Connect with us

kerala

ഇ-പോസ് മെഷീനുകളിൽ തകരാർ: സംസ്ഥാനത്ത് റേഷൻ കടകൾ നാല് മണി വരെ അടച്ചിടും

ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ കടകൾ അടച്ചിടുന്നതെന്നാണ് വിശദീകരണം.

Published

on

ഇ-പോസ് മെഷീനുകളിൽ തകരാറിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് 4 മണി വരെ അടച്ചിടും. സർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെടുകയാണ്.മെഷീൻ തകരാർ മൂലം പാലക്കാട് ഇന്നും റേഷൻ വിതരണം മുടങ്ങി.നാലു ദിവസമായി ജില്ലയിൽ റേഷൻ വിതരണം സെർവർ പ്രതിസന്ധിയിലാണെന്ന് വ്യാപാരികൾ പറഞ്ഞു.വയനാട്ടിലും റേഷൻ വിതരണം മുടങ്ങി. ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ കടകൾ അടച്ചിടുന്നതെന്നാണ് വിശദീകരണം.

kerala

സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ശനിയാഴ്ച വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും യെലോ അലേര്‍ട്ടായിരിക്കും.

ശനിയാഴ്ച വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴ ലഭിച്ചേക്കാം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

ആലപ്പുഴയില്‍ രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍

കഞ്ചാവ് എത്തിച്ചത് തായ്‌ലന്‍ഡില്‍ നിന്നാണെന്നാണ് സൂചന.

Published

on

ആലപ്പുഴയില്‍ രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന യുവതിയാണ് പിടിയിലായത്. കഞ്ചാവ് എത്തിച്ചത് തായ്‌ലന്‍ഡില്‍ നിന്നാണെന്നാണ് സൂചന.

മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താണ് ഇവര്‍ ആലപ്പുഴയില്‍ എത്തിയതെന്നാണ് സൂചന. ഇന്നലെ രാത്രി ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് എക്‌സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

Continue Reading

kerala

അനുവാദമില്ലാതെ യുവതിയുടെ ചിത്രം സിനിമയില്‍ ഉപയോഗിച്ചു; ആന്റണി പെരുമ്പാവൂരിന് 1,68,000 പിഴ

2016ല്‍ പുറത്തിറങ്ങിയ ഒപ്പം സിനിംമയിലാണ് യുവതിയുടെ ചിത്രം ഉപയോഗിച്ചത്

Published

on

അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം യുവതിയുടെ ചിത്രം സിനിമയില്‍ ഉപയോഗിച്ചതിന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് പിഴ. 1,68,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ചാലക്കുടി മുന്‍സിഫ് കോടതിയുടെ വിധി. സിനിമയില്‍ ഫോട്ടോ ഉപയോഗിച്ചെന്ന ചൂണ്ടിക്കാട്ടി ചാലക്കുടി കാടുകുറ്റി സ്വദേശിയായ പ്രിന്‍സി ഫ്രാന്‍സിസ് ആണ് പരാതി നല്‍കിയത്.

2016ല്‍ ആണ് ഒപ്പം പുറത്തിറങ്ങിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് മോഹന്‍ലാല്‍ നായകനായ ചിത്രത്തിലെ 29ാം മിനിറ്റില്‍ പൊലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്നനിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ചിത്രമുള്ളത്. അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന് കാണിച്ച് കൊരട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല.

തുടര്‍ന്ന് 2017ല്‍ ചാലക്കുടി കോടതിയില്‍ പരാതി നല്‍കി. ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ശന്‍, അസി. ഡയറക്ടര്‍ മോഹന്‍ദാസ് എന്നിവരെ കക്ഷിചേര്‍ത്തിരുന്നു. ഫോട്ടോ അധ്യാപികയുടേതല്ലെന്നാണ് എതിര്‍കക്ഷികള്‍ വാദിച്ചത്. സിനിമയില്‍നിന്ന് ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവര്‍ത്തകര്‍ നിഷേധിച്ചു. ഇപ്പോഴും ഫോട്ടോ ഒഴിവാക്കിയിട്ടില്ല. എട്ടു വര്‍ഷമായി നിയമപോരാട്ടം നടത്തിയാണ് നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകള്‍ക്കായാണ് നിയമനടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിന്‍സി ഫ്രാന്‍സിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Continue Reading

Trending