Connect with us

Video Stories

മെസ്സിയുടെ വിവാഹം: ബാക്കിയായ ഭക്ഷണം റൊസാരിയോ ഫുഡ് ബാങ്കിലെത്തി

Published

on

റൊസാരിയോ: ലയണല്‍ മെസ്സിയുടെ വിവാഹ സല്‍ക്കാരത്തെ തുടര്‍ന്ന് ബാക്കിയായ ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ബാങ്ക് ഏറ്റെടുത്തു. ബാക്കിയാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ റൊസാരിയോ നഗരത്തിലെ ഫുഡ് ബാങ്കിന് നല്‍കുന്ന വിധത്തിലാണ് വിവാഹ സല്‍ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ക്ക് മെസ്സി നിര്‍ദേശം നല്‍കിയതെന്നും സൂപ്പര്‍ താരത്തിന്റെ താല്‍പര്യം പോലെ അവയെല്ലാം തങ്ങള്‍ ഏറ്റെടുത്തതായും റൊസാരിയോ ഫുഡ് ബാങ്ക് ഡയറക്ടര്‍ പാബ്ലോ അല്‍ഗ്രെയ്ന്‍ പറഞ്ഞു.

അര്‍ജന്റീനയില്‍ ‘നൂറ്റാണ്ടിന്റെ വിവാഹം’ എന്നു വിശേഷിപ്പിക്കപ്പെട്ട മെസ്സി – ആന്റോനെല്ല വിവാഹത്തെ തുടര്‍ന്ന് ധാരാളം ഭക്ഷണ പാനീയങ്ങള്‍ ബാക്കിയായിട്ടുണ്ടെന്നും ഇത് എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും അല്‍ഗ്രെയ്ന്‍ പറഞ്ഞു.

‘ഭക്ഷണം നേരെ ഞങ്ങളുടെ സ്റ്റോറുകളിലേക്ക് എത്തുകയും ഞങ്ങള്‍ അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. അത് എത്രയുണ്ടെന്ന് അറിവായിട്ടില്ല. സോഫ്റ്റ് ഡ്രിങ്കുകളും സ്‌നാക്ക്‌സുകളും മാത്രമേ സ്വീകരിക്കൂ എന്ന് സംഘാടകരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മദ്യം ഞങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല. അതിനാല്‍ അത് വിറ്റ് പണമാക്കിയാണ് സ്വീകരിക്കുന്നത്.’ – അല്‍ഗ്രെയ്ന്‍ വ്യക്തമാക്കി.

ബാല്യകാല സഖിയും തന്റെ രണ്ട് മക്കളുടെ മാതാവുമായ ആന്റൊനെല്ല റോക്കുസോയുമായുള്ള മെസ്സിയുടെ വിവാഹത്തിന് ഫുട്‌ബോള്‍ ലോകത്തെ വന്‍ താരനിര തന്നെ എത്തിയിരുന്നു. നെയ്മര്‍, ലൂയിസ് സുവാരസ്, ജെറാഡ് പിക്വെ, ഡാനി ആല്‍വസ്, സെര്‍ജിയോ അഗ്വേറോ, സെസ്‌ക് ഫാബ്രിഗസ്, എയ്ഞ്ചല്‍ ഡിമരിയ, ഷാവി, കാര്‍ലസ് പുയോള്‍, സാമുവല്‍ എറ്റു തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ വിരുന്നു സല്‍ക്കാരങ്ങളില്‍ പങ്കെടുത്തു.

Video Stories

തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്

മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Published

on

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.

കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.

ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.

Continue Reading

Local Sports

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

Continue Reading

editorial

കുട്ടിയുടെ കാവിശ്രീ

EDITORIAL

Published

on

അങ്ങനെ സി.ജെ.പി എന്ന അനൗദ്യോഗിക പാര്‍ട്ടി സെറ്റപ്പ് ഔദ്യോഗികമാക്കുന്നതിനുള്ള ആദ്യ പടിയായി പി.എം ശ്രീയില്‍ പിണറായി സര്‍ക്കാര്‍ ഒപ്പുവെച്ചു. ഇത്രയും നാളും പാത്തും പതുങ്ങിയുമായിരുന്നെങ്കില്‍ ഇനി പകല്‍ വെളിച്ചത്തില്‍ തന്നെ. കുട്ടികള്‍ക്ക് വേണ്ടിയാണ് പി.എം ശ്രീയില്‍ ഒപ്പുവെച്ചതെന്നാണ് പട്ടി തീറ്റ മാലോകരെ പഠിപ്പിച്ച പാര്‍ട്ടി പത്രം പറയുന്നത്. ഏത് കുട്ടികള്‍ക്കാണെന്ന് മാത്രം മനസിലായില്ല. ശിവന്‍ കുട്ടിക്കോ അതോ മുഖ്യന്റെ കുട്ടികള്‍ക്കോ ആര്‍ക്കു വേണ്ടിയാണെന്ന് മാത്രമേ ഇനി അറിയാനുള്ളൂ. അല്ലാതെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാവി സാഹിത്യം പഠിക്കാന്‍ സി.പി.എമ്മിനോളം വ്യഗ്രതയൊന്നും ഇല്ല ല്ലോ. സ്വന്തം മുന്നണിയിലെ സി.പി.ഐക്കാരെ പഞ്ഞിക്കിട്ടാണ് ഈ കരാറില്‍ ഒപ്പുവെച്ചതെന്നത് മറക്കരുത്. 1500 കോടിയുടെ കേന്ദ്ര ഫണ്ട് കിട്ടാനുള്ള എളുപ്പപ്പണിയാണ് സങ്കികള്‍ക്ക് മുന്നില്‍ സാഷ്ടാഗം നമിക്കലെന്നൊന്നും കരുതരുത്. കാരണം പണം തരാനുള്ളത് ഈ പദ്ധതിയിലൊന്നുമല്ല. ഇ.ഡിയേയും സി.ബി.ഐയേയുമൊക്കെ പേടിയുള്ളവന്‍മാര്‍ക്ക് കാവിശ്രീയൊക്കെ സിംപിള്‍. ഏതാനം കോടി സാമ്പത്തിക നേട്ടത്തിനു വേണ്ടി മാത്രമല്ല മുഖ്യന്‍ സഖാവിന്റെ രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടിക്കൂടിയാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്തരുത്. കാരണം കേസുകള്‍ പലതാണ്. ലാവലിന്‍ കേസ് വിചാരണക്കെടുക്കുകയും കഷ്ടകാലത്തിന് ജഡ്ജി കാരണഭൂതത്തിനെതിരെ എന്തെങ്കിലും മൊഴിയുകയും ചെയ്താല്‍ കീഴ്വഴക്കമനുസരിച്ച് സഖാവ് രാജിവെച്ചാലുള്ള അവസ്ഥ ഒന്നാലോചിക്കൂ… ഹൊ ഹൊറിബിള്‍.

മകള്‍ക്കും മകനും എല്ലാം കുരുക്കിട്ടിരിക്കുമ്പോള്‍ പി.എം ശ്രീ എങ്കില്‍ പി.എം ശ്രീ. കാവി ശ്രീ എങ്കില്‍ കാവി ശ്രീ. സംഘ്പരിവാര്‍ സഹയാത്രികരെ അവിടെയും ഇവിടെയും പ്രതിഷ്ടിക്കുകയും ആര്‍.എസ്.എസ് നേതാവുമായുള്ള പൊലീസുദ്യോഗസ്ഥന്റെ കൂടിക്കാഴ്ചയും സഖാവ് ജയരാജന്റെ ബി.ജെ.പി നേതാവ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുമൊക്കെ ഇന്നാട്ടില്‍ രഹസ്യമായ പരസ്യമാണല്ലോ. കേരളത്തില്‍ സി.പി.എം ഉള്ളിടത്തോളം കാലം ഹിന്ദു പാര്‍ട്ടിയായ ബി.ജെ.പിയുടെ ആവശ്യമില്ലെന്ന് അന്തരിച്ച ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത് ചുമ്മാതല്ല. നിയമ സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് കുട്ടികളേയും നിയമസഭാ സാമാജികരേയും ഒരു പോലെ പഠിപ്പിച്ചയാളാണ് വിദ്യാഭ്യാസ മന്ത്രി. അതായത് ഒരു സഭയില്‍ എങ്ങിനെ മുണ്ടും കയറ്റിക്കുത്തി പേക്കുത്ത് കാണിക്കാമെന്നതിന്റെ ഡെമോ പോലും ടിയാന്‍ കാണിച്ചിട്ടുണ്ട്. ഈയിടെ സാമാജികരെ സഭാ ചട്ടമൊക്കെ പറഞ്ഞ് ഉപദേശിക്കുന്നതും കണ്ടിരുന്നു. കഴിഞ്ഞ ദിവസം വിദ്യ+അഭ്യാസ മന്ത്രി നടത്തിയ പത്ര സമ്മേളനമൊക്കെ മാസാണ്. വെറും മാസല്ല മരണമാസ് പ്രഖ്യാപനങ്ങളാണ്. പി.എം ശ്രീയിലെ എന്റെ മുന്‍ നിലപാട് മാറ്റിയെന്നും, സംഘ് പരിവാറിനേതിരെയുള്ള നിലപാട് കാലഘട്ടത്തിനനുസരിച്ചു മാറ്റാന്‍ ഉള്ളതാണെന്നും എത്ര ലാഘവത്തോടെയാണ് വിദ്യാഭ്യാസ മന്ത്രിയും, ഇടത് നേതാക്കളും പറഞ്ഞു വെക്കുന്നത്. ഇവരെയൊക്കെ നിലപാടിന്റെ രാജകുമാരന്‍മാര്‍ ആക്കുന്ന സൈബര്‍ ഇടത്തിലെ കൂലി എഴുത്തുകാര്‍ വരെ പിണറായി ഭക്തി മൂത്ത് സംഘ അജണ്ടയില്‍ വീണു പോകുമ്പോള്‍ കേരളം തീര്‍ച്ചയായും ഭയക്കേണ്ടതുണ്ട്. ഇനി ഇതൊക്കെ നോക്കേണ്ട പാര്‍ട്ടി സെക്രട്ടറിമാരുടെ അവസ്ഥ ഒന്ന് നോക്കൂ അപ്പോഴറിയാം പാര്‍ട്ടിയുടെ പരിതാപകരമായ അവസ്ഥ. പച്ചവെള്ളം പോലും ചവച്ചരച്ച് കുടിക്കുന്ന സംസ്ഥാന സെക്രട്ടറിയുടെ ഇത്തവണത്തെ ക്ലാസ് പ്രത്യേകം പഠന വിധേയമാക്കേണ്ടതാണ്. പാര്‍ട്ടി സ്റ്റഡി ക്ലാസില്‍ പോകാത്തവര്‍ക്ക് കലങ്ങില്ലെന്നത് വെറെ കാര്യം. അല്ലേല്‍ സാറന്മാര്‍ക്ക് ഉളുപ്പുണ്ടെന്ന് ആളുകള് തെറ്റിദ്ധരിക്കും.
ബൂര്‍ഷ്വ രാഷ്ട്രീയത്തിന്റേയും കുത്തക മുതലാളിത്തത്തിന്റേയും ഭൂപ്രഭുത്വത്തിന്റേയും സാമ്രാജ്യത്തത്തിന്റെയും വര്‍ഗ ഘടനയുടേയും പിടിയിലകപ്പെട്ട ശ്രീപിഎം സര്‍ക്കാറാണ് ഭരിക്കുന്നതെന്നും അല്ലാതെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറോ ഇടതുപക്ഷ സര്‍ക്കാറോ അല്ല ഭരിക്കുന്നതെന്നാണ് ഗോവിന്ദന്‍ സഖാവ് പറയുന്നത്. പി.എം ശ്രീയേക്കുറിച്ചോ എന്‍ഇപിയേക്കുറിച്ചോ നെടുങ്കന്‍ ലേഖനങ്ങളൊന്നും എഴുതി ന്യായീകരിക്കാന്‍ നിക്കണ്ട, സിംപിള്‍ ക്യാപ്സൂള്‍ ഇങ്ങനെയാണ് ഞങ്ങള്‍ നിങ്ങള്‍ കരുതുന്നത് പോലെ ഒരു ഇടതുപക്ഷ ഗവണ്‍മെന്റ് അല്ല അതായത് ഉത്തമാ ഇത് പിണറായി ഭരണമാണ്. സിപിഎമ്മിന്റെത് അല്ലെന്ന്. ഇനി മുകളിലൊരാളുണ്ട് പോളിറ്റ് ബ്യൂറോ ഒക്കെ നോക്കാനുള്ള അഖിലേന്ത്യാ സഖാവ്. പേരു പോലെ തന്നെയാണ് ചിന്തയും ബേബികളുടെ ചിന്തമാത്രമേ ഉള്ളൂ. അല്ലേലും പണ്ട് സിപിഎം പോളിറ്റ് ബ്യൂറോ എന്നൊക്കെ പറഞ്ഞാല്‍ ബംഗാള്‍, ത്രിപുര കേരളം എന്നെങ്കിലും കരുതാമായിരുന്നു. ഇപ്പോള്‍ പൊടി പോലും ഇല്ല കണ്ടു പിടിക്കാന്‍ അവസ്ഥയില്‍ ആയി. ആകെ ഒരു ചുവപ്പെ ഉള്ളൂ അതു കാണാന്‍ ഉള്ളത് ഈ കേരളത്തിലാണ് അതും നരച്ചു കാവിയായത്. വെറുതെ ഒരു സെക്രട്ടറിയായാണ് എം.എ ബേ ബിയെ നിയോഗിച്ചത്. കുണ്ടറ അണ്ടിയാപ്പീസ് സെക്രട്ടറിയ്ക്കും അഖിലേന്ത്യാ സെക്രട്ടറിക്കും ഒരേ പവറാണ്. പാന്റ് ഇട്ടാല്‍ കേന്ദ്ര കമ്മറ്റി ആയി. മുണ്ട് ഉടുത്താല്‍ സംസ്ഥാന ക മ്മിറ്റി… ഒരു അഖിലേന്ത്യാ പാര്‍ട്ടിയുടെ ഗതികേട്. സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും ശിവന്‍കുട്ടി മിനിസ്റ്ററും പി ണറായിയുമൊക്കെയുള്ള കാലത്ത് തന്നെ സവര്‍ക്കറെ കുറിച്ചും ആര്‍.എസ്.എസിനെ കുറിച്ചുമൊക്കെ കുട്ടികളെ പഠിപ്പിക്കുമെന്നാണ് ഉള്ളി സുരയുടെ പ്രഖ്യാപനം. സി.ജെ.പിയുടെ അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയായാണ് മൂപ്പര്‍ സ്വയം കാണുന്നത്. ഇനി പ്രഖ്യാപിതമാക്കാന്‍ ഈ പോക്ക് പോയാല്‍ ഏറെ കാത്തിരിക്കേണ്ടി വരില്ല. സവര്‍ക്കറെ കുറിച്ച് പഠിപ്പിച്ചാലും കൂടുതലൊന്നും പഠിപ്പിക്കാന്‍ കാണില്ല. സവര്‍ക്കര്‍ ആദ്യത്തെ മാപ്പെഴുതിയ വര്‍ഷം ഏത്. സവര്‍ക്കര്‍ക്ക് മാപ്പെഴുതാന്‍ പേപ്പറും പേനയും എവിടുന്നു കിട്ടി. ഗാന്ധിജിയുടെ കൊലപാതകത്തില്‍ സവര്‍ക്കര്‍ വഹിച്ച പങ്ക്. സവര്‍ക്കറിന്റെ മാപ്പപേക്ഷയുടെ രൂപം ചുരുക്കി എഴുതുക. ഇതൊക്കയേ കാണൂ. എന്തായാലും ബി.ജെ.പി കല്‍പിക്കും പിണറായി നടപ്പിലാക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സവര്‍ണ സംവരണം, മാവോയിസ്റ്റ് വേട്ട, യുഎപിഎ, അദാനി പദ്ധതികള്‍, ഇപ്പോള്‍ പിഎം ശ്രീയും എന്‍ഇപിയും. ഏറെ വൈകാതെ എസ്‌ഐആറും പൗരത്വ നിയമവും നടപ്പാക്കും. അപ്പോഴും ഇടതുണ്ടെങ്കിലെ ന്യൂനപക്ഷമുള്ളു എന്ന അശ്ലീലവുമൊട്ടിച്ച് നടക്കുന്ന കപടന്‍മാര്‍ വാഴ്ത്തുമായി ഉണ്ടാകുമെന്നതാണ് ഏക ആശ്വാസം.

Continue Reading

Trending