സി.പി.എം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ ബഷീര്‍ എംഎല്‍എ. സി.പി.എമ്മില്‍ എന്നും വിവാദമാണെന്നും ഇ പി ജയരാജന് ഉള്ള കാര്യം സത്യസന്ധമായി പറയുകയാണ് ചെയ്തതെന്നും പി.കെ ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്നത്തെ ദിവസം പുസ്തക വിവരം പുറത്തു വന്നതില്‍ എല്ലാവര്ക്കും പങ്ക് ഉണ്ടാകും. ഇ.പി അന്‍വര്‍ കോംബോ ഒന്നും ഉണ്ടാവില്ല. അങ്ങനെ ഒരു മണ്ടത്തരം ഇപി ചെയ്യില്ല’, പി കെ ബഷീര്‍ പറഞ്ഞു. അതേസമയം ആറ് ലക്ഷത്തിനു മുകളില്‍ പ്രിയങ്ക ഗാന്ധിക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. മറ്റു പാര്‍ട്ടികളില്‍ ഉള്ളവര്‍ പോലും വോട്ട് ചെയ്യും. പ്രായഭേദമന്യേ പ്രിയങ്കക്ക് എല്ലാവര്ക്കും ഇടയില്‍ സ്വീകാര്യതയുണ്ട്. പോളിങ് ശതമാനം കുറയാന്‍ സാധ്യതയില്ല, എല്ലായിടത്തും നല്ല തിരക്കാണെന്നും പികെ ബഷീര്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.