Connect with us

main stories

അവശ്യസാധന ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കി; വരാനിരിക്കുന്നത് വന്‍ വിലക്കയറ്റം

കുത്തകകള്‍ക്ക് വന്‍ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും സൂക്ഷിച്ചുവെക്കാനും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിറ്റഴിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതി.

Published

on

ന്യൂഡല്‍ഹി: സാധാരണക്കാരുടെ ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന അവശ്യസാധന ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കി. പുതിയ ഭേദഗതി പ്രകാരം ഭക്ഷ്യ വസ്തുക്കള്‍, എണ്ണക്കുരു, പയര്‍ വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇത് സംബന്ധിച്ച ബില്‍ സെപ്റ്റംബര്‍ 15ന് ലോക്‌സഭ പാസാക്കിയിരുന്നു. ശബ്ദവോട്ടോടെയാണ് രാജ്യസഭ നിയമം പാസാക്കിയത്.

സ്വകാര്യ സംരഭകര്‍ക്ക് വന്‍തോതില്‍ അവശ്യവസ്തുക്കള്‍ സംഭരിക്കാന്‍ അവസരമൊരുക്കാനാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. അവശ്യസാധനങ്ങള്‍ സ്വന്തം താല്‍പര്യത്തിന് അനുസരിച്ച് ഉല്‍പാദിപ്പിക്കാനും സൂക്ഷിച്ചുവെക്കാനും വിതരണം ചെയ്യാനും കുത്തകകള്‍ക്ക് അവസരമൊരുക്കുന്നതാണ് പുതിയ നിയമം. സ്വകാര്യമേഖലയേയും വിദേശ നിക്ഷേപകരേയും കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അവശ്യസാധനങ്ങള്‍ സംഭരിച്ചുവെക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത് കാര്‍ഷിക മേഖലയില്‍ നിക്ഷേപങ്ങള്‍ വരുന്നതിനെ തടസ്സപ്പെടുത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ധാന്‍വെ റാവുസാഹിബ് ദാദാറാവു പറഞ്ഞു. ദേശീയ ദുരന്തങ്ങള്‍, വിലക്കയറ്റം മൂലമുണ്ടാവുന്ന ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ അവശ്യ വസ്തുക്കള്‍ സംഭരിച്ചുവെക്കുന്നതിന് ഇനി നിയന്ത്രണങ്ങള്‍ ഉണ്ടാവൂ എന്ന് മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ സഹായകരമാവുന്നതാണ് പുതിയ ഭേദഗതിയെന്ന് മന്ത്രി അവകാശപ്പെട്ടു. 1955ല്‍ അവശ്യസാധന നിയമം നിലവില്‍ വരുമ്പോള്‍ രാജ്യം ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറിയെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് രാജ്യസഭ ബഹിഷ്‌കരിച്ചിരുന്നു. ഈ അവസരം ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ നിയമ ഭേദഗതി ബില്‍ പാസാക്കിയത്. കുത്തകകള്‍ക്ക് വന്‍ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും സൂക്ഷിച്ചുവെക്കാനും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിറ്റഴിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതി. ഇത് അവശ്യസാധന വിപണിയില്‍ വന്‍ വിലക്കയറ്റത്തിന് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മുനമ്പത്തെ പാവങ്ങള്‍ക്ക് സര്‍ക്കാര്‍ നീതി നിഷേധിക്കുന്നു’: വി ഡി സതീശന്‍

പത്ത് മിനിറ്റ് കൊണ്ട് തീര്‍ക്കാവുന്ന വിഷയം നീട്ടിക്കൊണ്ട് പോകുന്നത് സംഘപരിവാറിന് അവസരം നല്‍കാന്‍

Published

on

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പാണെന്ന് വി ഡി സതീശന്‍. പത്ത് മിനിറ്റ് കൊണ്ട് സര്‍ക്കാരിന് തീര്‍ക്കാവുന്ന വിഷയം മനപൂര്‍വം വൈകിപ്പിക്കുകയാണ്െന്നും വി ഡി സതീശന്‍ പറഞ്ഞു. ഇതിലൂടെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാര്‍ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം സംഘടനകളും ഫറൂഖ് കോളേജ് മാനേജ്‌മെന്റും പ്രശ്‌ന പരിഹാരത്തിന് എല്ലാ പിന്തുണയും നല്‍കിയ സാഹചര്യത്തില്‍ തീരുമാനം എടുക്കാനും അത് കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സര്‍ക്കാരിന് കഴിയുമായിരുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇപ്പോള്‍ ഏകപക്ഷീയമായ ഒരു തീരുമാനം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സമര രംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചര്‍ച്ചയും സര്‍ക്കാര്‍ നടത്തിയില്ലെന്നും സതീശന്‍ വിമര്‍ശിക്കുന്നു. പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ട് പോകാന്‍ സര്‍ക്കാര്‍ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ആരുമായും ആലോചിക്കാതെ ജുഡീഷ്യല്‍ കമ്മിഷന്‍ എന്ന തീരുമാനം അടിച്ചേല്‍പ്പിച്ചതിലൂടെ സര്‍ക്കാരിന് ദുരുദ്ദേശ്യങ്ങള്‍ ഉണ്ടെന്ന് വ്യക്തമായെന്നും വി ഡി സതീശന്‍ പറഞ്ഞു. പറഞ്ഞ സമയത്ത് ദൗത്യം പൂര്‍ത്തീകരിക്കാത്ത ജുഡീഷ്യല്‍ കമ്മിഷനുകളുള്ള നാടാണ് കേരളമെന്നും മുനമ്പത്തെ പാവങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതിയാണ് സര്‍ക്കാര്‍ ബോധപൂര്‍വം നിഷേധിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

 

Continue Reading

kerala

ലേബര്‍ കാര്‍ഡിനായി കൈക്കൂലി: ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം പിടികൂടി

അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ അജിത് കുമാറിന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധനയില്‍ രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തത്.

Published

on

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ ലേബര്‍ ഓഫീസറുടെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപ പിടികൂടി. അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ അജിത് കുമാറിന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധനയില്‍ രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തത്. കൊച്ചി സെന്‍ട്രല്‍ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസിലെ ജീവനക്കാരനാണ് അജിത് കുമാര്‍.

കൈക്കൂലിയായി വാങ്ങിയ പണമാണു പിടിച്ചെടുത്തതെന്ന് വിജിലന്‍സ് അറിയിച്ചു. സ്വര്‍ണവും കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്കാണ് ലേബര്‍ കാര്‍ഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അജിത് കുമാറിനെ പിടികൂടുന്നത്. ബിപിസിഎല്‍ കമ്പനിയില്‍ ലേബര്‍ തൊഴിലാളികളെ കയറ്റാന്‍ വേണ്ടി കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സംഭവം.

ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് അജിത് കുമാര്‍ കൈക്കൂലി വാങ്ങിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ 20 തൊഴിലാളികളുടെ കാര്‍ഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയായിരുന്നു. വിജിലന്‍സ് എസ്പി ശശിധരന്‍ എസ്. ഐപിഎസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

kerala

നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ മരണം; സഹപാഠികള്‍ റിമാന്‍ഡില്‍

ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്ന വാദം പരിഗണിച്ച് കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചു.

Published

on

പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികള്‍ റിമാന്‍ഡില്‍. പത്തനാപുരം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്ന വാദം പരിഗണിച്ച് കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചു.

മരിച്ച അമ്മുവിനെ സഹപാഠികള്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നവെന്ന കുടുംബത്തിന്റെ പരാതിയില്‍ ഇന്നലെ വൈകീട്ട് സഹപാഠികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കാണാതായ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്നും ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണില്‍ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ അത് നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച് കോടതി ജാമ്യം നിഷേധിച്ചു.

അതേസമയം 22 വയസ്സ് എന്ന പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി പരിഗണിച്ചില്ല. പ്രതികളെ 14 ദിവസം റിമാന്‍ഡ് ചെയ്തു.

പ്രതികളെ കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലേക്ക് മാറ്റി.

 

Continue Reading

Trending