തെ എക്‌സിറ്റ് പോളുകളെ സംബന്ധിച്ചാണെങ്കില്‍, സീറ്റെണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാമെങ്കിലും പോളുകള്‍ ഒറ്റ സ്വരത്തില്‍ പറയുന്നതുപോലെ, എന്‍ഡിഎ അധികാരം തുടരാനാണ് എല്ലാ സാധ്യതയും.

ഇന്ത്യപോലെ സങ്കീര്‍ണ്ണമായ പ്രദേശികതകള്‍ ഉള്ള ഒരിടത്ത് അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളുകളും വഴി കൃത്യമായ തെരഞ്ഞെടുപ്പ് ഫലപ്രവചനം എളുപ്പമല്ല. എങ്കിലും സൂക്ഷ്മമായ ശാസ്ത്രീയ രീതികള്‍ സ്വീകരിച്ചുകൊണ്ട് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രവചന ശാസ്ത്രം കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ലോകനിലവാരമുള്ള ഏജന്‍സികള്‍ ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പിഴവുകള്‍ ഉണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നടന്ന പ്രധാന തെരഞ്ഞെടുപ്പുകള്‍ ഇന്ത്യയിലെ മികച്ച ഏജന്‍സികള്‍ കാര്യമായ തെറ്റില്ലാതെ പ്രവചിച്ചിട്ടുണ്ട്. അപ്പാടെ പിഴച്ചത് 2004 ല്‍ മാത്രമാണ്. അതൊരു പാഠവുമായിരുന്നു.

അഭിപ്രായ സര്‍വേകള്‍ മാധ്യമ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്നതല്ല. അതില്‍ വിദഗ്ദ്ധരായ ഏജന്‍സികളെ ഏല്‍പ്പിച്ചു ചെയ്യിക്കുന്നതാണ്.
കാരണം തെരഞ്ഞെടുപ്പ് പ്രവചന ശാസ്ത്രം മാധ്യമ പ്രവര്‍ത്തനവുമായി ബന്ധമുള്ളത് എങ്കിലും തികച്ചും വേറിട്ട മറ്റൊരു വിവര ശേഖര രംഗമാണ്. അതിനു ആ മേഖലയില്‍ വിദഗ്ദ്ധര്‍ ആയവര്‍ വേണം. മതിയായ സാമ്പിള്‍ സൈസ്, കൃത്യമായ വിവര ശേഖരണം, ശരിയായ സര്‍വേ സമയം, ശാസ്ത്രീയമായ ചോദ്യാവലിയും ഡാറ്റ വിശകലനവും ഇതൊക്കെ വേണം ഒരു സര്‍വേയോ എക്‌സിറ്റ് പോളോ കൃത്യമാകാന്‍.
ഒരു പ്രവചനവും നൂറു ശതമാനം ശരിയാകാറില്ല. പിഴവിനുള്ള സാധ്യത സര്‍വേയില്‍തന്നെ സൂചിപ്പിച്ചിരിക്കും.

കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് മൂന്ന് ഏജന്‍സികള്‍ എക്‌സിറ്റ് പോളില്‍ പ്രവചിച്ചു, ആക്‌സിസ്, സി വോട്ടര്‍, റ്റുഡേയ്‌സ് ചാണക്യ എന്നിവര്‍.
ഐ എം ഇ ജി , സി ഫോര്‍, ഏജന്‍സികള്‍ ഒപ്പീനിയന്‍ പോളിലും ഇടതു വിജയം പ്രവചിച്ചു. ഇപ്പോള്‍ എക്‌സിറ്റ് പോള്‍ കണ്ട് കയ്യടിക്കുന്ന കേരളത്തിലെ യുഡിഎഫുകാര്‍ അന്ന് ആഴ്ചകളോളം ചാനലുകാരെ തെറി വിളിച്ചു.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയം ഏറെക്കുറെ എല്ലാ ഏജന്‍സികളും പ്രവചിച്ചു. എക്‌സിറ്റ് പോളില്‍ സീറ്റുനില ഏറ്റവും കൃത്യമായി പ്രവചിച്ചത് റ്റുഡേയ്‌സ് ചാണക്യ ആയിരുന്നു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം സര്‍വേകള്‍ ശരിയായി. ഇത്തവണ ചാണക്യ ബിജെപി സഖ്യത്തിന് 350 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്.

ചുരുക്കത്തില്‍, ഇന്ത്യയിലെ വോട്ടിങ്ങില്‍ പ്രതിഫലിച്ച ജനാഭിപ്രായത്തിന്റെ നേര്‍ചിത്രമാണ് ഇന്നലെ ചാനലുകളിലെ എക്‌സിറ്റ് പോളുകളില്‍ നമ്മള്‍ കണ്ടത്. അത് അപ്പാടെ തെറ്റാന്‍ സാധ്യതയില്ല, കേരളത്തിലും കേന്ദ്രത്തിലും. ആ പ്രവചനങ്ങള്‍ക്ക് കാരണമായ ഡാറ്റകളില്‍ കൃത്രിമവും ഇല്ല.

ഇത്രകൂടി:
എക്‌സിറ്റ് പോളുകളില്‍ ബിജെപി സഖ്യം കേവല ഭൂരിപക്ഷം നേടില്ലെന്ന് പ്രവചിച്ചത് രണ്ട് ഏജന്‍സികള്‍ മാത്രമാണ്. എന്‍ഡിഎയ്ക്ക് 242 സീറ്റ് പ്രവചിച്ച ന്യൂസ് എക്‌സ് നേതായും 277 പ്രവചിച്ച എബിപി സിഎസ്ഡിഎസും. രണ്ടും മോശം ഏജന്‍സികള്‍ അല്ല. അതിലും ബിജെപി സഖ്യം ഏറെ മുന്നിലാണ്.

kerala

എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.

Published

on

കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

Continue Reading

Film

പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ

ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

Published

on

സർഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകർ. ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

വളരെ കുറഞ്ഞ ചിലവിൽ ചിത്രീകരിച്ച ചിത്രമായിട്ടും ‘പാത്ത്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടന്ന് സംവിധായകൻ ജിതിൻ ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയൽക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന് ഫാസിൽ പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താൻ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ അഭിനേതാവ് അഹ്‌മദ് കമൽ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചർച്ചയിൽ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്‌ടേഴ്‌സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.

Continue Reading

kerala

‘ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ല’; ബിജെപി വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെ.പി മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. 

Published

on

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.

ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.

നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായിയുള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശൂരിൽ ബി ജെ പി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബി ജെ പിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.

Continue Reading

Trending