Connect with us

More

ലോകത്ത് നടക്കുന്നതെല്ലാം മണത്തറിയും, എന്നിട്ടും മൊസാദിന് പിഴച്ചതെവിടെ; ചോദ്യങ്ങള്‍ ബാക്കിയാവുന്നു

ഹമാസിന്റെ മിന്നല്‍ ആക്രമണം ഇസ്രാഈല്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പരാജയമാണെന്ന് രാജ്യത്തു വിമര്‍ശനം ഉയര്‍ന്നു

Published

on

ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും, അതിര്‍ത്തിയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിട്ടും, ഒറ്റ ദിവസംകൊണ്ട് ഫലസ്തീന്‍ അനുകൂല സായുധ പ്രസ്ഥാനമായ ഹമാസിന് എങ്ങനെ ഇസ്രാഈലിലേക്ക് കടന്നുകയറാന്‍ സാധിച്ചുവെന്നത് ഉത്തരം കിട്ടാതെ ഇപ്പോഴും അവശേഷിക്കുന്നു.

ലോകത്തിന് മുന്നില്‍ ഇത്രയും വലിയ സൈന്യവും രഹസ്യാന്വോഷണ സംഘടന സ്വന്തമായുള്ള ഒരു രാജ്യത്തിന് എന്തുകൊണ്ടാണ് ഈ ആക്രമണം മുന്‍കൂട്ടി കണ്ട് വേണ്ട പ്രതിരോധം ഒരുക്കാന്‍ സാധിക്കാത്തതെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.

ഹമാസിന്റെ മിന്നല്‍ ആക്രമണം ഇസ്രാഈല്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പരാജയമാണെന്ന് രാജ്യത്തു വിമര്‍ശനം ഉയര്‍ന്നു. അതീവ സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും അതെല്ലാം കടന്നാണ് ഹമാസ് സംഘം ഇസ്രാഈലില്‍ പ്രവേശിച്ചത്. ഹമാസിന്റെ ആക്രമണം ഇസ്രാഈലിനെ ഞട്ടിച്ചുവെന്ന് ഇസ്രാഈല്‍ സുരക്ഷാ ഏജന്‍സി ഷിന്‍ ബെറ്റ് തന്നെ പറയുന്നു.

ഫലസ്തീന്‍ അതിര്‍ത്തിയില്‍ ക്യാമറകള്‍, ഗ്രൗണ്ട് മോണിറ്റര്‍, സൈനിക പട്രോളിങ് തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം ഉണ്ടായിരുന്നു. ഇത്തരം സുരക്ഷാ സംവിധാനങ്ങളെല്ലാം തകര്‍ത്താണ് ഹമാസ് സംഘം വിവിധ മാര്‍ഗങ്ങളിലൂടെ ഇസ്രാഈലില്‍ പ്രവേശിച്ചത്.

kerala

ആലപ്പുഴ മാരാരിക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥികൾക്ക് പരുക്ക്

സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ മദ്യപിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി

Published

on

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് സ്കൂൾ വാഹനം മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. പത്ത് വിദ്യാർഥികളുമായി സ‍ഞ്ചരിച്ച ഓട്ടോ ആണ് മറിഞ്ഞത്. അതേസമയം സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ മദ്യപിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. മാരാരിക്കുളം വിദ്യാധിരാജ വിദ്യാനികേതൻ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഏഴു വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

india

റമദാനു മുമ്പ് സംഭൽ മസ്ജിദിന് വെള്ളപൂശേണ്ടതില്ലെന്ന് അലഹബാദ് ഹൈകോടതിയിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ

Published

on

അലഹബാദ്: സംഭലിലെ ഷാഹി ജുമാ മസ്ജിദിനുമേൽ ഇനാമൽ പെയിന്റ് പൂശിയതിനാൽ റമദാനിനു മുമ്പ് വെള്ള പൂശേണ്ട ആവശ്യമില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അലഹബാദ് ഹൈകോടതിയെ അറിയിച്ചു.

റമദാന് മുന്നോടിയായി പള്ളിയിൽ വെള്ള പൂശൽ, അലങ്കാര ക്രമീകരണങ്ങൾ, അറ്റകുറ്റപ്പണികൾ എന്നിവയുടെ ആവശ്യകത പരിശോധിക്കാൻ എ.എസ്.ഐയോട് ഹൈകോടതി നിർദേശിച്ചിരുന്നു. മസ്ജിദിലെ ‘മുതവല്ലി’മാരുടെ സാന്നിധ്യത്തിൽ പകൽ സമയങ്ങളിൽ പരിശോധന നടത്താനും കോടതി നിർദേശിച്ചിരുന്നു. എ.എസ്.ഐ ഇതു സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിച്ചു.

വെള്ളിയാഴ്ച വാദം കേൾക്കവെ, ഷാഹി ജുമാ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി വെള്ളപൂശൽ ആവശ്യമാണെന്ന് അറിയിക്കുകയും എ.എസ്.ഐ റിപ്പോർട്ട് തെറ്റാണെന്ന് അവകാശപ്പെടുകയും ചെയ്തു. തുടർന്ന്, ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ച് മസ്ജിദ് കമ്മിറ്റി റിപ്പോർട്ടിനോട് പ്രതികരണമോ എതിർപ്പോ സമർപ്പിക്കാൻ എ.എസ്.ഐക്ക് മാർച്ച് 4 വരെ സമയം അനുവദിച്ചു.

അതിനിടെ, പരിസരത്തുള്ള പൊടിയും ചെടികളും നീക്കം ചെയ്യുന്നത് ഉൾപ്പെടെ പള്ളി പരിസരം വൃത്തിയാക്കാനും കോടതി നിർദേശിച്ചു.

Continue Reading

india

‘ആ പോരാട്ടവീര്യത്തിന് മുന്നില്‍ സ്മരണാഞ്ജലി’; ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോണ്‍ഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിക്ക് സ്മരണാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ കൊലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനത്തില്‍ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാര്‍ എന്നും പയറ്റിയതെന്നും 2002 ല്‍ ഗുജറാത്തില്‍ സംഭവിച്ചതും അതുതന്നെയായിരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സംഘപരിവാര്‍ നടത്തിയ തീവെയ്പില്‍ ഇഹ്‌സാന്‍ ജഫ്രിയുള്‍പ്പെടെ 69 പേര്‍ വെന്തുമരിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

2002 ഫെബ്രുവരി 28 ന് കലാപകാരികള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കയ്യേറി ആക്രമിച്ചപ്പോഴാണ് ഇഹ്‌സാന്‍ ജഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികള്‍ അഭയം തേടിയെത്തിയതെന്ന് മുഖ്യമന്ത്രി കുറിച്ചു. സഹായത്തിനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും അവര്‍ ചെറുവിരലനക്കിയില്ല. വംശഹത്യാക്കാലത്ത് ഗുജറാത്തിലരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് പിന്നീട് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഇഹ്‌സാന്‍ ജഫ്രിയുടെ ജീവിത പങ്കാളി സാകിയ ജഫ്രി നടത്തിയ നിയമപോരാട്ടം സമാനതകളില്ലാത്തതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാപകാരികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായുള്ള സാകിയയുടെ നിയമയുദ്ധം ഗുജറാത്തിലെ ഇരകള്‍ക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നു. നീതിക്കായുള്ള 23 വര്‍ഷത്തെ ദീര്‍ഘ സമരത്തിനുശേഷം ഈ മാസം ആദ്യവാരമാണ് ആ പോരാളി മരണത്തിന് കീഴടങ്ങിയത്. ആ ഘട്ടത്തിലും അവര്‍ക്ക് നീതി ലഭ്യമായിട്ടില്ലായിരുന്നു. സംഘപരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനില്‍പ്പുകള്‍ക്ക് കരുത്തുപകരുന്നതാണ് ഇഹ്‌സാന്റേയും സാകിയയുടേയും ജീവിതമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending