തിരൂര്‍: ന്യൂനപക്ഷ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെ വിറപ്പിച്ച പാര്‍ലമെന്റിലെ ശബ്ദമായ ഇടി മുഹമ്മദ് ബഷീര്‍ എംപിക്ക് സ്വന്തം മണ്ഡലത്തിന്റെ ഹൃദയ കേന്ദ്രമായ തിരൂരില്‍ ഗംഭീര വരവേല്‍പ്പ്. ഇടിയുടെ വരവില്‍ ആവേശത്തോടെ ഒഴുകിയത്തിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കുതിപ്പില്‍ അക്ഷര നഗരി ഇളകി മറിഞ്ഞു. ആര്‍ത്തിരമ്പിയെത്തിയ ജനസാഗരത്തിലേക്ക് കപ്പിത്താനായി ഇ.ടി മുഹമ്മദ്ബഷീര്‍ എത്തിയപ്പോള്‍ പോരാട്ടങ്ങളുടെ ഭൂമികയില്‍ ആവേശം വാനോളമുയര്‍ന്നു. ഇതോടെ പൊന്നാനി ലോകസഭാ മണ്ഡലം യുഡിഎഫിന്റെ ഉരുക്ക് കോട്ടയെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ഇ.ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുഞ്ചന്റെ മണ്ണില്‍ ആവേശത്തുടക്കമായി.
പോരാട്ടവീര്യത്തോടെ ഒഴുകിയെത്തിയ ആയിരങ്ങള്‍ യുഡിഎഫിന്റെ കരുത്തും ജനകീയാടിത്തറയും വിളംബരം ചെയ്തപ്പോള്‍ വരാനിരിക്കുന്ന യുഡിഎഫ് മുന്നേറ്റത്തിന്റെ പ്രഖ്യാപനത്തിന് തിരൂര്‍ നഗരം സാക്ഷ്യം വഹിച്ചു. ആദര്‍ശ രാഷ്ട്രീയത്തിന്റെ അമരക്കാരനെ ഹൃയത്തോട് ചേര്‍ക്കുന്ന വരവേല്പായിരുന്നു യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ഇന്നലെ തിരൂരില്‍ നല്‍കിയത്.
നഗരവീഥികളില്‍ കാത്തുനിന്ന വന്‍ജനാവലി പൗരസ്വീകരണം ഗംഭീരമാക്കി. വൈകിട്ട് അഞ്ചു മണിയോടെ താഴെപ്പാലത്ത് ഇ ടി മുഹമ്മദ്ബഷീര്‍ എത്തുമ്പോള്‍ മുദ്രാവാക്യം വിളികളോടെ യിരങ്ങള്‍ വരവേറ്റു. ഇവിടെ നിന്നും നഗരത്തിലേക്ക് ജനത്തിന്റെ കുത്തൊഴുക്കായിരുന്നു. പ്രവര്‍ത്തകരുടെ ആവേശത്തിന് നടുവിലൂടെ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം സ്വീകരണ ജാഥ മുന്നോട്ട് നീങ്ങി. മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ സമാപിക്കുമ്പോള്‍ തിരൂര്‍ നഗരം അടുത്ത കാലത്തൊന്നും ദര്‍ശിക്കാത്ത വലിയ ജകീയ മുന്നേറ്റമായി മാറുകയായരുന്നു.
മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന്, തിരൂരിന്റെ വികസനക്കുതിപ്പിന് യുഡിഎഫിന്റെ വന്‍ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്തുണയഭ്യര്‍ഥിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷക്കാലം എം പിയെന്ന നിലയില്‍ പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍ ഓര്‍മ്മിപ്പിച്ചു. തിരൂര്‍ റെയില്‍വെ സ്റ്റേഷന്‍ വികസനം, ജില്ലാ ആശുപത്രി വികസനം, റോഡുകളുടെ വികസനം തുടങ്ങി എംപിയെന്ന നിലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് മറുപടി പ്രസംഗം.
ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന പ്രഖ്യാപനത്തെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു ജനാവലി.
സി.മമ്മുട്ടി എംഎല്‍എ, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.മുഹമ്മദലി, എം അബ്ദുല്ലക്കുട്ടി, സി.വി .വേലായുധന്‍, വെട്ടം ആലിക്കോയ,പി.സൈതലവി മാസ്റ്റര്‍, അഡ്വ.പത്മകുമാര്‍, പന്ത്രോളി മുഹമ്മദലി, ഒ രാജന്‍, മുത്തുകോയ തങ്ങള്‍, അഷ്റഫ് താനൂര്‍, , യാസര്‍ പൊട്ടച്ചോല ,കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജി .പി.രാമന്‍കുട്ടി ,കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.സി. ഇസ്ഹാഖ്, എം.പി.മുഹമ്മദ് കോയ,മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.പി.ഹുസൈന്‍, കണ്ടാത്ത് കഞ്ഞിപ്പ, ഉസ്മാന്‍ പറവണ്ണ, കെ.ടി.ആസാദ്, കെ.പി.ഷാജഹാന്‍, ഇ .സക്കീര്‍ മാസ്റ്റര്‍, പി.ടി.ശഫീഖ്, ഫസലുദ്ദീന്‍ വാരണാക്കര ,സി.മൊയ്തീന്‍, കെ.ഇബ്രാഹിം ഹാജി, ഏ.കെ.സൈതാലിക്കുട്ടി, യാസര്‍ പയ്യോളി, അടിയാട്ടില്‍ അബ്ദുല്‍ ബഷീര്‍, കോട്ടയില്‍ അബ്ദുല്‍ കരീം കെ.രായിന്‍, കുഞ്ഞമ്മു പി.സി.അഷ്റഫ് ,അലി പാറയില്‍,വി.കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാവ , എം.ടി.അബുബക്കര്‍ ,ലത്തീഫ് കൊളക്കാടന്‍, സുലൈമാന്‍ മുസ്ല്യാര്‍, ടി. കുഞ്ഞാമുട്ടി, പി.സൈനുദ്ദീന്‍, കെ.ഹംസ ഹാജി, സി.മോഹന്‍ദാസ്, കോട്ടയില്‍ അലവി, വി.പി. കുഞ്ഞാലി ,നൗഷാദ് പരേന്നക്കാട്, അഡ്വ: നസീര്‍ അഹമ്മദ്, ഹംസ അന്നാര ആതവനാട് മുഹമ്മദ് കുട്ടി, , വാസു ‘പി .വി.സമദ്, എം.പി.അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മണ്ഡലത്തില്‍ നല്‍കിയ സ്വീകരണത്തിന് ഇടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ നന്ദി അറയിച്ചു. തിരൂരിന്റെ നല്ല മനസ്സിന് നന്ദി അറിയിച്ച ഇടി സ്വീകരണത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചു