Connect with us

kerala

“ഇ.പിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ല”; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ഇ.പി ജയരാജന് രൂക്ഷ വിമർശനം

ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടായിട്ടും എന്തിനാണ് എം മുകേഷിനെ ലോക്സഭാ സ്ഥാനാർഥിയാക്കിയതെന്നും സമ്മേളനത്തിൽ ചോദ്യം ഉയർന്നു. 

Published

on

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ കേന്ദ്ര കമ്മറ്റിയം​ഗം ഇപി ജയരാജനും എം മുകേഷ് എംഎൽഎയ്ക്കും രൂക്ഷ വിമർശനം. ഇപിയുടെത് കമ്യൂണിസ്റ്റിന് നിരക്കാത്ത രീതിയാണെന്നും തിരഞ്ഞെടുപ്പ് ദിവസത്തെ ഇപിയുടെ വെളിപ്പെടുത്തൽ പാർട്ടിക്ക് തിരിച്ചടിയായിയെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടായിട്ടും എന്തിനാണ് എം മുകേഷിനെ ലോക്സഭാ സ്ഥാനാർഥിയാക്കിയതെന്നും സമ്മേളനത്തിൽ ചോദ്യം ഉയർന്നു.

7 ഏരിയ കമ്മറ്റികളിൽ നിന്നുള്ള അം​ഗങ്ങളാണ് വിമർശനമുന്നയിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിഷയം പുറത്തുവന്നത് പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സമ്മേളനത്തിൽ പൊതുവായി ആക്ഷേപം ഉയർന്നത്.

ചടയമം​ഗലം ഏരിയ കമ്മറ്റിയിൽ നിന്നുള്ള അം​ഗങ്ങളാണ് മുകേഷിനെതിരെ വിമർശനം ഉന്നയിച്ചത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരു സ്ഥാനാർഥിയായിരുന്നെങ്കിൽ പോലും ഇത്തരം ദയനീയമായിട്ടുള്ള പരാജയം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പലപ്പോഴും മുകേഷിൽ നിന്ന് സ്ഥാനാർഥിയെന്ന നിലയിലുള്ള സമീപനം ഉണ്ടായില്ലെന്നും വിമർശനം ഉയർന്നു.

കേന്ദ്ര കമ്മറ്റിയം​ഗം എകെ ബാലനെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എകെ ബാലൻ സ്ഥാനാർഥി സരിന്റെ ചിഹ്നം പരിചയപ്പെടുത്തിയത് വളരെ മോശമായിട്ടായിരുന്നുവെന്നും ഇത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നുമായിരുന്നു വിമർശനം.

വരും ദിവസങ്ങളിൽ കൂടുതൽ ഏരിയ കമ്മറ്റികളിൽ നിന്നും ഇത്തരത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയരാൻ സാധ്യതയുണ്ട്. വരും ജില്ലാ സമ്മേളനങ്ങളിലും ഇപി ജയരാജനടക്കമുള്ള നേതാക്കൾ

kerala

വയനാട്ടില്‍ പുലി ആക്രമണം; ആടിനെ കടിച്ചു കൊന്നു

മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്.

Published

on

വയനാട് ചീരാലില്‍ വീണ്ടും പുലിയുടെ ആക്രമണം. മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റിരുന്നു. ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോളാണ് ഇയാളെ കരടി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഗോപിയെ നിലവില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപിയുടെ ഇടതു കൈയ്ക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ഹാജരായി

ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്.

Published

on

ഐബി ഉദ്യോഗസ്ഥരുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് സുകാന്തിന്റെ മാതാപിതാക്കള്‍ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എടപ്പാള്‍ സ്വദേശി സുരേഷ്, ഗീത എന്നിവരാണ് ഹാജരായത്. പേട്ടയില്‍ നിന്നുള്ള പോലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക് പുറപ്പെട്ടു. നിലവിലെ കേസില്‍ ഇരുവരും പ്രതികള്‍ അല്ല.

ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്. ഇന്ന് രാവിലെ 10 മണിയോടെ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ ഇരുവരും ഹാജരായത്.

അതേസമയം ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ പ്രതിയെന്ന് ആരോപിക്കുന്ന സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവിലാണ്. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഒഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗ കുറ്റമാണ് സുകാന്തിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്കില്ലെങ്കിലും പൊലീസിന് ഇതുവരെയും സുകാന്ത് സുരേഷിനെ കണ്ടെത്താനായിട്ടില്ല.

മകളെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും ശേഷം വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയതിനാലാണ് ആത്മഹത്യ ചെയ്‌തെന്നും ഐബി ഉദ്യോഗസ്ഥയുടെ
വീട്ടുകാര്‍ ആരോപിക്കുന്നു. മൂന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ലൈംഗിക ചൂഷണം നടന്നതിന്റെ തെളിവുകള്‍ പൊലീസില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞിരുന്നു.

 

Continue Reading

kerala

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയിലും കോട്ടയത്തും

കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 37 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്.

Published

on

സംസ്ഥാനത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയിലും കോട്ടയത്തും. കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 37 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ സാധാരണ ലഭിക്കേണ്ടത് 140 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ ഇത്തവണ 192 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 53 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. അതായത് സാധാരണ ലഭിക്കേണ്ട വേനല്‍ മഴയേക്കാള്‍ 63 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു.

പത്തനംതിട്ടയിലും കോട്ടയത്തുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വേനല്‍മഴ ലഭിച്ചത്. ഈ ജില്ലകളില്‍ 350 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. കാസര്‍കോടാണ് (69 മില്ലി മീറ്റര്‍) ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല. ഏപ്രില്‍ മാസത്തില്‍ ഇത്തവണ 20 ശതമാനം അധികം മഴ ഇത്തവണ ലഭിച്ചു. ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ടത് 106 മില്ലി മീറ്റര്‍ മഴയാണ്.

ഇത്തവണ 126.4 മില്ലി മീറ്റര്‍ മഴ കിട്ടി. ഏപ്രിലിലും ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് പത്തനംതിട്ടയിലും( 241 എംഎം) കോട്ടയത്തുമാണ്( 227 എംഎം). ഇടുക്കി (16% കുറവ് ), മലപ്പുറം ( 7% കുറവ്) ആലപ്പുഴ ( 4% കുറവ് ) ഒഴികെയുള്ള ജില്ലകളില്‍ സാധാരണ ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന മഴയേക്കാള്‍ കൂടുതല്‍ ലഭിച്ചു.

 

 

Continue Reading

Trending