Connect with us

gulf

റിയാദിലെ ജയിലിലെത്തിയിട്ടും ഉമ്മക്ക് റഹീമിനെ​ നേരിൽ കാണാനായില്ല

നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

Published

on

സഊദി  അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു.

വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

gulf

ബഹറൈനിലെ അറാദില്‍ റസ്റ്റാറന്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

മുഹറഖ് ഗവര്‍ണറേറ്റിലെ അറാദിലെ സീഫ് മാളിന് സമീപത്തെ ബഹ്‌റൈനി റസ്റ്റാറന്റിലാണ് അപകടമുണ്ടായത്

Published

on

ബഹറൈനിലെ അറാദില്‍ റസ്റ്റാറന്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ബില്‍ഡിങ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കറ്റതായി റിപ്പോര്‍ട്ട്. മുഹറഖ് ഗവര്‍ണറേറ്റിലെ അറാദിലെ സീഫ് മാളിന് സമീപത്തെ ബഹ്‌റൈനി റസ്റ്റാറന്റിലാണ് അപകടമുണ്ടായത്.

ബില്‍ഡിങ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സലൂണും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മുകള്‍ നിലകളില്‍ താമസക്കാരുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. പ്രദേശത്ത് പൊലീസും ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണെന്ന് മിനിസ്റ്ററി ഓഫ് ഇന്റീരിയര്‍ എക്‌സില്‍ അറിയിച്ചു.

Continue Reading

gulf

കെ.എം.സി.സി ജിദ്ദ ഖാലിദിയ സെവൻസ് ഫുട്ബാൾ ടൂർണമെന്റ്: ബി.എഫ്.സി ജേതാക്കൾ

ടൂർണമെന്റിലെ മികച്ച കളിക്കാരനായും ടോപ് സ്കോററായും വിജയ് ഫുഡ് ബി.എഫ്.സി ടീമിലെ ജിബിൻ കുട്ടപ്പായിയെയും മികച്ച സ്റ്റോപ്പർ ബാക്കായി ഇതേ ടീമിലെ മുഹമ്മദ്‌ ഷഫീഖിനേയും തെരഞ്ഞെടുത്തു.

Published

on

കെ.എം.സി.സി ജിദ്ദ ഖാലിദിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ പ്രമുഖ ഫുഡ് കമ്പനിയായ, പേര് മാറാത്ത പെരുമ മാറാത്ത വിജയ് മസാല സ്പോൺസർ ചെയ്യുന്ന ബി.എഫ്.സി ജിദ്ദ ടീം ജേതാക്കളായി. ജിദ്ദ സൂക് സാത്തി ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജിദ്ദയിലെ എട്ട് സീനിയർ ക്ലബ് ടീമുകളാണ് മാറ്റുരച്ചത്.

ഫൈനലിൽ ശക്തരായ ഡെക്സോപ്പാക്ക് ജിദ്ദ ടീമിനെയാണ് വിജയ് ഫുഡ് ബി.എഫ്.സി ജിദ്ദ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായും ടോപ് സ്കോററായും വിജയ് ഫുഡ് ബി.എഫ്.സി ടീമിലെ ജിബിൻ കുട്ടപ്പായിയെയും മികച്ച സ്റ്റോപ്പർ ബാക്കായി ഇതേ ടീമിലെ മുഹമ്മദ്‌ ഷഫീഖിനേയും തെരഞ്ഞെടുത്തു.

ടൂർണമെന്റിലെ മിന്നും വിജയത്തിന് ശേഷം വിജയ് ഫുഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലബ്‌ മാനേജർ ശിഹാബ് പൊറ്റമ്മൽ, വിജയ് മസാല കമ്പനി എം.ഡി ജോയ് മൂലന് വിന്നേഴ്സ് ട്രോഫി കൈമാറി. വിജയ് മസാല ജിദ്ദ റീജിയൻ മാർക്കറ്റിംങ്‌ സൂപ്പർവൈസർ മുസ്തഫ മൂപ്ര, ഓഫീസ് സ്റ്റാഫുകളായ സുഷീലൻ, അക്ഷയ് എന്നിവരും ബി.എഫ്.സി ജിദ്ദ ക്ലബ്‌ ഭാരവാഹികളായ അനസ് പൂളഞ്ചേരി, ഫസൽ ചിറ്റൻങ്ങാടൻ, ടി.സി ഫൈസൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Continue Reading

gulf

കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക കു​ടും​ബ സം​ഗ​മം സംഘടിപ്പിച്ചു

അ​ബൂ​ദ​ബി കെ.​എം.​സി.​സി ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി ‘അ​തൃ​പ​ത്തി​ൽ അ​ൽ​പ​നേ​രം ക​ട​പ്പു​റം സൊ​റ പ​റ​യാം’ ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഞ്ചാ​യ​ത്ത്‌ പ്ര​വ​ർ​ത്ത​ക കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Published

on

കെ.​എം.​സി.​സി പ​ര​സ്പ​ര​സ്നേ​ഹ​വും സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന് ശ​ക്തി പ​ക​രു​ക​യും ചെ​യ്യു​ന്ന പ്ര​വാ​സ സം​ഘ​ട​ന​യാ​ണെ​ന്ന്​ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ​ച്ച് റ​ഷീ​ദ്.

അ​ബൂ​ദ​ബി കെ.​എം.​സി.​സി ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി ‘അ​തൃ​പ​ത്തി​ൽ അ​ൽ​പ​നേ​രം ക​ട​പ്പു​റം സൊ​റ പ​റ​യാം’ ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഞ്ചാ​യ​ത്ത്‌ പ്ര​വ​ർ​ത്ത​ക കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ കെ.​എ​സ്. ന​ഹാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്‌ പു​ളി​ക്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

തൃ​ശൂ​ർ ജി​ല്ല കെ.​എം.​സി.​സി ജ​ന. സെ​ക്ര​ട്ട​റി പി.​വി. ജ​ലാ​ലു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ്‌ പി.​വി. ന​സീ​ർ, ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ ക​ട​വി​ൽ, ജ​ന. സെ​ക്ര​ട്ട​റി ക​ബീ​ർ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സൈ​ദു​മു​ഹ​മ്മ​ദ്‌, സി.​കെ. ജ​ലാ​ൽ, അ​ഷ്‌​റ​ഫ്‌ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു.

വി​വി​ധ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഫേ​മ​സ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഹം​സ, വി.​എം. മു​നീ​ർ, ഷ​ബീ​ർ പു​ളി​ക്ക​ൽ, ജ​ഹാ​ഗീ​ർ, പി.​സി. സ​ബൂ​ർ, നാ​സ​ർ പെ​രി​ങ്ങാ​ട്ട്, കെ.​എ​സ്. അ​ലി, സ​ബി​ത സൈ​ദു മു​ഹ​മ്മ​ദ്‌, ആ​ഷി​ത ന​സീ​ർ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. അ​ലി​യാ​മു​ണ്ണി, ന​വാ​സ് ആ​ലു​ങ്ങ​ൽ, മു​നീ​ർ ബി​ൻ ഈ​സ, റ​ഷീ​ദ് ചാ​ലി​ൽ, ശി​ഹാ​ബ് ക​രീം, നാ​സ​ർ കൊ​ച്ചീ​കാ​ര​ൻ എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി ആ​ർ.​വി. ഹാ​ഷിം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി.​ബി. നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

Trending