Connect with us

kerala

‘പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് ശമ്പളം?’; ജോലി ചെയ്ത ശമ്പളം ചോദിച്ചപ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാരെ അധിക്ഷേപിച്ച് ഡിഎംഒ-പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

ആയിരം സ്ത്രീ ഡോക്ടര്‍മാരുടെ പ്രതിനിധിയായ ഒരു പെണ്‍കുട്ടിയോട് ആരോഗ്യവകുപ്പ് പ്രതികരിച്ച രീതിക്കെതിരെ മനോജിന് പുറമെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. യുവ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഇതിനകം നിരവധി പേരാണ് രംഗത്തെത്തിയത്. വിവിധ മെഡിക്കല്‍ കോളജുകളുടെ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലടക്കം സംഭത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

Published

on

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് ആരോഗ്യ വകുപ്പിന്റെ കീഴില്‍ കൊവിഡ് ഡ്യൂട്ടിയില്‍ പ്രവേശിച്ച ജൂനിയര്‍ ഡോക്ടര്‍മാരെ ആരോഗ്യവകുപ്പിലെ ജില്ലാതല മേധാവി അധിക്ഷേപിച്ചതിനെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധം. മാസങ്ങളോളം ഒരു പ്രതിഫലവുമില്ലാതെ ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ച ജൂനിയര്‍ ഡോക്ടറോട്, പെണ്‍കുട്ടികള്‍ക്കെന്തിനാണ് ശമ്പളം എന്ന ചോദ്യമാണ് ഡിഎംഒ ചോദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.

തന്റെ പെണ്‍ സുഹൃത്തായ ഡോക്ടര്‍ക്കുണ്ടായ അനുഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ മനോജ് വെള്ളനാണ് സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചത്. കോവിഡ് പോരാട്ടത്തിന് മുന്‍പന്തിയിലുള്ള ഡോക്ടറോട് സ്ത്രീകളെ അധിഷേപിക്കുന്ന തരത്തിലുള്ള മറുപടി നല്‍കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനും കെകെ ശൈലജ മന്ത്രിയായ ആരോഗ്യ വകുപ്പിനുമെതിരെയും സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷധമാണ് ഉയരുന്നത്.

കൊവിഡ് പ്രതിസന്ധിയുടെ കാലത്തും സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാരടക്കം നേരിടേണ്ടി വരുന്ന വിവേചനം തുറന്നുകാട്ടിയുള്ള ഡോക്ടര്‍ മനോജ് വെള്ളനാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനോട് ഇതിനകം രണ്ടായിരത്തോളം പേരാണ് പ്രതികരിച്ചത്. ജോലിക്ക് കയറി മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്ത ജൂനിയര്‍ ഡോക്ടര്‍മാരുടെ ദുരിതം വിവരിച്ചുകൊണ്ടുള്ള കുറിപ്പ് ഇങ്ങനെയാണ്.

”പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് ശമ്പളം..?”

കേരളത്തില്‍ ആരോഗ്യവകുപ്പിലെ ഒരു ജില്ലാതല മേധാവി ഒരു ജൂനിയര്‍ ഡോക്ടറോട് ചോദിച്ച ചോദ്യമാണ്. അതും കഴിഞ്ഞ രണ്ടു-മൂന്നുമാസമായി, കൃത്യമായി ഒരു തസ്തികയില്ലാതെ, ആരു പറയുന്ന എന്തുപണിയും ചെയ്യേണ്ടി വരുന്ന, കൊവിഡിന്റെ പേരില്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്ന ഒരു ജൂനിയര്‍ ഡോക്ടറോട്, അങ്ങനെയുള്ള ആയിരം ഡോക്ടര്‍മാരുടെ പ്രതിനിധിയായ ഒരു പെണ്‍കുട്ടിയോട് ഒരു ഡോക്ടര്‍ തന്നെ ചോദിച്ച ചോദ്യമാണ്.

ആ ആയിരം പേര്‍ക്കിടയില്‍ എനിക്ക് വളരെ അടുപ്പമുള്ള ഒരു പെണ്‍കുട്ടിയുടെ കാര്യം പറയാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഏപ്രില്‍ മാസത്തില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കി, സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് ആരോഗ്യ വകുപ്പിന്റെ കൊവിഡ് ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്തതാണ്. അവള്‍ ലോണെടുത്താണ് പഠിച്ചത്. ലോണടയ്ക്കണം. വേറെയും കടങ്ങളുണ്ട്. അച്ഛന്‍ ഡ്രൈവറാണ്. കഴിഞ്ഞ 5 മാസമായി വരുമാനമില്ല. അനിയന്‍ വിദ്യാര്‍ത്ഥിയാണ്. വീട്ടിലെ ചെലവിനും ലോണടയ്ക്കാനും എല്ലാത്തിനും ഈ കുട്ടിയുടെ വരുമാനത്തിലാണ് നിലവില്‍ പ്രതീക്ഷ.

അങ്ങനെയുള്ള നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട് ആ കൂട്ടത്തില്‍. അവരോടാണീ മഹനീയ ചോദ്യം.

ഇനി ജോലിയുടെ സ്വഭാവം: സ്വന്തം ജില്ലയില്‍ തന്നെയാണ് പോസ്റ്റിംഗെങ്കിലും വീട്ടില്‍ പോകാനോ അവരെയൊക്കെ കാണാനോ നിര്‍വാഹമില്ല. ഏതെങ്കിലും ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യും. രണ്ടാഴ്ച കഴിഞ്ഞ്, ഒരാഴ്ച ക്വാറന്റൈന്‍. പിറ്റേന്ന്, വേറെവിടേലും ആയിരിക്കും ജോലി. ജജഋക്കിറ്റിനകത്തെ ജോലി, ഇീ്ശറ പിടിപെടുമോയെന്ന ആശങ്ക, വേണ്ടപ്പെട്ടവരെ കാണാനാവാത്ത അവസ്ഥ, ഇതിനിടയില്‍ ശമ്പളം കൂടി കൊടുക്കാതിരുന്നാല്‍…? ജോലി ചെയ്ത, വാഗ്ദാനം ചെയ്ത, അര്‍ഹതപ്പെട്ട ശമ്പളം ചോദിക്കുമ്പോള്‍ അധികൃതര്‍ തന്നെ ഇമ്മാതിരി മനുഷ്യത്വരഹിതമായ ഡയലോഗു കൂടി പറഞ്ഞാല്‍…?

ശരിക്കും വെള്ളരിക്കാ പട്ടണം തന്നെ..!

അധികാരത്തിന്റെ ചാരുകസേരയിലിരുന്നിട്ട് താഴോട്ട് നോക്കി പെണ്ണുങ്ങള്‍ക്കെന്തിനാ ശമ്പളമെന്ന് ചോദിക്കുന്നവര്‍ മേലോട്ട് കൂടി നോക്കി ഈ ചോദ്യം ചോദിക്കാന്‍ ധൈര്യം കാണിക്കണം. ആരോഗ്യമന്ത്രി മുതല്‍ DHS ഉം അഡീഷണല്‍ DHS ഉം സഹ-DMO മാരോടും ഒക്കെ ആദ്യം ചോദിക്ക്, നിങ്ങള്‍ സ്ത്രീകള്‍ക്കെന്തിനാ ശമ്പളമെന്ന്.. എന്നിട്ട് പാവം പിള്ളേരെ വിരട്ടാം..

ഈ സര്‍ക്കാര്‍, കേവല രാഷ്ട്രീയത്തേക്കാള്‍ മൂല്യം മനുഷ്യത്വത്തിന് കല്‍പ്പിക്കുന്നുണ്ടെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നൊരാളാണ് ഞാന്‍. അങ്ങനെയെങ്കില്‍ 5 മാസമായി 50% ജോലി പോലും ചെയ്യാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്സവബത്തയും ബോണസും കൊടുക്കുന്നതിന് 1 ദിവസം മുമ്പെങ്കിലും ഈ കുട്ടികളുടെ ശമ്പളം കൊടുക്കണം. എന്റെ മാത്രമല്ല, അല്‍പ്പം മനുഷ്യത്വമുള്ള സകല മലയാളികളുടെയും അഭ്യര്‍ത്ഥനയാണിത്. അതാണ് ശരിയും., മനോജ് വെളളനാട് കൂട്ടിച്ചേര്‍ത്തു.

https://m.facebook.com/story.php?story_fbid=3677451478951332&id=100000595474227

https://www.facebook.com/watch/?v=958926007903861&extid=m3wImRGVWgEO5NDX

ആയിരം സ്ത്രീ ഡോക്ടര്‍മാരുടെ പ്രതിനിധിയായ ഒരു പെണ്‍കുട്ടിയോട് ആരോഗ്യവകുപ്പ് പ്രതികരിച്ച രീതിക്കെതിരെ മനോജിന് പുറമെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. യുവ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഇതിനകം നിരവധി പേരാണ് രംഗത്തെത്തിയത്. വിവിധ മെഡിക്കല്‍ കോളജുകളുടെ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലടക്കം സംഭത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് 2014 ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ ജൂനിയര്‍ ഡോക്ടര്‍മാരാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ശമ്പളം പോലും ലഭിക്കാതെ ജോലിചെയ്യുന്നത്. ഏത് പോസ്റ്റിലാണ് തങ്ങളെ നിയമിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. 2020 മാര്‍ച്ചില്‍ ഹൗസ് സര്‍ജന്‍സി കഴിയേണ്ട ബാച്ചാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍് 20 ദിവസം കൂടി നീട്ടകയും ഇതിന് പിന്നാലെ പോസ്റ്റിങ് 3 മാസത്തേക്ക് കൂടി നീട്ടയത്. പിന്നീടായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും ഓഡറും പെര്‍മനന്റ് രജിസ്ട്രേഷനും ലഭിച്ചത്. ജൂലൈ മാസത്തോടെ എല്ലാവരും ജോലിക്ക് കയറി. ഒരു മാസം കഴിഞ്ഞിട്ടും ഞങ്ങളുടെ തസ്തിക സംബന്ധിച്ചോ ശമ്പളം സംബന്ധിച്ചോ ഒരു വ്യക്തതയുമില്ലായിരുന്നു. ജോലിക്ക് കയറണമെന്ന് അറിയിച്ച് ലഭിച്ച ഉത്തരവില്‍ തന്നെ വ്യക്തയുണ്ടായിരുന്നില്ലെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. അന്ന് വിഷയത്തില്‍ അധികൃതരോട് പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും എല്ലാം ശരിയാവും എന്ന രീതിയായിരുന്നു സര്‍ക്കാറിന്റെത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

kerala

‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ

പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

Published

on

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.

Continue Reading

Trending