kerala
വര്‍ഗീയതയില്‍ മുക്കിയ ഏക സിവില്‍കോഡ് തുറുപ്പ് ശീട്ട് മോദി സര്‍ക്കാറിന്റെ ശീട്ട് കീറും ; ഇ .ടി.മുഹമ്മദ് ബഷീർ എം.പി
വൈവിധ്യങ്ങളുടെ ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക. ഇത് ഒട്ടനവധി മേഖലകളെ സങ്കീര്‍ണ്ണമാക്കുമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

സര്‍വ്വ മേഖലയിലും പരാജയമായ പ്രധാനമന്ത്രി നരേന്ദ്രമോദി ഏക സിവില്‍ കോഡിനെ വൈകാരികത സൃഷ്ടിച്ച് അടിച്ചേല്‍പ്പിക്കുന്നത് ബഹുസ്വര സമൂഹം ചെറുത്ത് തോല്‍പ്പിക്കുമെന്ന് ഇ .ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.വൈവിധ്യങ്ങളുടെ ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക. ഇത് ഒട്ടനവധി മേഖലകളെ സങ്കീര്‍ണ്ണമാക്കുമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണ്ണരൂപം :
വര്‍ഗീയതയില്‍ മുക്കിയ ഏക സിവില്‍കോഡ് തുറുപ്പ് ശീട്ട് മോദി സര്‍ക്കാറിന്റെ ശീട്ട് കീറും. സര്‍വ്വ മേഖലയിലും പരാജയമായ പ്രധാനമന്ത്രി നരേന്ദ്രമോദി ഏക സിവില്‍ കോഡിനെ വൈകാരികത സൃഷ്ടിച്ച് അടിച്ചേല്‍പ്പിക്കുന്നത് ബഹുസ്വര സമൂഹം ചെറുത്ത് തോല്‍പ്പിക്കും. വൈവിധ്യങ്ങളുടെ ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക. ഇത് ഒട്ടനവധി മേഖലകളെ സങ്കീര്‍ണ്ണമാക്കും.
കേന്ദ്ര സർക്കാരിന്റെ കയ്യിൽ ഏത് വിധം സിവില്‍കോഡാണുളളതെന്നോ എന്താണതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെന്നോ കൃത്യമായി പറയാതെ ഇതൊരു വര്‍ഗീയ അജണ്ടയായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് രക്ഷയാകുമെന്ന കണക്കുകൂട്ടല്‍ തെറ്റാണ്. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ പുതിയ വൈകാരിക വിഷയങ്ങള്‍ അന്വേഷിക്കുന്ന ബി.ജെ.പി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി, മുസ്്‌ലിം വിരുദ്ധമെന്ന ധ്വനിയോടെ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പറയുന്നത്. പ്രധാനമന്ത്രിയുടെ ഇക്കാര്യത്തിലുളള പ്രസ്താവന, തങ്ങളുടെ കയ്യിലുണ്ടായിരുന്ന എല്ലാ സൂത്രങ്ങളും പരാജയപ്പെട്ടു എന്ന് വ്യക്തമാക്കുന്നതാണ്.
ഏക സിവില്‍കോഡ് മുസ്്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. വിവിധ ആചാരാനുഷ്ടാനങ്ങളുളളവരെയും മതമില്ലാത്തവരെയുമെല്ലാം അടിച്ചമര്‍ത്തും. എന്നിട്ടും ഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിച്ച് വൈകാരിക മുദ്രാവാക്യം ഉയര്‍ത്തി എങ്ങിനെയെങ്കിലും അധികാരത്തില്‍ തുടരുകയെന്നതാണ് അവരുടെ ലക്ഷ്യം. പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമാകുമെന്ന് കാണുമ്പോള്‍ പ്രധാനമന്ത്രിക്ക് വിറളി പിടിക്കുകയാണ്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ നിന്ന് ഒട്ടും പാഠം പഠിക്കാത്ത നരേന്ദ്ര മോദി, താന്‍ ഭരിക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന മനുഷ്യക്കുരുതിയെ കുറിച്ച് ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ല.
ഒരു മാസത്തോളമായി മണിപ്പൂര്‍ കത്തിയെരിയുകയാണ്, എല്ലാത്തിന്റെയും ഉത്തരവാദിത്വം ബി.ജെ.പിക്കാണ്. സംഘപരിവാറിന്റെ ഹീനമായ നയപരിപാടികളുടെ മറ്റൊരു ദുരന്തമാണവിടെ കാണുന്നത്. ഇതിലെല്ലാം ദയനീയമായി പരാജപ്പെട്ട മോദി പ്രതിപക്ഷ ഐക്യത്തെ ശിഥിലീകരിക്കാനുള്ള തന്ത്രവിദ്യകള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വരുന്ന പ്രസ്താവനകളാണിത്.
ഒരു കാര്യം വ്യക്തം; ഏക സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പിലാക്കാനൊക്കില്ല. സ്വാഭാവികമായും രാജ്യത്തെ പ്രതിപക്ഷങ്ങളും പ്രബുദ്ധരായ ജനങ്ങളൊന്നാകെയും ഇതിന്റെ വസ്തുത മനസ്സിലാക്കി അതിനെ എതിർക്കും. എങ്കിലും ഇതൊരു പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവന്ന് അതിലൂടെ അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്, ഇതു നടപ്പിലാകില്ല. വൈവിധ്യങ്ങളെ തമസ്‌കരിച്ച് ഏക സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ അതു പ്രതിരോധിക്കാനുള്ള കരുത്ത് രാജ്യത്തെ പ്രതിപക്ഷത്തിനുണ്ട്.
kerala
സംസ്ഥാനത്തെ പൊലീസ് തലപ്പത്തെ സ്ഥലം മാറ്റ നടപടികല്‍ റദ്ദ് ചെയ്തു; എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും
എക്‌സൈസ് കമ്മീഷണറായി മഹി പാല്‍ യാദവും ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും തുടരും.

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് നടത്തിയ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്തു. പൊലീസ് തലപ്പത്തെ തന്നെ അതൃപ്തിയെത്തുടര്‍ന്നാണ് നടപടി. ഉത്തരവുകള്‍ റദ്ദാക്കിയതിനാല്‍ എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും.
എക്‌സൈസ് കമ്മീഷണറായി മഹി പാല്‍ യാദവും ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും തുടരും. ഐജി സേതുരാമനും പഴയ തസ്തികയിലേക്ക് മടങ്ങും.
അതേസമയം എ അക്ബറിന് കോസ്റ്റല്‍ പോലീസിന്റെ ചുമതലയും പി പ്രകാശ് ഐപിഎസിനെ ക്രൈം റിക്കോര്‍ഡ് ബ്യൂറോയിലും നിയമിച്ചു.
എഡിജിപി എസ് ശ്രീജിത്തിന് സൈബര്‍ ഓപ്പറേഷന്‍ അധിക ചുമതലയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേശിന് ക്രൈംസ് വിഭാഗത്തിന്റെ അധിക ചുമതലയും നല്‍കി. സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനും െ്രെകം 2, 3 വിഭാഗങ്ങളുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.
kerala
കരാറുകാരുടെ സമരം; കാലിയായി സംസ്ഥാനത്തെ റേഷന്‍ കടകള്‍
കരാറുകാരുടെ സമരം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കാലിയായി സംസ്ഥാനത്തെ റേഷന്‍ കടകള്‍. ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കരാറുകാരുടെ സമരത്തെത്തുടര്‍ന്ന് സാധനങ്ങള്‍ തീര്‍ന്നതോടെ ഉപഭോക്താക്കളെ മടക്കി അയക്കേണ്ട സ്ഥിതിയാണ്. കരാറുകാരുടെ സമരം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനാല്‍ റേഷനുടമകളും ആശങ്കയിലാണ്.
കഴിഞ്ഞ മാസം 15 നാണ് അവസാനമായി റേഷന്‍ കടകളില്‍ സാധനങ്ങളെത്തിയത്. ഈ മാസം പകുതിയോടെ കടകളിലെ സാധനങ്ങള്‍ കാലിയായി. പലയിടങ്ങളിലും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അരി മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അഞ്ച് തവണയാണ് കരാറുകാര്‍ സമരം നടത്തിയത്.
kerala
ജമ്മു കശ്മീരിലെ പൂഞ്ചില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്ക്
ഇന്ന് ഉച്ചയ്ക്ക് ദിഗ്വാര്‍ സെക്ടറിലെ ഒരു ഫോര്‍വേഡ് ഏരിയയില്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്

ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ സൈനികന് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ദിഗ്വാര്‍ സെക്ടറിലെ ഒരു ഫോര്‍വേഡ് ഏരിയയില്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്.
അതിര്‍ത്തികളിലെ നുഴഞ്ഞുകയറ്റങ്ങള്‍ തടയുന്നതിനായി സ്ഥാപിച്ചിരുന്ന കുഴിബോംബുകള്‍ ചിലപ്പോള്‍ മഴയില്‍ ഒലിച്ചുപോയിട്ടാവാം അപകടം നടന്നിരിക്കുക എന്ന നിഗമനത്തിലാണ് അധികൃതര്‍. പരുക്കേറ്റ ഹവല്‍ദാറെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
kerala2 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി