X

പരീക്ഷാകേന്ദ്രം തിരിച്ചുള്ള നീറ്റ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; നടപടി സുപ്രിംകോടതി ഉത്തരവു പ്രകാരം

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുടെ വിശദമായ ഫലം പ്രസിദ്ധീകരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). എന്‍ടിഎ വെബ് സൈറ്റിലാണ് ഫലം അപ് ലോഡ് ചെയ്തിരിക്കുന്നത്. പരീക്ഷേകേന്ദ്രം തിരിച്ചുള്ള ഫലം പ്രസിദ്ധീകരിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് നടപടി.
പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ടിഎ നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ exams.nta.ac.in/NEET/ എന്നതിലും neet.ntaonline.in എന്ന വെബ്സൈറ്റിലും ഫലം പരിശോധിക്കാം.

ജൂലായ് 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നകം നീറ്റ് യുജി ഫലം പ്രഖ്യാപിക്കാനാണ് ആദ്യം സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ എന്‍ടിഎയുടെ അഭ്യര്‍ഥന പ്രകാരം ഇന്നത്തേക്ക് സമയം നീട്ടിനല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ നേടിയ മാര്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നും കോടതി ഏജന്‍സിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം വിവരങ്ങള്‍ മാസ്‌ക് ചെയ്തിട്ടുണ്ട്.

webdesk14: