Connect with us

india

എതിരാളികളെയും അധ്യാപകരായാണ് കണക്കാക്കുന്നത് – രാഹുല്‍ ഗാന്ധി

അധ്യാപക ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

Published

on

എതിരാളികളെ പോലും അധ്യാപകരായാണ് കണക്കാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്കുകളിലൂടെയും, പ്രവര്‍ത്തികളിലൂടെയും കള്ളങ്ങളിലൂടെയും തന്റെ പാത ശരിയാണെന്ന് പഠിപ്പിക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യാപക ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവരോടും തുല്യതയോടെ പുരമാറണമെന്നും, സ്‌നേഹവും അനുകമ്പയും ഉണ്ടാവണമെന്നും പഠിപ്പിച്ച മഹാത്മാ ഗാന്ധി, ഗൗതം ബുദ്ധ, ശ്രീ നാരായണ ഗുരു എന്നിവരെയെല്ലാം താന്‍ ഗുരുക്കളായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അധ്യാപക ദിനത്തില്‍ എല്ലാ അധ്യാപകര്‍ക്കും ആശംസകള്‍ അറിയിക്കുന്നു. ജന്മദിനത്തില്‍ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണനെ സ്തുതിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ അവന്‍ ഏത് പാത തെരഞ്ഞെടുക്കണമെന്നും എങ്ങനെ മുന്നോട്ട് പോകണമെന്നും നിര്‍ണയിക്കുന്നതില്‍ അധ്യാപകന് പങ്കുണ്ട്.

ഇന്ത്യയിലെ ജനങ്ങളും അധ്യാപകരെ പോലെയാണ്. നാനാത്വത്തില്‍ ഏകത്വത്തിന്റെ ഉദാഹരണമാണ് അവര്‍. ജനങ്ങള്‍ എല്ലാ പ്രതിസന്ധികളേയും ധൈര്യത്തോടെ നേരിടാന്‍ നമ്മെ പഠിപ്പിക്കുന്നു. തങ്ങളുടെ വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും നുണകളിലൂടെയും എന്റെ പാത ശരിയാണെന്ന് പഠിപ്പിക്കുന്ന എതിരാളികളെയും ഞാന്‍ അധ്യാപകരായാണ് കണക്കാക്കുന്നത്’ – രാഹുല്‍ ഗാന്ധി കുറിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരാഖണ്ഡിലെ ബദരിനാഥില്‍ വന്‍ ഹിമപാതം; 47 തൊഴിലാളികള്‍ കുടുങ്ങി

10 പേരെ രക്ഷപ്പെടുത്തി

Published

on

ഉത്തരാഖണ്ഡിലെ ബദ്രിനാഥിലുണ്ടായ വന്‍ ഹിമപാതത്തില്‍ 47 തൊഴിലാളികള്‍ കുടുങ്ങി. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികളാണ് ഹിമപാതത്തില്‍പ്പെട്ടത്. 57 തൊഴിലാളികളാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
മഞ്ഞുവീഴ്ചയെ കനത്തതോടെ ബദരീനാഥിന് അടുത്തുള്ള മന ഗ്രാമത്തിന് സമീപവും ഹിമപാതം ഉണ്ടായിട്ടുണ്ട്. ഐടിബിപി, ഗര്‍വാള്‍ സ്‌കൗട്ടുകള്‍, നാട്ടുകാര്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനാ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എസ്ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

അതേസമയം മഞ്ഞു വീഴ്ച മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് വക്താവ് നിലേഷ് ആനന്ദ് ഭര്‍നെ പറഞ്ഞു. സ

 

 

Continue Reading

india

കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്

വൈകീട്ട് നാലിന് എ.ഐ.സി.സിയുടെ പുതിയ ആസ്ഥാനത്താണ് യോഗം ചേരുക

Published

on

ഡല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം ചേരും. വൈകീട്ട് നാലിന് എ.ഐ.സി.സിയുടെ പുതിയ ആസ്ഥാനത്താണ് യോഗം ചേരുക. കെ.പി.സി.സി പുനഃസംഘടന, ഡി.സി.സി യിലെ അഴിച്ചു പണി, തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്.

മുതിര്‍ന്ന എം.പിമാര്‍, കെ.പി.സി.സി മുന്‍ അധ്യക്ഷന്‍മാര്‍, ഭാരവാഹികള്‍, പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കും. കെ സുധാകരന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.കെ രാഘവന്‍, എം. എം ഹസന്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ കെ. സുധാകരന്‍ കഴിഞ്ഞ ദിവസം ഉപാധിവെച്ചിരുന്നു. രമേശ് ചെന്നിത്തലക്ക് നല്‍കിയത് പോലെ പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവ് ആകണമെന്നും നിയമസഭാ സീറ്റും രണ്ട് ഡി.സി.സി പ്രസിഡന്റ് പദവികളും വേണമെന്നുമാണ് കെ. സുധാകരന്‍ മുന്നോട്ടുവച്ച ഉപാധി.

അതേസമയം, മാറ്റുന്നതും മാറ്റാതിരിക്കുന്നതും ഹൈക്കമാന്റ് ആണ് തീരുമാനിക്കുന്നതെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ കെ. സുധാകരന്‍ പ്രതികരിച്ചത്. തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ ലഭിച്ച സ്ഥാനങ്ങളില്‍ പൂര്‍ണ തൃപ്തനാണ്. എഐസിസിക്ക് മാറ്റണമെങ്കില്‍ മാറ്റാമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Continue Reading

india

സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ജാതി പക്ഷപാതത്തിനും അപമാനത്തിനുമെതിരെയുള്ള കരട് ചട്ടങ്ങള്‍ തയ്യാറാണ്: യുജിസി സുപ്രീം കോടതിയില്‍

സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ജാതി പക്ഷപാതത്തിനും അപമാനത്തിനും എതിരെയുള്ള കരട് ചട്ടങ്ങള്‍ തയ്യാറാണെന്നും ഉടന്‍ നടപ്പാക്കുമെന്നും യുജിസി സുപ്രീം കോടതിയില്‍

Published

on

സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ജാതി പക്ഷപാതത്തിനും അപമാനത്തിനും എതിരെയുള്ള കരട് ചട്ടങ്ങള്‍ തയ്യാറാണെന്നും ഉടന്‍ നടപ്പാക്കുമെന്നും യുജിസി സുപ്രീം കോടതിയില്‍

ജാതി വിവേചനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ രോഹിത് വെമുലയുടെയും പായല്‍ തദ്‌വിയുടെയും രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് യു.ജി.സി സത്യവാങ്മൂലം നല്‍കിയത്.

2004നും 2024നുമിടക്ക് കോളേജുകളില്‍ 115 ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്നും അതില്‍ ഏറെയും ദലിതരാണെന്നും ജനുവരി മൂന്നിന് കേസ് പരിഗണിച്ചപ്പോള്‍ ഹരജിക്കാരുടെ അഭിഭാഷക ഇന്ദിര ജയ്‌സിങ് കോടതിയെ അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2012ലെ ചട്ടങ്ങള്‍ പ്രകാരം ലഭിച്ച ജാതി വിവേചനത്തെ സംബന്ധിച്ചുള്ള മുഴുവന്‍ പരാതികളും സ്വീകരിച്ച നടപടികളും ആറാഴ്ചക്കകം അറിയിക്കാന്‍ കോടതി യു.ജി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇതേടെ 1503 ജാതി വിവേചന പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും അതില്‍ 1426 പരാതികള്‍ പരിഹരിച്ചതായും യു.ജി.സി അറിയിച്ചു

 

Continue Reading

Trending