Connect with us

kerala

‘എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയിലേക്കില്ല’; സിപിഎം നേതാവ് എ പത്മകുമാര്‍

സിപിഎം സംസ്ഥാന സമതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു.

Published

on

എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയിലേക്കില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാര്‍. ബിജെപി ജില്ലാ പ്രസിഡന്റും മറ്റൊരാളും താന്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ വന്നിരുന്നെന്നും അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയതെന്നും എ പത്മകുമാര്‍ പറഞ്ഞു. മുറിയുടെ ചിത്രം പകര്‍ത്തിയെന്നും പത്മകുമാര്‍ പ്രതികരിച്ചു. ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് വി എ സൂരജിനെ അറിയിക്കുന്നുതായും അദ്ദേഹം പറഞ്ഞു.

എ പത്മകുമാറിന്റെ വീട്ടില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടിലെത്തിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.

15 മിനിറ്റ് നേരം ബിജെപി നേതാക്കള്‍ പത്മകുമാറിന്റെ വീട്ടില്‍ ചെലഴിച്ചിരുന്നു. എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല.

സിപിഎം സംസ്ഥാന സമതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; ജാര്‍ഖണ്ഡ് സ്വദേശികള്‍ പൊലീസ് കസ്റ്റഡിയില്‍

മാതാപിതക്കള്‍ക്കെതിരെ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

Published

on

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചുപോയ ജാര്‍ഖണ്ഡ് സ്വദേശികള്‍ പൊലീസ് കസ്റ്റഡിയില്‍. കുഞ്ഞിനെ ഏറ്റെടുക്കാന്‍ താല്‍പര്യമറിയിച്ച് തിരിച്ചെത്തിയപ്പോഴാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ആശുപത്രി ബില്ലടക്കാന്‍ പണമില്ലാത്തതിനാലാണ് പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നത്.

സംഭവത്തില്‍ മാതാപിതക്കള്‍ക്കെതിരെ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണണമെന്നും ഏറ്റെടുക്കാന്‍ തയാറാണെന്നും മാതാപിതാക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. നിലവില്‍ സിഡബ്ലുസിയുടെ സംരക്ഷണയില്‍ കഴിയുന്ന കുഞ്ഞിനെ കൈമാറുന്നതില്‍ നിയമതടസങ്ങളുമുണ്ട്. സിഡബ്ലിയുസിയുടെ സംരക്ഷണയിലുള്ള കുഞ്ഞ് നിലവില്‍ അങ്കമാലിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണ്.

Continue Reading

kerala

കഞ്ചാവ് കേസ്; റാപ്പര്‍ വേടന്‍ അറസ്റ്റില്‍

കഞ്ചാവ് ഉപയോഗിച്ചത് പരിപാടിക്കായി തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായെന്നാണ് വേടന്‍ പൊലീസിന് മൊഴി നല്‍കിയത്

Published

on

കഞ്ചാവ് കേസില്‍ റാപ്പര്‍ ‘വേടന്‍’ എന്ന ഹിരണ്‍ദാസ് മുരളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വേടന്റെ കൊച്ചി കണിയാംപുഴയിലെ ഫ്‌ലാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവും ഒന്‍പത് ലക്ഷം രൂപയും പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ വേടന്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് അറസ്റ്റിലായത്. കഞ്ചാവ് ഉപയോഗിച്ചത് പരിപാടിക്കായി തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായെന്നാണ് വേടന്‍ പൊലീസിന് മൊഴി നല്‍കിയത്.

അതേസമയം, സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും വേടന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. വെയിറ്റ് മെഷിന്‍, കത്തി, അരിവാള്‍, പണം, എന്നിവ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തു. കുറച്ച് ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കണിയാമ്പുഴയിലെ വേടന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റ്.കഴിഞ്ഞദിവസം ഫ്‌ലാറ്റില്‍ ബാച്ചിലര്‍ പാര്‍ട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നാണ് പൊലീസ് വേടന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Continue Reading

kerala

സംവിധായകന്‍ ഷാജി എന്‍. കരുണ്‍ അന്തരിച്ചു

ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

Published

on

പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: അനസൂയ വാര്യര്‍. മക്കള്‍: അപ്പു കരുണ്‍, കരുണ്‍ അനില്‍.

40 ഓളം സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം, പിറവി, വാനപ്രസ്ഥം അടക്കം ദേശീയ- അന്തര്‍ദേശീയ ശ്രദ്ധനേടിയ സിനിമകള്‍ സംവിധാനം ചെയ്തു. മികച്ച സംവിധായകന്‍, ഛായാഗ്രഹകന്‍ അടക്കം സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ അദ്ദേഹം നിരവധി ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടിയിരുന്നു.

Continue Reading

Trending