Connect with us

kerala

പെരുന്നാളിനോടനുബന്ധിച്ച ദിവസത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലും പരീക്ഷ; വലഞ്ഞ് വിദ്യാര്‍ഥികള്‍

2014-15, 26-20 ബാച്ചുകളുടെ എട്ടാം സെമസ്റ്റര്‍ ക്രിമിനല്‍ പ്രൊസീജിയര്‍, കമ്പനി ലോ എന്നീ വിഷയങ്ങളുടെ പരീക്ഷയാണ് ഏപ്രില്‍ 12 ന് നിശ്ചയിച്ചിരിക്കുന്നത്.

Published

on

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലും പെരുന്നാളിനോടനുബന്ധിച്ച ദിവസത്തില്‍ പരീക്ഷ. എല്‍.എല്‍.ബി എട്ടാം സെമസ്റ്റര്‍ പരീക്ഷയാണ് ഏപ്രില്‍ 12 നു നിശ്ചയിച്ചിട്ടുള്ളത്. ഏപ്രില്‍ പതിനൊന്നിന് പെരുന്നാളായാല്‍ വലിയ ബുദ്ധിമുട്ടിലാകുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

2014-15, 26-20 ബാച്ചുകളുടെ എട്ടാം സെമസ്റ്റര്‍ ക്രിമിനല്‍ പ്രൊസീജിയര്‍, കമ്പനി ലോ എന്നീ വിഷയങ്ങളുടെ പരീക്ഷയാണ് ഏപ്രില്‍ 12 ന് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ പതിനൊന്നിനാണ് സര്‍ക്കാര്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കില്‍ പതിനൊന്നിനാകും പെരുന്നാള്‍.അങ്ങനെയെങ്കില്‍ പെരുന്നാള്‍ ദിവസം കഴിഞ്ഞുള്ള ദിവസമായിരിക്കും പരീക്ഷ. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെയാകും ഇത് സാരമായി ബാധിക്കുന്നത്.

പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നത് സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണ്. നേരത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു.

kerala

നവീന്‍ ബാബുവിനെതിരെയുള്ള അധിക്ഷേപം ആസൂത്രിതം’; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുക.

Published

on

മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റ മരണത്തില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതി പി പി ദിവ്യ മാത്രമെന്നും, മരണ കാരണം യാത്രയയപ്പ് യോഗത്തില്‍ പിപി ദിവ്യ നടത്തിയ അധിക്ഷേപം എന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിച്ചതും പിപി ദിവ്യ തന്നെയെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുക.

യാത്രയയപ്പ് യോഗത്തെ കുറിച്ച് അറിയാന്‍ പി പി ദിവ്യകളക്ടറുടെ പി എ യെ പലതവണ ഫോണില്‍ വിളിച്ചതായും പറയുന്നു. പി പി ദിവ്യ ക്ഷണിക്കാത്ത ചടങ്ങിന് കൃത്യമായ ലക്ഷ്യത്തോടെ എത്തുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ട്.

പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി പി ദിവ്യ ഉന്നയിച്ച ആരോപണം. അതേസമയം കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

നവീന്‍ ബാബുവിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായും യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

kerala

ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം: കെ.സി വേണുഗോപാല്‍ എംപി സമരവേദിയില്‍ എത്തും

ഐഎന്‍ടിയുസി യില്‍ അഫിലിയേറ്റീവ് ചെയ്തിരിക്കുന്ന വിവിധ തൊഴിലാളി യൂണിയനുകള്‍ സമരത്തിന് പിന്തുണയുമായി ഇന്ന് മാര്‍ച്ച് നടത്തും.

Published

on

സെക്രട്ടറിയേറ്റിനു മുന്നിലെ വനിതകളുടെ അതിജീവന സമരം കൂടുതല്‍ ശക്തമാകുന്നു.സമരത്തിന് കരുത്ത് പകര്‍ന്നുകൊണ്ട് സംഘടനാ ചുമതലയുള്ള എഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഇന്ന് രണ്ട് സമരവേദിയിലും എത്തും. ഐഎന്‍ടിയുസി യില്‍ അഫിലിയേറ്റീവ് ചെയ്തിരിക്കുന്ന വിവിധ തൊഴിലാളി യൂണിയനുകള്‍ സമരത്തിന് പിന്തുണയുമായി ഇന്ന് മാര്‍ച്ച് നടത്തും.

.ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം 48-ാംദിനത്തിലേക്കുംനിരാഹാര സമരം 10 -ാം ദിനത്തിലേക്കും കടന്നു. സമരം 50-ാം ദിനത്തിലേക്ക് കടക്കുന്ന തിങ്കളാഴ്ച ആശാ വര്‍ക്കര്‍മാര്‍ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അംഗന്‍വാടി ജീവനക്കാരുടെ രാപ്പകല്‍ സമരം 13-ാം ദിനത്തിലേക്ക് കടന്നു.

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി സെക്രട്ടറിയേറ്റിന്റെ നടയില്‍ ഒരുമാസത്തിലേറെയായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോട് മാത്രമല്ല, വാക്കുകൊണ്ടും നോക്കുകൊണ്ടും പോലും അവരോട് ഐക്യപ്പെടുന്നവരോട് വരെ അനീതി തുടരുകയാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെ സി വേണുഗോപാല്‍ എംപി ഫേസ് ബുക്കിലൂടെ പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആലപ്പുഴയിലെ ആശ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം സര്‍ക്കാര്‍ തടഞ്ഞെന്ന വിവരമാണ് അറിയാന്‍ കഴിഞ്ഞത്. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്ത് അധാര്‍മിക പ്രവൃത്തികളിലും ഏര്‍പ്പെടാമെന്ന സര്‍ക്കാര്‍ നിലപാടാണ് ഇത് വ്യക്തമാക്കുന്നത്. 146 പേരുടെ ഓണറേറിയമാണ് ആലപ്പുഴയില്‍ മാത്രം തടഞ്ഞത്. അതും ഫെബ്രുവരി മാസത്തിലേത്. തിരുവനന്തപുരം അടക്കം മറ്റു പല ജില്ലകളിലും സമാനമായ സ്ഥിതിവിശേഷമുണ്ടായെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

മഴയും വെയിലും കൊണ്ടും അധിക്ഷേപങ്ങളും പരിഹാസങ്ങളുമേറ്റിട്ടും അവകാശ സമരത്തിനായാണ് ഒരു ജനത ഇപ്പോഴും തെരുവില്‍ തുടരുന്നത്. തങ്ങളുടെ കണ്ണും കാതും ആ അവകാശങ്ങളിലേക്ക് നീട്ടാതെ പരസ്പരം കുറ്റപ്പെടുത്തുകയാണ് ഇപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. അതും പോരാതെയാണ് തൊഴില്‍ ചെയ്ത ശമ്പളം നിഷേധിക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം അമ്മമാരും സഹോദരിമാരും തെരുവില്‍ സമരം ചെയ്യുമ്പോള്‍ പക പോകുന്ന സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാട് തരംതാഴ്ന്നതും ക്രൂരവുമാണ് എന്നതില്‍ ഒരു സംശയവും വേണ്ട. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓണറേറിയം വര്‍ധിപ്പിക്കുമ്പോള്‍, തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് ഒരുനാള്‍ ഊറ്റം കൊണ്ടവര്‍ ഇന്ന് തൊഴിലാളികളെ ഒറ്റുകൊടുക്കുന്ന നെറികേടിന്റെ രാഷ്ട്രീയം പിന്തുടരുന്ന കാഴ്ച അപഹാസ്യമാണ്.

ഇത്രനാള്‍ വരെയും ഒപ്പം ചേര്‍ത്തുനിര്‍ത്തിയത് പോലെ ഇനിയും തുടരും. നിയമപരമായി രാഷ്ട്രീയമായും നല്‍കുന്ന എല്ലാ പിന്തുണയും ആശ വര്‍ക്കര്‍മാര്‍ക്ക് കോണ്‍ഗ്രസ് നല്‍കും. അര്‍ഹിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തൊഴില്‍ ചെയ്തതിന്റെ എല്ലാ അവകാശങ്ങളും അവര്‍ക്ക് ലഭിക്കും വരെ ഈ പോരാട്ടത്തിനൊപ്പമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ എം പി അറിയിച്ചു.

Continue Reading

kerala

പാലക്കാട് തലമുടിവെട്ടാനെത്തിയ 11കാരനെ ക്രൂരമായി പീഡിപ്പിച്ചു; ബാര്‍ബര്‍ അറസ്റ്റില്‍

പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

പാലക്കാട് തലമുടിവെട്ടാനെത്തിയ 11കാരനെ ക്രൂരമായി പീഡിപ്പിച്ച ബാര്‍ബര്‍ അറസ്റ്റില്‍. സംഭവത്തില്‍ കരിമ്പ സ്വദേശി കെ എം ബിനോജിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. ബാര്‍ബര്‍ ഷോപ്പിലെത്തിയ 11കാരനെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചതായാണ് വിവരം.

നടന്ന സംഭവങ്ങള്‍ കുട്ടി അധ്യാപകരെ അറിയിച്ചതോടെയാണ് പുറംലോകമറിയുന്നത്. അധ്യാപകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിനോജിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Continue Reading

Trending