Connect with us

kerala

എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് ഒരു മാസം കൂടി നീട്ടി

എറണാകുളം സൗത്തില്‍ നിന്നും ഉച്ചയ്ക്ക് 1.10 നാണ് ട്രെയിന്‍ യാത്ര തിരിക്കുക

Published

on

എറണാകുളം സൗത്ത്- വേളാങ്കണ്ണി റൂട്ടിലെ ട്രെയിന്‍ സര്‍വീസ് ഒരു മാസത്തേക്ക് കൂടി നീട്ടി. ഇതുപ്രകാരം വേളാങ്കണ്ണിയിലേക്കുള്ള ട്രെയിന്‍ മാര്‍ച്ച് 04, 11, 18, 25 തീയതികളില്‍ കൊച്ചിയില്‍ നിന്നും പുറപ്പെടും. എറണാകുളം സൗത്തില്‍ നിന്നും ഉച്ചയ്ക്ക് 1.10 നാണ് ട്രെയിന്‍ യാത്ര തിരിക്കുക.

കോട്ടയം, കൊല്ലം, പുനലൂര്‍, മാനാമധുരൈ, നാഗപട്ടണം വഴി പിറ്റേന്ന് ( ഞായറാഴ്ച) പുലര്‍ച്ചെ 5.40 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും. എറണാകുളത്തേക്കുള്ള മടക്ക ട്രെയിന്‍ മാര്‍ച്ച് 05, 12, 18, 26 തീയതികളില്‍ സര്‍വീസ് നടത്തും.

വൈകീട്ട് ആറരയ്ക്ക് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 11.40 ന് എറണാകുളത്ത് എത്തിച്ചേരും. ശനിയാഴ്ചകളില്‍ എറമാകുളത്തു നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി ട്രെയിന്‍ സ്ഥിരമാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും റെയില്‍വേ ഇതുവരെ അനുകൂല നടപടിയെടുത്തിട്ടില്ല.

 

kerala

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു

സമീപവാസിയായ അന്‍സാറാണ് കുത്തിയത്

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി ഷാഫി മുരുകാലയത്തിനാണ് കുത്തേറ്റത്. സമീപവാസിയായ അന്‍സാറാണ് കുത്തിയത്. ഷാഫിയെ കുത്തിയ ശേഷം അന്‍സാര്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

kerala

തിരുവനന്തപുരത്ത് ടിടിഇക്ക് നേരെ യാത്രക്കാരന്റെ മര്‍ദനം

കന്യാകുമാരി സ്വദേശി രതീഷ് ആണ് ടിടിഇ ജയേഷിനെ മര്‍ദിച്ചത്

Published

on

തിരുവനന്തപുരത്ത് ടിടിഇയെ യാത്രക്കാരന്‍ മര്‍ദിച്ചു. കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ നെയ്യാറ്റിന്‍കരയ്ക്കും പാറശാലയ്ക്കും ഇടയില്‍ വെച്ച് ടിക്കറ്റ് ചോദിച്ചതിനായിരുന്നു ആക്രമണം. കന്യാകുമാരി സ്വദേശി രതീഷ് ആണ് ടിടിഇ ജയേഷിനെ മര്‍ദിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചത്.

Continue Reading

kerala

കോട്ടയത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും കിണറ്റില്‍ ചാടി

ഭാര്യ ചാടിയതിന് പിന്നാലെ ഭര്‍ത്താവും ചാടുകയായിരുന്നു

Published

on

കോട്ടയം ഏറ്റുമാനൂര്‍ കണപ്പുരയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും കിണറ്റില്‍ ചാടി. ഭാര്യ ചാടിയതിന് പിന്നാലെ ഭര്‍ത്താവും ചാടുകയായിരുന്നു.
കണപ്പുര സ്വദേശി ബിനുവും ഭര്‍ത്താവ് ശിവരാജുമാണ് കിണറ്റില്‍ ചാടിയത്.

കോട്ടയത്ത് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. തുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.

Continue Reading

Trending