Connect with us

News

സെലന്‍സ്‌കിയെ നൊബേലിന് നാമനിര്‍ദ്ദേശം ചെയ്യണമെന്ന്‌ അഭ്യര്‍ത്ഥനയുമായി യൂറോപ്യന്‍ രാഷ്ട്രീയ നേതാക്കള്‍

ഇവര്‍ക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനായി സമയപരിധി മാര്‍ച്ച് 31 വരെ നീട്ടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നൊബേലിന് നാമനിര്‍ദ്ദേശം ചെയ്യാനുള്ള കാലാവധി ജനുവരി 31 ന് അവസാനിച്ചിരുന്നു.

Published

on

ബ്രിട്ടന്‍: യുക്രെയ്ന്‍ പ്രസിഡന്റ് വഌഡിമിര്‍ സെലന്‍സ്‌കിയെയും യുക്രെയ്ന്‍ ജനതയെയും 2022 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി യൂറോപ്യന്‍ രാഷ്ട്രീയ നേതാക്കള്‍. ഇവര്‍ക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനായി സമയപരിധി മാര്‍ച്ച് 31 വരെ നീട്ടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നൊബേലിന് നാമനിര്‍ദ്ദേശം ചെയ്യാനുള്ള കാലാവധി ജനുവരി 31 ന് അവസാനിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം യൂത്ത് ലീഗ് ക്യാമ്പയിന്‍ സംസ്ഥാനതലത്തില്‍ നേതൃ ക്യാമ്പുകള്‍ സംഘടിപ്പിക്കും

ജില്ല ഭാരവാഹികള്‍ക്കുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 8ന് കോഴിക്കോട് വെച്ചും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടരിമാര്‍ക്കുള്ള ദ്വിദിന ക്യാമ്പ് ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് വെച്ചും നടക്കും

Published

on

കോഴിക്കോട് : സംഘടന ശാക്തീകരണം അജണ്ടയാക്കി നടത്തി വരുന്ന യുവജാഗരണ്‍ സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി നേതൃ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. ജില്ല ഭാരവാഹികള്‍ക്കും നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി മാര്‍ക്കുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ല ഭാരവാഹികള്‍ക്കുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 8ന് കോഴിക്കോട് വെച്ചും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടരിമാര്‍ക്കുള്ള ദ്വിദിന ക്യാമ്പ് ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് വെച്ചും നടക്കും. ഇരു ക്യാമ്പിലും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പ്രതിനിധികളാണ്.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍, ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് വേണ്ടി സംഘടനയെ സജ്ജമാക്കുക,
ശാഖ മുതല്‍ സംഘടനാതലം ചലനാത്മകമാക്കുന്നതിനായി സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച യുവജാഗരണ്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനം, ക്യാമ്പയിന്‍ സമാപന സമ്മേളനം സംബന്ധമായ ചര്‍ച്ചകള്‍, പുതിയ കാലത്തെ സംഘാടനം, നേതൃ ഗുണം എന്നിവ ക്യാമ്പില്‍ അജണ്ടയാകും. ബന്ധപ്പെട്ടവര്‍ സമയബന്ധിതമായി ക്യാമ്പുകളില്‍ പങ്കെടുക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.

Continue Reading

kerala

തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയന്‍; വിഡി സതീശന്‍

അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം.ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല

Published

on

തിരുവനന്തപുരം: തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്നും കാലത്തിന്റെ
കാവ്യ നീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം.ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല.വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സന്‍.അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അന്‍വറി ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാം അപ്പോള്‍ ചര്‍ച്ച ചെയ്യും.യുഡിഎഫ് യോഗം ചേരുമ്പോള്‍ ഏതെങ്കിലും കക്ഷി അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേര്‍ മരിച്ചു

മേഖലയില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങാന്‍ കാരണമായത്

Published

on

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദിമ ഹസാവോ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കല്‍ക്കരി ഖനിയില്‍ ഏകദേശം 18 തൊഴിലാളികള്‍ കുടുങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേഖലയില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങാന്‍ കാരണമായത്.

മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും ഇതുവരെ പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചിരുന്നു. സംഭവത്തില്‍ ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ മുങ്ങല്‍വിദഗ്ധരെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ഖനിക്കുള്ളിലെ ജലനിരപ്പ് 100 അടിയോളം ഉയര്‍ന്നിട്ടുണ്ടെന്നാണ് രക്ഷാസംഘത്തിന്റെ വിലയിരുത്തല്‍. മോട്ടറുകള്‍ ഉപയോഗിച്ച് ഖനിയില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

Continue Reading

Trending