Connect with us

News

യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ ഇന്ന് മുതല്‍ ആവേശദിനങ്ങള്‍

രണ്ടാഴ്ച്ചയിലെ രാജ്യാന്തര ഇടവേളക്ക് ശേഷം യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ ഇന്ന് മുതല്‍ ആവേശദിനങ്ങള്‍.

Published

on

ലണ്ടന്‍: രണ്ടാഴ്ച്ചയിലെ രാജ്യാന്തര ഇടവേളക്ക് ശേഷം യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ ഇന്ന് മുതല്‍ ആവേശദിനങ്ങള്‍. ഇന്ന് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലാലീഗയിലും സിരിയ എ യിലും ജര്‍മന്‍ ബുണ്ടസ് ലീഗിലും ഫ്രഞ്ച് ഫസ്റ്റ് ഡിവിഷനിലുമായി ധാരാളം മല്‍സരങ്ങള്‍. പ്രീമിയര്‍ ലീഗില്‍ വമ്പന്മാരെല്ലാം ഇന്ന് കളത്തിലുണ്ട്. നിലവിലെ ചാമ്പ്യന്മാരും ഒന്നാം സ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ സിറ്റി കരുത്തരായ വെസ്റ്റ്ഹാം യുനൈറ്റഡുമായാണ് കളിക്കുന്നത്. സീസണ്‍ ആരംഭിച്ച ശേഷം പെപ് ഗുര്‍ഡിയോളയുടെ സംഘം നേരിടുന്ന കാര്യമായ വെല്ലുവിളിയാണിന്ന്. പുറം വേദനയെ തുടര്‍ന്ന് ചികില്‍സയിലും പിന്നെ സര്‍ജറിക്കും വിധേയനായ പെപ് ടീമിനൊപ്പം സജീവമായിട്ടുണ്ട്. ഇന്നലെ അദ്ദേഹമായിരുന്നു ടീമിനൊപ്പം. വെസ്റ്റ് ഹാം എന്നും പ്രമുഖര്‍ക്കെല്ലാം വെല്ലുവിളിയാണ്. യൂറോയില്‍ കളിച്ച ശേഷം ഏര്‍ലിന്‍ ഹലാന്‍ഡ് ഉള്‍പ്പെടെ എല്ലാ പ്രമുഖരും തിരികെ വന്നിട്ടുണ്ട്. പരുക്കിന്റെ വലിയ തലവേദനകളും കോച്ചിനില്ല. ഇതിനകം കളിച്ച മൂന്ന് മല്‍സരങ്ങളിലും അവര്‍ ആധികാരിക വിജയം സ്വന്തമാക്കിയ പശ്ചാത്തലത്തില്‍ ക്ലീന്‍ സ്ലേറ്റ് തുടരാനാണ് കോച്ച് ആഗ്രഹിക്കുന്നത്. ലിവര്‍പൂളിന് മുന്നില്‍ വരുന്നത് വോള്‍വറാണ്. ആദ്യ മല്‍സരത്തിലെ നിരാശക്ക് ശേഷം മുഹമ്മദ് സലാഹും സംഘവും പോയിന്റ് സ്വന്തമാക്കുന്നുണ്ട്. സഊദി പ്രോ ലീഗിലേക്ക് സലാഹ് പോവുമോ എന്ന ആശങ്കയും തല്‍ക്കാലം അകന്നിരിക്കുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ഇന്ന് കാര്യമായ വെല്ലുവിളിയുണ്ട്. ടീമിലെ അസ്വാരസ്യങ്ങള്‍ തുടരവെ സ്വന്തം വേദിയില്‍ ബ്രൈട്ടണാണ് ഇന്ന് പ്രതിയോഗികള്‍. കോച്ച് എറിക് ടെന്‍ ഹാഗും ചില സീനിയര്‍ താരങ്ങളും തമ്മിലുള്ള അകല്‍ച്ചയാണ് പ്രശ്‌നം. ആദ്യ മല്‍സരം തോറ്റ് തുടങ്ങിയ കോച്ചിന് ഈ സീസണ്‍ നിലനില്‍പ്പിന് നിര്‍ണായകമാണ്. ടോട്ടനവും ഇന്ന് കളത്തിലുണ്ട്. ഹാരി കെയിന്‍ എന്ന നായകന്‍ പോയിട്ടും താരതമ്യേന മികച്ച പ്രകടനം നടത്തുന്ന ലണ്ടന്‍ സംഘം എതിരിടുന്നത് ഷെഫീല്‍ഡ് യുനൈറ്റഡാണ്. മറ്റ് മല്‍സരങ്ങളില്‍ ആസ്റ്റണ്‍ വില്ല കൃസ്റ്റല്‍ പാലസിനെയും ഫുള്‍ഹാം ലൂട്ടണ്‍ സിറ്റിയെയും ന്യുകാസില്‍ യുനൈറ്റഡ് ബ്രെന്‍ഡ്‌ഫോര്‍ഡിനെയും നേരിടും.

ലാലീഗയില്‍ ബാര്‍സിലോണ ഇന്ന് മൈതാനത്തുണ്ട്. സാവിയും സംഘവും നല്ല തുടക്കം നേടിയ സാഹചര്യത്തില്‍ ആ മികവ് തുടരാനാവുമെന്നാണ് കോച്ച് കരുതുന്നത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കി സ്‌ക്കോറിംഗ് ഫോമിലേക്ക് വന്നതും ആശ്വാസമാണ്. റയല്‍ ബെറ്റിസാണ് പ്രതിയോഗികള്‍. അത്‌ലറ്റികോ ബില്‍ബാവോ കാഡിസുമായി കളിക്കുമ്പോള്‍ നല്ല പോരാട്ടം വലന്‍സിയയുടെ വേദിയിലുണ്ട്. അത്‌ലറ്റികോ മാഡ്രിഡ് എന്ന കരുത്തരെയാണ് വലന്‍സിയക്കാര്‍ നേരിടുന്നത്. സെല്‍റ്റാ വിഗോ മയോര്‍ക്കയുമായും ഇന്ന് കളിക്കുന്നുണ്ട്. ജര്‍മന്‍ ബുണ്ടസ് ലീഗില്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യുണിച്ച് ഇന്ന് കളിക്കുന്നില്ല. പക്ഷേ പോയ സീസണില്‍ ബയേണിന് വലിയ വെല്ലുവിളി ഉയര്‍ത്തിയ ബൊറുഷ്യ ഡോര്‍ട്ടുമണ്ട് എവേ മല്‍സരത്തില്‍ എസ്.സി ഫ്രൈബര്‍ഗാണ് മുന്നില്‍ വരുന്നത്. മറ്റ് മല്‍സരങ്ങളില്‍ എഫ്.സി കോളോണ്‍ 1899 ഹോഫന്‍ഹൈമിനെയും മെയിന്‍സ് 05 വി.എഫ്.ബി സ്റ്റട്ഗര്‍ട്ടിനെയും ആര്‍.ബി ലൈപ്‌സിഗ് എഫ്.സി ഓഗസ്ബര്‍ഗിനെയും വി.എഫ്.എല്‍ വോള്‍വ്‌സ്ബര്‍ഗ് എഫ്.സി യുനിയന്‍ ബെര്‍ലിനെയും വി.എഫ്.എല്‍ ബോഷം 1848 ഐന്‍ട്രക്ട് ഫ്രാങ്ക്ഫര്‍ട്ടിനെയും നേരിടും. ഇറ്റാലിയന്‍ സിരിയ എയില്‍ എല്ലാ പ്രമുഖരും ഇന്ന് മൈതാനത്തുണ്ട്. യുവന്തസ് നേരിടുന്നത് ലാസിയോയെ. യുവെ ഈ സീസണില്‍ നല്ല തുടക്കം നേടിയിട്ടുണ്ട്. മിലാന്‍ ഡെര്‍ബിയിലാണ് കാണികളുടെ കണ്ണുകള്‍. ഇന്റര്‍ മിലാനും ഏ.സി മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ രണ്ട് മുന്‍ ചാമ്പ്യന്മാര്‍ക്കും തോല്‍വി സഹിക്കാനാവില്ല. ചാമ്പ്യന്മാരായ നാപ്പോളി ഇന്ന് ജിനോവയുമായും കളിക്കും. ഫ്രാന്‍സില്‍ ചാമ്പ്യന്മാരായ പി.എസ്.ജി ഇന്നലെ ഇറങ്ങി. ഇന്ന് റെനസും ലിലേയും തമ്മില്‍ കളിയുണ്ട്. ലെന്‍സ് മെറ്റ്‌സിനെയും എതിരിടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു

പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്.

Published

on

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു. ഫയര്‍ഫോഴ്‌സ് എത്തി യുവതിയെ രക്ഷപ്പെടുത്തി. പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ആരോഗ്യ പ്രശ്‌നങ്ങളില്ല.

വെള്ളം എടുക്കാന്‍ പോകുന്നതിനിടെ കാല്‍ വഴുതി കിണറില്‍ വീഴുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യുവതിയെ രക്ഷപ്പെടുത്തി. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

 

 

Continue Reading

kerala

മുംബൈ ബോട്ട് അപകടം; കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍

പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്.

Published

on

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. ദമ്പതികള്‍ മുംബൈ ഡോക് യാര്‍ഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.

അപകട ശേഷം കാണാതായ ദമ്പതികളുടെ ആറുവയസ്സുകാരനായ മകന്‍ ഏബല്‍ മാത്യുവിനെ മാത്രമാണ് ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏബല്‍ രക്ഷിതാക്കളെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.

അപകടശേഷം ദമ്പതികളെ മുംബൈ ഡോക് യാര്‍ഡിലേക്കും ഏബല്‍ മാത്യുവിനെ ഉറാന്‍ തുറമുഖത്തേക്കുമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചത്. ഉറാനിലെ ജെ.എന്‍.പി.ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഏബല്‍.

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേരുടെ ജീവനാണ് നഷ്ടമായത്. 10 യാത്രക്കാരും മൂന്നു നാവിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം നടന്നത്.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന നീല്‍ കമല്‍ ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് മറിഞ്ഞത്.

ബോട്ടില്‍ 114 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 101 പേരെ രക്ഷപ്പെടുത്തി.

 

Continue Reading

kerala

എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.

Published

on

കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

Continue Reading

Trending