Connect with us

main stories

കശ്മീർ പ്രശ്‌നം യു.എന്നിൽ ഉയർത്തി റജബ് ഉർദുഗാൻ

ഇപ്പോഴും കത്തുന്ന കശ്മീർ പ്രശ്‌നം ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാനമാണെന്നും യു.എൻ ചട്ടങ്ങൾ പാലിച്ച് സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Published

on

കോവിഡ് കാരണം വീഡിയോ കോൺഫറൻസിലൂടെ ചേരുന്ന യു.എൻ ജനറൽ അസംബ്ലിയിൽ
കശ്മീർ വിഷയം ഉന്നയിച്ച് തുർക്കി പ്രസിഡണ്ട് റജിബ് ത്വയ്യിബ് ഉർദുഗാൻ. ഇപ്പോഴും കത്തുന്ന കശ്മീർ പ്രശ്‌നം ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാനമാണെന്നും യു.എൻ ചട്ടങ്ങൾ പാലിച്ച് സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം യു.എൻ ഉന്നതതല യോഗത്തിലും ഉർദുഗാൻ കശ്മീർ വിഷയം ചർച്ചക്കെടുത്തിരുന്നു.

‘ഇപ്പോഴും കത്തുന്ന കശ്മീർ പ്രതിസന്ധി ദക്ഷിണേഷ്യയുടെ സ്ഥിരതയെയും സമാധാനത്തെയും സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളതാണ്. യു.എൻ പ്രമേയങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട്, കശ്മീരിലെ ജനങ്ങലുടെ കൂടി പ്രതീക്ഷകൾക്കനുസൃതമായി ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നതാണ് ഞങ്ങളുടെ നിലപാട്.’ ഉർദുഗാൻ പറഞ്ഞു. പ്രസംഗത്തിൽ ഒരിടത്തും ഉർദുഗാൻ ഇന്ത്യയെ പേരെടുത്തു പരാമർശിച്ചില്ല.

ലോകനേതാക്കൾ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് എത്താതെയാണ് ഇത്തവണ യു.എൻ വാർഷിക ജനറൽ അസംബ്ലി ചേരുന്നത്. അതതു രാജ്യങ്ങളിൽ നിന്ന് വീഡിയോ റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ വഴിയാണ് നേതാക്കൾ അസംബ്ലിയിൽ പങ്കെടുക്കുന്നത്. നേതാക്കളുടെ പ്രസംഗ വീഡിയോകൾ യു.എൻ ആസ്ഥാനത്തെ അസംബ്ലി ഹാളിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. യു.എൻ ആസ്ഥാനത്തിന് വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

kerala

പാലക്കാട് 75 പേര്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

സന്ദീപ് വാര്യരും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് സ്വീകരിച്ചു

Published

on

പാലക്കാട് 75 പേര്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തേന്‍കുറിശ്ശി പഞ്ചായത്തില്‍ മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും അടക്കം 75 പേരാണ് പാര്‍ട്ടി വിട്ടത്. ഡി.സി.സി സംഘടിപ്പിച്ച അംഗത്വവിതരണ ചടങ്ങില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സന്ദീപ് വാര്യര്‍ മുഖ്യാതിഥിയായി സംബന്ധിച്ചു.

സി.പി.എം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ എം. വിജയന്‍, ബ്രാഞ്ച് സെക്രട്ടറിമാരായ സുരേന്ദ്രന്‍, സതീഷ് കുമാര്‍, രാധാകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ 75 ഓളം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനമെടുത്തു.

സി.പി.എം നടുവണ്ണൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അക്ബറലി കൊയമ്പ്രത്ത് കഴിഞ്ഞ ദിവസം സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നടുവണ്ണൂര്‍ നിയാഡ്കോ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനവും രാജിവച്ചാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ കോഴിക്കോട് ഡി.സി.സി ഓഫിസില്‍ വെച്ച് ഷാള്‍ അണിയിച്ച് അക്ബറലിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

മെക് സെവന്‍ വിവാദത്തിലൂടെ പി.മോഹനന്‍ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും അക്ബറലി വിമര്‍ശിച്ചു. സി.പി.എമ്മിന്റെ മതേതര കാഴ്ചപ്പാട് കാപട്യമാണെന്നും വര്‍ഗീയതയോട് സി.പി.എം എടുക്കുന്ന നിലപാട് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു

63ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു.

Published

on

തിരുവനന്തപുരം: 63ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരി 04 മുതല്‍ 08 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളില്‍ വെച്ച്ാണ് നടക്കുക. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും 101, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ നിന്നും 110, സംസ്‌കൃതോത്സവത്തില്‍ 19, അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളിലായി ആകെ 249 ഇനങ്ങളിലായി പതിനയ്യായിരത്തില്‍ പരം കലാ പ്രതിഭകളാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുക. നഗരത്തിലെ മുപ്പതോളം സ്‌കൂളുകളെ അക്കോമഡേഷന്‍ സെന്ററുകളായി തെരഞ്ഞെടുത്തു.

കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവുകയാണ്. മംഗലംകളി, പണിയനൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങള്‍. സ്വര്‍ണ്ണകപ്പിന്റെ ഘോഷയാത്ര 2024 ഡിസംബര്‍ 31ന് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും പ്രയാണം പൂര്‍ത്തിയാക്കി 2025 ജനുവരി 3ന് രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തിയായ തട്ടത്ത്മലയില്‍ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ സ്വീകരിച്ച് ഘോഷയാത്രയായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരും.

പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാരം തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് കലാമത്സരങ്ങള്‍ അരങ്ങേറുക. പ്രസ്തുത വേദികള്‍ക്ക് കേരളത്തിലെ
നദികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയം, വിമണ്‍സ് കോളേജ്, മണക്കാട് ഗവണ്‍മെന്റ് എച്ച്.എസ്.എസ്. തുടങ്ങിയ വേദികളിലായാണ് നൃത്ത ഇനങ്ങള്‍ അരങ്ങേറുന്നത്. ടാഗോര്‍ തീയേറ്ററില്‍ നാടകവും, കാര്‍ത്തിക തിരുനാള്‍ തീയേറ്ററില്‍ സംസ്‌കൃത നാടകം, ചവിട്ടു നാടകം എന്നിവയും
ഗോത്ര കലകള്‍ നിശാഗന്ധി ഓഡിറ്റോറിയത്തിലും, ബാന്റ്മേളം പട്ടം സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടിലും നടത്തപ്പെടുന്നു. ഭക്ഷണം പുത്തരിക്കണ്ടം മൈതാനത്താണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ സബ് കമ്മിറ്റികളുടെ ഓഫീസ്, രജിസ്ട്രേഷന്‍ എന്നിവ എസ്.എം.വി. സ്‌കൂളിലാണ് ക്രമീകരിച്ചിരിക്കുന്നത്.

സംഘാടക സമിതി ഓഫീസ് ശിക്ഷക് സദനില്‍ ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ വേദികളിലും 9.30 ന് തന്നെ മത്സരങ്ങള്‍ ആരംഭിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഇപ്പോള്‍ ഉള്ള ഷെഡ്യൂള്‍ ആകെ ഇനങ്ങളുടെ എണ്ണം അനുസരിച്ച് ക്രമപ്പെടുത്തിയതാണ്. അപ്പീലുകള്‍ വരുന്നതോടെ സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം. മത്സരം യഥാസമയം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും ചില കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും ഫസ്റ്റ് കോളും സെക്കന്റ് കോളും തേര്‍ഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

 

Continue Reading

india

അംബേദ്കര്‍ പരാമര്‍ശം: പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

വിജയ് ചൗക്കില്‍ രാഹുല്‍ഗാന്ധിയുടേയും പ്രിയങ്കാഗാന്ധിയുടേയും നേതൃത്വത്തില്‍ ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

Published

on

ഡോ. അംബേദ്കര്‍ക്കെതിരെ കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. വിജയ് ചൗക്കില്‍ രാഹുല്‍ഗാന്ധിയുടേയും പ്രിയങ്കാഗാന്ധിയുടേയും നേതൃത്വത്തില്‍ ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ‘ഐ ആം അംബേദ്കര്‍’ എന്ന പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് ഇന്ത്യ മുന്നണി എംപിമാര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

അംബേദ്കറെ അപമാനിച്ചതിനെതിരെ പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്ട്രടറി കെ സി വേണുഗോപാല്‍ പറഞ്ഞു. സമരം നടത്തിയതിന് കേസെടുത്ത് ജയിലില്‍ അടയ്ക്കാനാണ് ഭാവമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി എംപിമാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, എന്തുകൊണ്ടാണ് കോണ്‍ഗ്രസ് വനിതാ എംപിയുടെ പരാതിയില്‍ കേസെടുക്കാത്തതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ഭരണപക്ഷം പരിഭ്രാന്തിയിലാണെന്നതിന് തെളിവാണെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു.

പാര്‍ലമെന്റ് ആരംഭിച്ചതോടെ അംബേദ്കര്‍ വിഷയത്തില്‍ അമിത് ഷാ മാപ്പുപറയണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു. ഇന്നലെ പാര്‍ലമെന്റില്‍ ബിജെപിയാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നും അമിത് ഷായുടെ പ്രസ്താവനയില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമായിരുന്നുവെന്നും പ്രതിപക്ഷം പറഞ്ഞു.

 

 

Continue Reading

Trending