Connect with us

News

ഞങ്ങൾ ഇന്ന് കറുപ്പണിഞ്ഞാണ് പാർലമെന്റിൽ എത്തിയത്

Published

on

ഞങ്ങൾ ഇന്ന് കറുപ്പണിഞ്ഞാണ് പാർലമെന്റിൽ എത്തിയത് . രാജ്യത്തെ ജനാധിപത്യത്തെ ഇരുട്ടിൽ നിർത്തുന്ന പ്രവർത്തി മോഡി സർക്കാർ തുടരുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

അദാനി വിഷയത്തിൽ ജെ പി സി അന്വേഷണം ആവശ്യപ്പെട്ടും , ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും കൊണ്ട് പാർലമെന്റിന് പുറത്ത് പ്രതിപക്ഷ എം പിമാർ നടത്തിയ ബ്ലാക്ക് മാർച്ച്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം കൂട്ടക്കൊല; കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചു; പ്രതി അഫാന്റെ മാതാവിന്റെ മൊഴി

ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം

Published

on

തിരുവനന്തപുരം കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം.

അതേസമയം കൊല്ലപ്പെട്ട അഞ്ച് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഞ്ച് പേരുടെയും മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്നലെ വൈകുന്നേരം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയാണ് അഫാന്‍ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറഞ്ഞത്. ആറ് പേരെ കൊന്നെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. ഇതേതുടര്‍ന്ന് പൊലീസുകാര്‍ നടത്തിയ അന്വേഷണത്തിനാണ് നാടിനെ നടുക്കിയ അരുംകൊല പുറത്തറിഞ്ഞത്.

Continue Reading

kerala

പുക പരിശോധന സൈറ്റില്‍ തകരാര്‍; 27 വരെ പുക പരിശോധന കാലാവധി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് പിഴയിടില്ലെന്ന് എംവിഡി

ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി

Published

on

വാഹന പുക പരിശോധന സൈറ്റില്‍ തകരാര്‍. സൈറ്റിലെ തകരാറ് മൂലം ഈ മാസം 22 മുതല്‍ 27 വരെ പുക പരിശോധന കാലാവധി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് പിഴയിടില്ലെന്ന് എംവിഡി അറിയിച്ചു. ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ 22 മുതലാണ് സോഫ്റ്റ്വെയറിന് തകരാറ് സംഭവിച്ചത്. നാളെയോടെ തകരാര്‍ പരിഹരിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

Continue Reading

kerala

തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ

എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.

Published

on

തിരുവനന്തപുരം കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.

ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

അതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.

Continue Reading

Trending