സെന്റെല്ല 50 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞാല്‍ പോലും കടുകുമണിയോളം താന്‍ പിന്നോട്ടു പോകില്ലെന്ന് മാത്യു കുഴല്‍നാടന്‍. ‘സ്ഥലം വാങ്ങുമ്പോള്‍ എങ്ങനെ ആയിരുന്നോ അതില്‍ നിന്നും ഒരു ഇഞ്ച് സ്ഥലം കൈവശം വെച്ചിട്ടില്ല, കൈയെറിയിട്ടുമില്ല. സ്ഥലത്തിന് മതില്‍ ഇല്ല. ചരിവ് ഉള്ള സ്ഥലമാണ് മണ്ണ് ഇടിയത്തെ ഇരിക്കാന്‍ സംരക്ഷണ ഭിത്തി മാത്രം കെട്ടി. അത് നേരത്തെ ഉണ്ടായിരുന്നതാണ്. 50 സെന്റ് സര്‍ക്കാര്‍ സ്ഥലം തന്റെ പക്കല്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. 50 ഏക്കര്‍ പിടിച്ചെടുത്തലാലും കടുക്മണി പിന്നോട്ടില്ല. സര്‍ക്കാര്‍ അങ്ങനെ കരുതണ്ട. ആത്മഭിമാനത്തെ ചോദ്യം ചെയ്തതുകൊണ്ടാണ് വിശദീകരണം നല്‍കുന്നത്. ആരുടെ ഭൂമിയും വെട്ടിപിടിക്കാന്‍ പോകണ്ട ആവശ്യമില്ല.കര്‍ഷകന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്’. ഇന്ന് കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ കയ്യിലുള്ള സ്വത്തുക്കളുടേ കണക്ക് എത്രയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.