Connect with us

kerala

ആന എത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ലൊക്കേറ്റ് ചെയ്യാനുള്ള ഒരു സംവിധാനവും വനംവകുപ്പിനില്ല: വി.ഡി സതീശന്‍

ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 21 അനുസരിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്

Published

on

തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 21 അനുസരിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതിനുള്ള മാര്‍ഗങ്ങള്‍ നിങ്ങള്‍ ആലോചിക്കണം. എന്നിട്ടും നിങ്ങള്‍ എന്താണ് ചെയ്തത്? സര്‍ക്കാരിന്റെയും വനം വകുപ്പ് മന്ത്രിയുടെയും നിഷ്‌ക്രിയത്വത്തെയും നിസംഗതയെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. നിങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വയനാട്ടില്‍ ജനക്കൂട്ടം അക്രമാസക്തരായെന്നാണ് മന്ത്രി പറഞ്ഞത്. സങ്കടങ്ങളും ദുഖങ്ങളുമായി ജീവിതയാഥാര്‍ഥ്യങ്ങളെ നേരിടുന്ന വനാതിര്‍ത്തിയിലെ കര്‍ഷകര്‍ വൈകാരികമായി പ്രതികരിക്കും. വന്യ ജീവികളെ ഭയന്ന് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ഇത് വയനാട്ടില്‍ മാത്രമല്ല വനാതിര്‍ത്തിയിലെ ജനങ്ങളാകെ ഭീതിയിലാണ്. എന്തൊരു ഭീതിയിലും സങ്കടത്തിലുമാണ് ആളുകള്‍ ജീവിക്കുന്നത്. പിണറായി വിജയന്‍ ഭരിക്കുന്നത് കൊണ്ട് വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങിയെന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ല.

നഷ്ടപരിഹാരം പോലും നല്‍കുന്നില്ല. വന്യജീവി ആക്രമണങ്ങളില്‍ മരണമടഞ്ഞവരും പരിക്കേറ്റവരും കൃഷിക്കാര്‍ക്കും ഉള്‍പ്പെടെ ഏഴായിരത്തോളം പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. വന്യജീവി ആക്രമണം നേരിടാന്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമായി എന്ത് സംവിധാനമാണ് സര്‍ക്കാരും വനംവകുപ്പും സ്വീകരിച്ചിരിക്കുന്നത്? മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം നേരിടുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത് 48.85 കോടി രൂപ മാത്രമാണ്. അപ്പോള്‍ നിങ്ങള്‍ക്ക് എന്ത് പദ്ധതികളാണുള്ളത്? വന്യജീവികളില്‍ നിന്നും മനുഷ്യനെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് ഒരു പദ്ധതികളും നടപടിക്രമങ്ങളുമില്ല. എന്നിട്ടാണ് കര്‍ണാടകത്തില്‍ നിന്നും സിഗ്‌നല്‍ കിട്ടിയില്ലെന്ന് പറയുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

ജനുവരി 30നാണ് ആന ഇറങ്ങിയതെന്ന് മന്ത്രി പറഞ്ഞത് തെറ്റാണ്. റേഡിയോ കോളറുള്ള ആന മുത്തങ്ങ റേഞ്ചിന്റെ പരിധിയില്‍ വന്നതായി ജനുവരി അഞ്ചിന് കേരള വനംവകുപ്പ് അറിഞ്ഞിരുന്നു. അന്നു തന്നെ ആനയെ ട്രാക്ക് ചെയ്യാനുള്ള യൂസര്‍ ഐഡിയും പാസ് വേഡും കാര്‍ണാടകയില്‍ നിന്നും വാങ്ങി. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ആന ബന്ദിപ്പൂരിലേക്ക് പോയി. ഫെബ്രുവരി രണ്ടിന് ആന വീണ്ടും വയനാട്ടിലെത്തി. കര്‍ണാടകത്തിന് സിഗ്‌നല്‍ കിട്ടുന്നതു പോലെ തന്നെ കേരളത്തിനും സിഗ്‌നല്‍ കിട്ടും. സാറ്റലൈറ്റില്‍ നിന്നും കിട്ടുന്ന സിഗ്‌നല്‍ ഡീ കോഡ് ചെയ്യാന്‍ മൂന്ന് മണിക്കൂര്‍ എടുക്കും.

ആന എത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ലൊക്കേറ്റ് ചെയ്യാനുള്ള ഒരു സംവിധാനവും വനംവകുപ്പിനില്ല. മാനന്തവാടിയില്‍ ഒരു വര്‍ഷം മുന്‍പ് തോമസ് എന്നയാളെ കടുവ കൊലപ്പെടുത്തിയിരുന്നു. കണ്ണൂരിലെ ഉളിക്കല്‍ പഞ്ചായത്തില്‍ ഡിസംബര്‍ രണ്ടിന് നാട്ടുകാര്‍ കണ്ട കടുവ 40 ദിവസത്തിന് ശേഷമാണ് മാനന്തവാടിയില്‍ എത്തി തോമസിനെ കൊലപ്പെടുത്തിയത്. കടുവ എത്തിയെന്ന് അറിഞ്ഞാലും അതിനെ ലൊക്കേറ്റ് ചെയ്യാനുള്ള ഒരു സംവിധാവും വനംവകുപ്പിനില്ല. ഈ സര്‍ക്കാര്‍ ജനങ്ങളുടെ ജീവനും സ്വത്തും വന്യജീവികള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. വന്യജീവികളുടെ ദയാവായ്പിലാണ് വനമേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തും.

വനാതിര്‍ത്തികളില്‍ ഒരു തരത്തിലുള്ള കൃഷിയും ചെയ്യാനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പട്ടിണിയെ തുടര്‍ന്നാണ് പലരും ആത്മഹത്യ ചെയ്യുന്നത്. കൃഷിനാശത്തെ തുടര്‍ന്ന് കാസര്‍കോട്ടെ കര്‍ഷകന്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്നാണ് പറഞ്ഞത്. ചങ്കുപൊട്ടിക്കൊണ്ടാണ് ആ കര്‍ഷകന്‍ ഇക്കാര്യം എന്നോട് പറഞ്ഞത്. ആ വിതുമ്പലും നിലവിളിയും കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സഹായധനം നല്‍കണമെന്നത് നിയമമാണ്. അല്ലാതെ ഔദാര്യമല്ല. അത് കൊടുക്കാതിരുന്നാല്‍ അവര്‍ എന്ത് ചെയ്യും. മരണഭയത്തിന് ഇടയില്‍ നില്‍ക്കുന്നവര്‍ വൈകാരികമായി പെരുമാറും. അല്ലാതെ ആരും ഇളക്കി വിടുന്നതല്ല. മാവോയിസ്റ്റുകളാണ് തീവ്രവാദികളാണ് എന്നൊക്കെ പറഞ്ഞ് അവരുടെ മെക്കിട്ട് കയറാന്‍ പോകേണ്ട. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പാവങ്ങളാണ് അവരെ വെറുതെ വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.പി.സി.സി ഇന്നലെ കണ്ണൂരില്‍ സംഘടിപ്പിച്ച ജനകീയ ചര്‍ച്ച സദസില്‍ രണ്ട് വിധവകളെ കണ്ടു. കണ്ണീരോടെയാണ് രണ്ടു പേരും സങ്കടം പങ്കുവച്ചത്. രണ്ട് വര്‍ഷം മുന്‍പ് ഭാര്യക്കൊപ്പം ബൈക്കില്‍ പള്ളിയിലേക്ക് പോയ പേരാവൂര്‍ പെരിങ്കരിയിലെ ജസ്റ്റിനെ ആന കൊലപ്പെടുത്തി. ജസ്റ്റിന്റെ ഭാര്യ അല്‍ഫോണ്‍സയാണ് സങ്കടങ്ങള്‍ പങ്കുവച്ചത്. ആലക്കോട് പാത്തന്‍പാറയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോസിന്റെ ഭാര്യ ലിസിയെയാണ് രണ്ടാമതായി കണ്ടത്. ജോസ് കൃഷി ചെയ്ത 5,000 വാഴയും പന്നിക്കൂട്ടം നശിപ്പിച്ചു. എന്നിട്ടും ഒരു രൂപ പോലും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ല. കടബാധ്യത താങ്ങാനാകാതെയാണ് ജോസ് ആത്മഹത്യ ചെയ്തത്. വനാതിര്‍ത്തികളിലുള്ള സാധാരണക്കാരായ ജനങ്ങളുടെ സങ്കടങ്ങളാണ് ഇവര്‍ രണ്ടു പേരും പങ്കുവച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് അനുവദിക്കില്ല

മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി.

Published

on

കോഴിക്കോട് : തീർത്തും സാധാരണക്കാരായ ജനങ്ങളുടെ ആശാ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് അനുവദിക്കില്ലെന്ന് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ്. സർക്കാരിന്റെ തെറ്റായ ഇത്തരം നീക്കങ്ങളും അധികാരികളുടെ ഇടപെടലുകളും മെഡിക്കൽ കോളേജിനെ മാത്രം ആശ്രയിക്കുന്ന പാവപ്പെട്ട രോഗികളോട് ചെയ്യുന്ന അനീതിയാണ്. മെഡിക്കൽ കോളേജിൽ ഒട്ടനവധി വികസന പ്രവർത്തനങ്ങളും സൗകര്യങ്ങളും വരേണ്ടതുണ്ട്. എന്നാൽ അത്തരം കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധയില്ലാതെ രോഗികളെ പ്രയാസപ്പെടുത്തുന്ന നടപടിക്രമങ്ങളുമായാണ് അധികൃതർ മുന്നോട്ട് പോകുന്നത്. ഇത്തരം നീക്കങ്ങളെ മുസ്‌ലിം യൂത്ത് ലീഗ് പ്രതിരോധിക്കും. ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രിൻസിപ്പാൾ ഡോ: കെ.ജി സജിത്ത് കുമാറിന് നിവേദനം നൽകി. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ, സംസ്ഥാന സമിതി അംഗം എ. ഷിജിത്ത് ഖാൻ, ജില്ലാ സെക്രട്ടറി സമദ് നടേരി, നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ഷൗക്കത്ത് വിരുപ്പിൽ തുടങ്ങിയവരാണ് നിവേദന സംഘത്തിൽ ഉണ്ടായിരുന്നത്. ന്യായമായ ആവശ്യം പരിഗണിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ് :
മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുതെന്നാവശ്യപ്പെട്ടുള്ള മുസ്‌ലിം യൂത്ത് ലീഗ് നിവേദനം ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ പ്രിൻസിപ്പാളിന് കൈമാറുന്നു.

Continue Reading

kerala

കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റര്‍ പിണറായി വിജയന്‍ സാറെ, നിങ്ങള്‍ക്ക് ‘ഒരു ചുക്കുമറിയില്ല’: ഡോ പുത്തുര്‍ റഹ്‌മാന്‍

സി.പി.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്‍ ഒരു രഹസ്യമല്ലെന്ന് ഡോ പുത്തുര്‍ റഹ്‌മാന്‍

Published

on

സി.പി.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്‍ ഒരു രഹസ്യമല്ലെന്ന് യൂ എ ഇ കെഎംസിസി പ്രസിഡന്റ് ഡോ പുത്തുര്‍ റഹ്‌മാന്‍. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകാരെപ്പോലും അസ്വസ്ഥമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സമസ്തയുടെ പത്രത്തിലെ തെരെഞ്ഞെടുപ്പ് പരസ്യവും പിണറായി വിജയന്റെ ഉണ്ടയില്ലാ വെടിയും വെറുതെ ഒച്ചപ്പാടുണ്ടാക്കി ആളെ കബളിപ്പിക്കാനുള്ള സൂത്രം മാത്രമാണെന്നും അദ്ദേഹം പറയുന്നു.

ഒരുകാലത്തു ജമാത്തെ ഇസ്ലാമിക്കാരുടെയും പി.ഡി.പിക്കാരുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുവാങ്ങി ജയിച്ചവരാണ് ഇടതുപക്ഷമെന്നും മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ മേല്പറഞ്ഞ പാര്‍ട്ടികള്‍ക്കെല്ലാം ചെല്ലും ചെലവും കൊടുത്തെന്നും പുത്തുര്‍ റഹ്‌മാന്‍ കുറിക്കുന്നു. ഇപ്പോള്‍ അവര്‍ക്കും പിണറായി വിജയനെ മനസ്സിലായെന്നും ജമാാത്തെ ഇസ്ലാമിയെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ തലയില്‍ വെച്ച് കെട്ടിയാല്‍ ലീഗിനെ കേരള ജനത ദൂരെ നിര്‍ത്തുമെന്നത് പിണറായി വിജയന്റെ ദിവാസ്വപ്നം മാത്രമാണെന്നും പുത്തുര്‍ റഹ്‌മാന്‍ പറയുന്നു.

മുസ്ലിം ലീഗിനും അതിന്റെ സംസ്ഥാന അധ്യക്ഷനും തല്‍ക്കാലം എ.കെ.ജി സെന്ററില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കേരളം അനുഭവിച്ചറിഞ്ഞ നന്മയാണ് പാണക്കാട്ടെ തങ്ങന്മാരെന്നും പുത്തൂര്‍ റഹ്‌മാന്‍ പറയുന്നു. ഏതു പ്ലാനിന്റെ ഭാഗമായാലും അവരെ അധിക്ഷേപിച്ചുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ പിണറായി വിജയനെക്കൊണ്ട് പറ്റില്ലെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.

ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പിണറായി ഇപ്പോള്‍ ചെയ്തുകൂട്ടുന്ന വങ്കത്തങ്ങള്‍ സി.പി.എമ്മിന്റെ അന്ത്യവിധി എഴുതുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റര്‍ വിജയന്‍, നിങ്ങള്‍ക്ക് ‘ഒരു ചുക്കുമറിയില്ല’ എന്നാണ് നിങ്ങളുടെ ഇപ്പോഴത്തെ ചെയ്തികള്‍ വെളിപ്പെടുത്തുന്നതെന്നും
പുത്തുര്‍ റഹ്‌മാന്‍ കുറിക്കുന്നു. ഇന്നാട്ടില്‍ ഇടതുപക്ഷ രാഷ്ട്രീയം ബാക്കിയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഞങ്ങള്‍ക്കതില്‍ ഖേദമുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

Continue Reading

kerala

വോട്ടെണ്ണല്‍ നാളെ; ചേലക്കരയില്‍ ആദ്യമെണ്ണുക വരവൂര്‍ പഞ്ചായത്തിലെ വോട്ടുകള്‍

രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

Published

on

ചേലക്കര നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് നാല് ടേബിളുകളും ഇടിപിബിഎംഎസ്ന് ഒരു ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളുമുള്‍പ്പെടെ ആകെ 19 ടേബിളുകളാണ് ഉണ്ടാകുക. തിരഞ്ഞെടുക്കുന്ന അഞ്ച് വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വിവിപാറ്റ് കൗണ്ടിങ് ബൂത്തും ഉണ്ടാകും.

തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വോട്ടെണ്ണല്‍. ആദ്യം വരവൂര്‍ പഞ്ചായത്തിലെ വോട്ട് എണ്ണിത്തുടങ്ങും. തുടര്‍ന്ന് ദേശമംഗലം, ചെറുതുരുത്തി, പാഞ്ഞാള്‍, ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, മുള്ളൂര്‍ക്കര, പഴയന്നൂര്‍ എന്നീ ക്രമത്തിലായിരിക്കും എണ്ണല്‍. തൃക്കണായ ബൂത്താണ് അവസാനമായി എണ്ണുക.

 

 

Continue Reading

Trending