Connect with us

kerala

എറണാകുളം പീഡനക്കേസ്; ഒരാള്‍ പിടിയില്‍

പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Published

on

എറണാകുളത്ത് പത്തൊമ്പതുകാരിയെ ക്രൂര പീഡനത്തിരയാക്കിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യും. സംഭവത്തില്‍ വധശ്രമം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ പിടികൂടിയത്.

ശനിയാഴ്ച രാത്രിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പിറ്റേ ദിവസം രാവിലെ വരെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും
മരിച്ചെന്നുകരുതിയാണ് പ്രതി സ്ഥലം വിട്ടതെന്നും പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. പിന്നീട് ഞായറാഴ്ച വൈകിട്ട് ബന്ധുവാണ് അവശനിലയില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. ശരീരത്തിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. പെണ്‍കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായുള്ള സംശയം പൊലീസിന് നേരത്തെയുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വ്യാജ ലോട്ടറി ടിക്കറ്റ് നിര്‍മിച്ച് വില്‍പന; പുനലൂരില്‍ സിപിഎം നേതാവ് പിടിയില്‍

ക്രിസ്മസ്-പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റാണ് സി.പി.എം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം വ്യാജമായി നിര്‍മിച്ചത്

Published

on

പുനലൂരില്‍ വ്യാജ ലോട്ടറി ടിക്കറ്റ് നിര്‍മിച്ച് വില്‍പന നടത്തിയ സിപിഎം നേതാവ് പിടിയില്‍. സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ ക്രിസ്മസ്-പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റാണ് സി.പി.എം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം വ്യാജമായി നിര്‍മിച്ചത്. സംഭവത്തില്‍ പുനലൂര്‍ റ്റി.ബി ജങ്ഷനില്‍ കുഴിയില്‍ വീട്ടില്‍ ബൈജുഖാനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ഒറിജിനല്‍ ലോട്ടറി ടിക്കറ്റിന്റെ കളര്‍ പ്രിന്റ് എടുത്തായിരുന്നു തട്ടിപ്പ്.

ഏജന്‍സിയില്‍ നിന്ന് 680 ടിക്കറ്റാണ് ബൈജുഖാന്‍ വാങ്ങിയത്. ഇയാളില്‍നിന്ന് വാങ്ങിയ ടിക്കറ്റുകളില്‍ സമ്മാനം അടിച്ചതിനെ തുടര്‍ന്ന് ഉടമകള്‍ അടിമാലി, പാലക്കാട് ഭാഗത്തുള്ള ലോട്ടറി കടകളിലെത്തിച്ച് സമ്മാനം ആവശ്യപ്പെട്ടു. ടിക്കറ്റില്‍ സംശയം തോന്നിയ ഈ കടക്കാര്‍ ടിക്കറ്റിലുണ്ടായിരുന്ന പുനലൂരിലുള്ള ഏന്‍സിയുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളത്തരം വെളിച്ചത്തായത്.പ്രതിയെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

വൈറ്റില ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റ്; ഹൈക്കോടതി നിയമിച്ച സമിതി ഇന്ന് സന്ദര്‍ശനം നടത്തും

ഫ്‌ലാറ്റ് സമുച്ഛയത്തില്‍ ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് ബി, സി ടവറുകള്‍ പൊളിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു

Published

on

വൈറ്റിലയിലെ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റില്‍ ഹൈക്കോടതി നിയമിച്ച സമിതി ഇന്ന് സന്ദര്‍ശനം നടത്തും. എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്, പൊതുമരാമത്ത് വകുപ്പ് സ്‌ട്രെക്ച്ചറല്‍ എഞ്ചിനീയര്‍, ആര്‍ബി വെല്‍ഫയര്‍ ഹൗസിങ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി ഉള്‍പ്പെടെ സംഘത്തിലുണ്ടാവും.

ഫ്‌ലാറ്റ് സമുച്ഛയത്തില്‍ ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് ബി, സി ടവറുകള്‍ പൊളിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. എ ടവറിന് ബലക്ഷയം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഫ്‌ലാറ്റ് പൊളിക്കല്‍, പുനര്‍നിര്‍മ്മാണം, ഫ്‌ളാറ്റിലെ താമസക്കാരുടെ പുനരധിവാസം എന്നിവ ചര്‍ച്ചയാകും.

Continue Reading

kerala

ആദിവാസി യുവാവിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയില്‍ ഗോപാലനാണ് മരിച്ചത്

Published

on

താമരശ്ശേരിയില്‍ ആദിവാസി യുവാവിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാരാണ് താമരശ്ശേരിക്ക് സമീപം ചമല്‍ കാരപ്പറ്റ-വള്ളുവോര്‍ക്കുന്ന് റോഡിരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയില്‍ ഗോപാലനാണ് മരിച്ചത്.

മരിച്ച ഗോപാലന്‍ കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കൂടാന്‍ എത്തിയതായാണ് സൂചന. ക്ഷേത്രത്തില്‍ തുടികൊട്ടിയിരുന്നത് കണ്ടെതായും നാട്ടുകാര്‍ പറഞ്ഞു. താമരശ്ശേരി പോലീസ് സംഭവ സ്ഥലത്തെത്തി. ആര്‍ടിഒ സ്ഥലത്തെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.

Continue Reading

Trending