Connect with us

india

പ്രണബ് മുഖര്‍ജി എന്നും വ്യക്തിത്വം മുറുകെ പിടിച്ച പ്രഗത്ഭന്‍: ഇ.ടി ബഷീര്‍

അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ച സമയത്ത് ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ അടക്കിപ്പിടിച്ച ഒരു സംസാരമുണ്ടായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് പോകുകയാണെങ്കില്‍ നമുക്ക് ഇന്ത്യയില്‍ നാളെ പ്രധാനമന്ത്രിയായി അവതരിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല വ്യക്തിത്വം നഷ്ടമാകുമല്ലോ എന്നതായിരുന്നു അത് .

Published

on

കോഴിക്കോട്: പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പ്രതിഭാശാലിയായിരുന്ന പ്രണബ് മുഖര്‍ജി എല്ലാ നിലയിലും ശോഭിച്ചിരുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ രാഷ്ട്രത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും ഇ.ടി ബഷീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു,

പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ രാഷ്ട്രത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നു.
അതുല്യ പ്രതിഭാശാലി, പ്രഗത്ഭന്‍, എന്നതല്ലാം എല്ലാവരും പറയുന്ന കാര്യമാണ് അതിലൊന്നും യാതൊരുവിധ വ്യത്യാസങ്ങളില്ല. ഇടപെട്ട, ഏറ്റെടുത്ത മേഖലയിലെല്ലാം അദ്ദേഹം ശോഭിച്ചു. ഞാനദ്ദേഹത്തില്‍ കണ്ട പ്രത്യേകത ഏത് പദവിയിലിരിക്കുമ്പോഴും അദ്ദേഹം കാണിക്കുന്ന വ്യക്തിത്വമാണ്. തന്റെ വ്യക്തമായ കാഴ്ചപ്പാട് എവിടെ ആയിരുന്നാലും മുറുകെ പിടിക്കണമെന്ന അദ്ദേഹത്തിന്റെ സൈദ്ധാന്തിക നിര്‍ബന്ധ ബുദ്ധിയെ പ്രകീര്‍ത്തീകാതെ വയ്യ.
മറ്റൊരു കാര്യം അദ്ദേഹം ധനകാര്യ മന്ത്രിയായിരിക്കെ പാര്‍ലമെന്റില്‍ നടത്തിയ പല പ്രസംഗങ്ങളും ശ്രദ്ധാപൂര്‍വ്വം ഞങ്ങളൊക്കെ കേട്ടുനില്‍ക്കാറുണ്ട്. കാരണം പുസ്തകം നോക്കാതെ, നോട്ട് കുറിക്കാതെ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങളും ഓരോ സെക്ടറിലും ഈ നാട് കൈവരിച്ച നേട്ടങ്ങളും കോട്ടങ്ങളും ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളും എല്ലാം കൃത്യമായി പറയാന്‍ കഴിയുന്ന വിശകലന ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു നോട്ടും കുറിക്കാതെ ഈ കാര്യങ്ങളെ പറ്റിയെല്ലാം അതിമനോഹരമായി, കൃത്യമായി പറയാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ധിഷണാപരമായ പാണ്ഡിത്യവും അറിവും എന്നെ വളരെയധികം ആകര്‍ഷിച്ച കാര്യമാണ്.

അദ്ദേഹം ഏറ്റവും വലിയ സെക്യുലറിസ്റ്റ് ആയിരുന്നു അക്കാര്യത്തില്‍ അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. അദ്ദേഹം കാണിച്ച ഒരു സന്‍മനസ്സിനെ കുറിച്ച് ഞാന്‍ ഇവിടെ കുറിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇ.അഹമ്മദ് സാഹിബ് യു.എന്നില്‍ ചെയ്ത പ്രസംഗങ്ങള്‍ സംഗ്രഹിച്ച ഒരു ഇംഗ്ലീഷ് പുസ്തകം തയ്യാറാക്കിയിരുന്നു. അഹമ്മദ് സാഹിബ് , രാഷ്ട്രപതിയായിരുന്ന അദ്ദേഹത്തോട് ഈ പുസ്തകം അങ്ങ് റിലീസ് ചെയ്യണം എന്ന് പറഞ്ഞു. യാതൊരു മടിയും കൂടാതെ അദ്ദേഹം അത് നിര്‍വ്വഹിച്ചു തന്നു. രാഷ്ട്രപതി ഭവനില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട ഒരു സദസ്സില്‍ വെച്ച് പുസ്തകം റിലീസ് ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞ നല്ല വാക്കുകള്‍ വലിയ ഒരു ബഹുമതിയാണ്.

അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ച സമയത്ത് ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ അടക്കിപ്പിടിച്ച ഒരു സംസാരമുണ്ടായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് പോകുകയാണെങ്കില്‍ നമുക്ക് ഇന്ത്യയില്‍ നാളെ പ്രധാനമന്ത്രിയായി അവതരിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല വ്യക്തിത്വം നഷ്ടമാകുമല്ലോ എന്നതായിരുന്നു അത് . അദ്ദേഹത്തിന് ലഭിച്ചത് വളരെ വലിയ ബഹുമതിയാണെങ്കില്‍ പോലും ഇന്ത്യന്‍ ജനതയുടെ മനസ്സിലുണ്ടായിരുന്ന ഒരു നൊമ്പരമായിരുന്നു ആ ചിന്ത. ഏത് സ്ഥാനത്തേക്കും അദ്ദേഹം പ്രാപ്തനായിരുന്നുവെന്നുള്ളതാണ് ഇത് കാണിക്കുന്നത്.
താന്‍ കൈകാര്യം ചെയ്ത എല്ലാ മേഖലകളിലും തിളങ്ങി നിന്ന അദ്ദേഹം നമ്മെ വിട്ടുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ഞാന്‍ നിത്യശാന്തി നേരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അമിത് ഷാ ആയാലും മറ്റേതെങ്കിലും ഷാ ആയാലും ആര്‍ക്കും തമിഴ്നാടിനെ ഭരിക്കാന്‍ കഴിയില്ല: എംകെ സ്റ്റാലിന്‍

2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന ബിജെപിയുടെ അവകാശവാദവും അദ്ദേഹം തള്ളിക്കളഞ്ഞു

Published

on

കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ തുരങ്കം വയ്ക്കുന്നുവെന്നും ദേശീയ വിഷയങ്ങളില്‍ ഡിഎംകെയുടെ നിലപാടിനെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന ബിജെപിയുടെ അവകാശവാദവും അദ്ദേഹം തള്ളിക്കളഞ്ഞു, ”ഒരു ഷായ്ക്കും ഇവിടെ ഭരിക്കാന്‍ കഴിയില്ല, ഇത് തമിഴ്നാടാണ്,”സ്റ്റാലിന്‍ ഓര്‍മ്മിപ്പിച്ചു.

ഡിഎംകെയുടെ പോരാട്ടം തത്വത്തിലും ഫെഡറല്‍ മൂല്യങ്ങളിലും അടിയുറച്ച ഒന്നായാണ് മുഖ്യമന്ത്രി രൂപപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മൂലമാണ് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്, അതില്‍ നിന്നാണ് ചരിത്രപരമായ വിധി ഉണ്ടായതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെയുടെ ശക്തി ഇപ്പോള്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള എല്ലാവര്‍ക്കും പ്രകടമാണ്.

തുടര്‍ന്ന് അദ്ദേഹം കേന്ദ്രത്തോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു: ‘നീറ്റ് ഇളവ് അനുവദിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാമോ? ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയുമോ? തമിഴ്‌നാടിന് അനുവദിച്ച പ്രത്യേക ഫണ്ടുകളുടെ വിശദാംശം വ്യക്തമാക്കാമോ? വരാനിരിക്കുന്ന ഡീലിമിറ്റേഷന്‍ പ്രക്രിയയില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കില്ലെന്ന് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാമോ?’

ഷായുടെ പരാമര്‍ശത്തെ പരാമര്‍ശിച്ച് സ്റ്റാലിന്‍ ചോദിച്ചു, ”ഞങ്ങള്‍ ചെയ്യുന്നത് ശ്രദ്ധ വ്യതിചലനം എന്ന് വിളിക്കുന്നുവെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ ഈ നിര്‍ണായക വിഷയങ്ങളില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തത്?”

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിന്റെ വികസനത്തെ സാധ്യമായ എല്ലാ വിധത്തിലും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു

”നിങ്ങള്‍ ഞങ്ങളെ തടസ്സപ്പെടുത്തുന്നത് തുടരുകയാണെങ്കില്‍, നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ ഞങ്ങള്‍ ആ തടസ്സങ്ങള്‍ തകര്‍ക്കും,” സ്റ്റാലിന്‍ പറഞ്ഞു.

പാര്‍ട്ടികളെ തകര്‍ക്കാനും റെയ്ഡുകളിലൂടെ അവരെ ഭയപ്പെടുത്താനുമുള്ള ബി.ജെ.പിയുടെ തന്ത്രം മറ്റെവിടെയെങ്കിലും പ്രവര്‍ത്തിക്കുമെങ്കിലും തമിഴ്നാട്ടില്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading

india

മികച്ച പ്രകടനം കാഴ്ചവെച്ചില്ല; ഇന്‍ഫോസിസ് 240 ട്രെയിനികളെ പിരിച്ചുവിട്ടു

ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകളില്‍ വിജയിക്കാത്ത 240 ട്രെയിനികളെ ഇന്‍ഫോസിസ് പിരിച്ചുവിട്ടു.

Published

on

ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകളില്‍ വിജയിക്കാത്ത 240 ട്രെയിനികളെ ഇന്‍ഫോസിസ് പിരിച്ചുവിട്ടു. ഏപ്രില്‍ 18 നാണ് കമ്പനി ഇവര്‍ക്ക് ഇമെയിലുകള്‍ അയച്ചത്. ഫെബ്രുവരിയില്‍ സമാനമായ ഒരു റൗണ്ട് പിരിച്ചുവിടലിന് ശേഷമാണ് ഇത്.

അധിക തയ്യാറെടുപ്പ് സമയം, സംശയ നിവാരണ സെഷനുകള്‍, നിരവധി മോക്ക് അസസ്മെന്റുകള്‍, മൂന്ന് ശ്രമങ്ങള്‍ എന്നിവ ഉണ്ടായിരുന്നിട്ടും നിങ്ങള്‍ ‘ജനറിക് ഫൗണ്ടേഷന്‍ പരിശീലന പരിപാടിയില്‍’ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. തല്‍ഫലമായി, നിങ്ങള്‍ക്ക് അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിലേക്കുള്ള നിങ്ങളുടെ യാത്ര തുടരാന്‍ കഴിയില്ല, ടെര്‍മിനേഷന്‍ ഇമെയിലില്‍ പറയുന്നു.

‘ഇന്‍ഫോസിസിന് പുറത്തുള്ള അവസരങ്ങള്‍ നിങ്ങള്‍ പര്യവേക്ഷണം ചെയ്യുമ്പോള്‍, ആ യാത്രയില്‍ നിങ്ങളെ സഹായിക്കുന്നതിനായി ഞങ്ങള്‍ പ്രൊഫഷണല്‍ ഔട്ട്പ്ലേസ്മെന്റ് സേവനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ബിപിഎം വ്യവസായത്തിലെ സാധ്യതയുള്ള റോളുകള്‍ക്കായി തയ്യാറെടുക്കുന്നതിനായി ഇന്‍ഫോസിസ് സ്‌പോണ്‍സര്‍ ചെയ്ത ബാഹ്യ പരിശീലനം സ്വീകരിച്ചുകൊണ്ട് നിങ്ങള്‍ക്ക് മറ്റൊരു കരിയര്‍ പാത വാഗ്ദാനം ചെയ്യാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, ഇന്‍ഫോസിസ് ബിപിഎം ലിമിറ്റഡിലെ ലഭ്യമായ അവസരങ്ങള്‍ക്കും നിങ്ങള്‍ക്ക് അപേക്ഷിക്കാം. എന്നിരുന്നാലും, നിങ്ങളുടെ ഐടി കഴിവുകള്‍ മെച്ചപ്പെടുത്തുന്നത് തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഐടി കരിയര്‍ യാത്രയെ കൂടുതല്‍ പിന്തുണയ്ക്കുന്നതിന് ഇന്‍ഫോസിസ് സ്‌പോണ്‍സര്‍ ചെയ്ത ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള ഒരു ബാഹ്യ പരിശീലന പരിപാടി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും നിങ്ങള്‍ക്കുണ്ട്’. ഇമെയിലില്‍ പറയുന്നു.

 

Continue Reading

india

അസമില്‍ വന്‍ ലഹരിവേട്ട; 71 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി

വാഹനം ഓടിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

അസമില്‍ വന്‍ ലഹരിവേട്ട. അമിങ്ഗാവില്‍ നിന്നും 71 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് 71 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും, മെത്താംഫെറ്റാമൈന്‍ ഗുളികകളും പിടിച്ചെടുത്തത്. 2,70,000 യാ ബാ ടാബ്ലറ്റ്, 520 ഗ്രാം ഹെറോയിന്‍ എന്നിവയാണ് കണ്ടെടുത്തത്.

അതേസമയം വാഹനം ഓടിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൂര്‍ ഇസ്ലാം (34), നസ്രുള്‍ ഹുസൈന്‍ എന്ന അലി ഹുസൈന്‍ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സംസ്ഥാന പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് (എസ്ടിഎഫ്) സംഘത്തെ പിടികൂടിയത്.

പിടിച്ചെടുത്ത ട്രക്കില്‍ നിന്ന് 67 കോടി രൂപ വിലമതിക്കുന്ന 2,70,000 യാബ ഗുളികകളും മറ്റൊരു ഹ്യുണ്ടായ് കാറില്‍ നിന്നും 40 സോപ്പ് ബോക്‌സുകളിലായി 4 കോടി രൂപ വിലമതിക്കുന്ന 520 ഗ്രാം ഹെറോയിനുമാണ് എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 

 

Continue Reading

Trending