Connect with us

News

കുഞ്ഞു പിറന്നിട്ടുപോലും വീട്ടില്‍ പോയില്ല, കളിയിലെ താരമായി ചക്രവര്‍ത്തി

ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 21 റണ്‍സ് ജയം

Published

on

കുഞ്ഞു പിറന്നിട്ടു പോലും വീട്ടിലേക്കു പോകാതെ ടീമിനൊപ്പം തുടര്‍ന്ന വരുണ്‍ ചക്രവര്‍ത്തിയുടെ സമര്‍പ്പണത്തിന്  സല്യൂട്ട്. കൊല്‍ക്കത്തയ്ക്കു വേണ്ടി 4 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഇതാണ് ഇദ്ദേഹം കുഞ്ഞിന് വേണ്ടി സമര്‍പ്പിച്ചത്. അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 21 റണ്‍സ് ജയം. ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അഞ്ച് വിക്കറ്റിന് 200 റണ്‍സാണ് നേടിയത്. മറുപടിയില്‍ ബെംഗളുരുവിന്റെ മുന്‍നിര തളരുകയും ചെയ്തു. 179 റണ്‍സാണ് അവര്‍ നേടിയത്. വിരാത് കോലി 54 റണ്‍സെടുത്തു.

ഫാഫ് ഡുപ്ലസി (17), ഷഹബാസ് അഹമ്മദ് (2), ഗ്ലെന്‍ മാക്‌സ്‌വെല്‍ (5) എന്നിവര്‍ വേഗം പുറത്തായി. കൊല്‍ക്കത്ത ബാറ്റിംഗ് ലൈനപ്പില്‍ കിടിലന്‍ പ്രകടനം നടത്തിയത് ഓപ്പണറായി വന്ന ഇംഗ്ലീഷുകാരന്‍ ജാസോണ്‍ റോയിയാണ്. വൈശാഖിന്റെ പന്തില്‍ പുറത്താവുന്നതിന് മുമ്പ് 56 റണ്‍സാണ് റോയ് നേടിയത്. 29 പന്തില്‍ അഞ്ച് തവണ അദ്ദേഹം സിക്‌സര്‍ നേടി. നാല് തവണ പന്ത് അതിര്‍ത്തിയും കടത്തി. സഹ ഓപ്പണര്‍ നാരായണന്‍ ജഗദീശന്‍ 27 റണ്‍സ് നേടി നല്ല പിന്തുണ നല്‍കിയപ്പോള്‍ വെങ്കടേഷ് അയ്യരും മോശമാക്കിയില്ല. 25 പന്തില്‍ അയ്യര്‍ 31 റണ്‍സ് നേടി. അവസാനത്തില്‍ വന്ന നായകന്‍ നിതീഷ് റാണ 21 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ ആന്ദ്രെ റസല്‍ നിരാശപ്പെടുത്തി. കേവലം രണ്ട് പന്ത് മാത്രം നേരിട്ട വിന്‍ഡീസുകാരന്‍ ഒരു റണ്ണാണ് നേടിയത്. കൂറ്റനടിക്കാരന്‍ റിങ്കുസിംഗ് പത്ത് പന്തില്‍ 18 ലെത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഝാര്‍ഖണ്ഡില്‍ തണുപ്പിനെ തുടര്‍ന്ന് വിവാഹച്ചടങ്ങിനിടെ വരന്‍ ബോധംകെട്ടുവീണു; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

ശീതകാല തണുപ്പും പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉപവാസവും കാരണമാണ് വരന്‍ ബോധംകെട്ടു വീണതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

Published

on

സന്താല്‍ പര്‍ഗാന തണുപ്പിനെ തുടര്‍ന്ന് വിവാഹച്ചടങ്ങിനിടെ വരന്‍ ബോധംകെട്ടുവീണതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി.

ഘോര്‍മാരയില്‍ നിന്നുള്ള അര്‍ണവ് കുമാര്‍ (28) ഞായറാഴ്ച രാത്രി ഒരു തുറന്ന മണ്ഡപത്തില്‍ തണുത്ത കാറ്റ് വീശുന്നതിനെക്കുറിച്ച് പരാതിപ്പെടുകയായിരുന്നു, 8 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്. ശീതകാല തണുപ്പും പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉപവാസവും കാരണമാണ് വരന്‍ ബോധംകെട്ടു വീണതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയില വധുവായ അങ്കിത, ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

പരമ്പരാഗത ഉത്സവ ആവേശത്തില്‍ വധുവിന്റെ കുടുംബം എത്തിയിരുന്നു. ‘വര്‍ മാല’ (മാല കൈമാറ്റം) ഉള്‍പ്പെടെയുള്ള പ്രാരംഭ ചടങ്ങുകള്‍ പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നു.

‘രണ്ടു കുടുംബങ്ങളിലെയും അതിഥികള്‍ വര്‍മ്മ ചടങ്ങിന് ശേഷം അത്താഴം കഴിച്ചു, ദമ്പതികള്‍ തുറന്ന മണ്ഡപത്തില്‍ തുടര്‍ന്നു,’ സുഖരി മണ്ഡല് ബാങ്ക്വറ്റ് ഹാളിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു. പുരോഹിതന്‍ ഫെറസിന് മുമ്പായി വിവാഹ മന്ത്രങ്ങള്‍ ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ അര്‍ണവ് വിറയ്ക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ നാടകീയമായി മാറി.
പിന്നീട്, ഒരു പ്രാദേശിക ഡോക്ടര്‍ വരനെ പരിശോധിച്ചു. പക്ഷേ അങ്കിത വിവാഹത്തെ എതിര്‍ത്ത് വിശുദ്ധ അള്‍ത്താരയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

 

Continue Reading

film

വർഷാ വാസുദേവിന്റെ സംവിധാനത്തിൽ ഇന്ദ്രൻസും മധുബാലയും ഒരുമിക്കുന്ന പ്രൊഡക്ഷൻ നമ്പർ1ന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു

ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു.

Published

on

ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് പ്രൊഡക്ഷൻ നമ്പർ 1 എന്ന താൽക്കാലിക പേര് നൽകിയിരിക്കുന്നത്.ഏറെ ശ്രെദ്ധ നേടിയ ഹ്രസ്വചിത്രം എന്റെ നാരായണിക്ക് ശേഷം വർഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല അഭിനയിക്കുന്നത്. പൂർണ്ണമായും വാരണാസിയിൽ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വാരണാസിയിലെ അസിഗട്ട് ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായ പൂജാ ചടങ്ങിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു.
പ്രൊഡക്ഷൻ നമ്പർ 1 ന്റെ അണിയറപ്രവർത്തകർ ഇവരാണ്. നിർമ്മാണം : അഭിജിത് ബാബുജി- ബാബുജി പ്രൊഡക്ഷൻസ്, കഥ, തിരക്കഥ : വർഷാ വാസുദേവ്, ഛായാഗ്രഹണം : ഫയിസ്‌ സിദ്ധിക്ക്, സംഗീതസംവിധാനം : ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടർ : നവനീത് കൃഷ്ണ, സ്റ്റിൽസ്: നവീൻ മുരളി, ലൈൻ പ്രൊഡ്യൂസർ : ബിജു കോശി, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

Continue Reading

kerala

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവം; കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Published

on

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളര്‍ത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. എന്നാല്‍ പിടിയിലായവര്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.

കോതമംഗലം നെല്ലിക്കുഴിയിലാണ് യുപി സ്വദേശിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞിരുന്നത്. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌കാനും മറ്റൊരു കുട്ടിയും വേറെ മുറിയിലുമായിരുന്നു. രാവിലെ നോക്കുമ്പോള്‍ കുട്ടി മരിച്ച് കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാന്‍ മൊഴി നല്‍കിയിരുന്നത്.

കോതമംഗലം പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

 

 

 

Continue Reading

Trending