Connect with us

kerala

കള്ളുഷാപ്പിൽ പോകുന്നത് ഒളിസങ്കേതത്തിൽ പോകുന്നതു പോലെയാണ് ; ലഹരിയില്ലാത്ത പാനീയമായി കള്ളിനെ കാണണമെന്നും ഇ.പി. ജയരാജൻ.

നയം മാറുന്നതോടെ വലിയ തൊഴിൽ സാധ്യതയുണ്ടാവും.റിസോർട്ടുകളിൽ തെങ്ങുണ്ടെങ്കിൽ അവർ ചെത്തി കൊടുക്കട്ടെയെന്നും  ഇ.പി.ജയരാജൻ പറഞ്ഞു.

Published

on

കള്ളുഷാപ്പിൽ പോകുന്നത് ഒളിസങ്കേതത്തിൽ പോകുന്നതു പോലെയാണെന്നും അത് മാറണമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ആ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അഭിപ്രായങ്ങളുണ്ടാവും.അവർ പറയട്ടെ.അഭിപ്രായം പറയുന്നതിനെ നിരാകരിക്കുന്നില്ല.ആധുനിക കാലഘട്ടത്തിന്റെ രീതിയിലേക്ക് കള്ളുഷാപ്പുകൾ മാറണം.‘ലഹരിയില്ലാത്ത പാനീയമായി കള്ളിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.നയം മാറുന്നതോടെ വലിയ തൊഴിൽ സാധ്യതയുണ്ടാവും.റിസോർട്ടുകളിൽ തെങ്ങുണ്ടെങ്കിൽ അവർ ചെത്തി കൊടുക്കട്ടെയെന്നും  ഇ.പി.ജയരാജൻ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കോര്‍പ്പറേഷനിലെ കൈക്കൂലിക്കേസ്; ഓവര്‍സിയര്‍ എ. സ്വപ്നയെ സസ്‌പെന്‍ഡ് ചെയ്തു

കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം സ്വപ്നയെ പിടികൂടിയത്.

Published

on

കൈക്കൂലിക്കേസ്ുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനിലെ ഓവര്‍സിയര്‍ എ സ്വപ്നയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം സ്വപ്നയെ പിടികൂടിയത്.

ഇന്നലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ വിജിലന്‍സ് പിടികൂടിയത്. മൂന്നു നില അപാര്‍ട്‌മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. സ്വപ്ന നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും നമ്പര്‍ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

തൃശൂര്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് ജി. അനിലിന് മുന്നില്‍ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

Continue Reading

kerala

തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ല: ഹൈക്കോടതി

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിനെതിരായ സിപിഎമ്മിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമാണെന്നും കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സമയത്ത് വലിയ തോതിലുള്ള തുക പിന്‍വലിക്കുമ്പോള്‍ അറിയിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് വിവരം ഐടി അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും, ഒരു കോടി രൂപ പിടിച്ചെടുക്കുകയുമായിരുന്നു. ഇതോടൊപ്പം അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം നിയമപരമായ നടപടികള്‍ മാത്രമാണ് ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് കോടതി വിലയിരുത്തി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശോധന നടത്തിയതും പണം പിടിച്ചെടുത്തതുമെന്നും കോടതി വിലയിരുത്തി.

Continue Reading

kerala

വിഴിഞ്ഞത്ത് ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നു; കെ.സി വേണുഗോപാല്‍

സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നുവെന്നും വേദിയില്‍വെച്ചുതന്നെ മുഖ്യമന്ത്രി മോദിക്ക് ചുട്ട മറുപടി നല്‍കണമായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Published

on

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്. വിഴിഞ്ഞത്ത് ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നു. സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നുവെന്നും വേദിയില്‍വെച്ചുതന്നെ മുഖ്യമന്ത്രി മോദിക്ക് ചുട്ട മറുപടി നല്‍കണമായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് തിരക്ക് രാഹുല്‍ഗാന്ധിയുടെ ഉറക്കം കെടുത്തലാണ്. പാകിസ്ഥാന്റെ ഉറക്കം കെടുത്താനാണ് മോദി ശ്രമിക്കേണ്ടത്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങില്‍ പാര്‍ട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്നത്. എംപിയും, എംഎല്‍എയും പങ്കെടുത്തതും പാര്‍ട്ടിയുടെ അറിവോടെയാണ്. അദാനിയെ എതിര്‍ക്കുന്ന രാഹുലിനെ വിമര്‍ശിക്കാതെ മോദിക്കാവുമോയെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.

Continue Reading

Trending