Connect with us

kerala

പ്രതിരോധ യാത്രയില്‍ പങ്കെടുക്കാത്തതിനെതിരെ വിവാദം; വിവാദ ഇടനിലക്കാരന്റെ പരിപാടിയില്‍ പങ്കെടുത്ത് ഇ.പി ജയരാജന്‍.

വീഡിയോ എടുക്കുന്നത് ജയരാജനും മറ്റും അറിയാമെന്നതിനാല്‍ പിണറായിക്കും പാര്‍ട്ടിക്കും മുന്നറിയിപ്പ് നല്‍കുകകൂടിയാണ് ജയരാജന്‍ ഇതിലൂടെ ചെയ്തിരിക്കുന്നത്.

Published

on

വിവാദ ഇടനിലക്കാരന്‍ നന്ദകുമാറിന്റെ പരിപാടിയില്‍ പങ്കെടുത്ത് സി.പി.എം നേതാവ് ഇ.പി ജയരാജന്‍. എറണാകുളത്ത് കഴിഞ്ഞ രാത്രിയാണ് ചടങ്ങ് നടന്നത്. മുന്‍കോണ്‍ഗ്രസ്‌നേതാവ് കെ.വി തോമസും പരിപാടിയില്‍ പങ്കെടുത്തതിന്റെ വീഡിയോ പുറത്തുവന്നത്. രഹസ്യമായിരുന്നു സന്ദര്‍ശനം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന പ്രതിരോധ യാത്രയില്‍ പങ്കെടുക്കാത്തതിനെതിരെ വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ജയരാജന്റെ കൊച്ചിയിലെ ചടങ്ങ്. ഇതേക്കുറിച്ച് പക്ഷേ സി.പി.എം മൗനം പാലിക്കുകയാണ്. ഇടതുമുന്നണി കണ്‍വീനര്‍കൂടിയായ ഇ.പി ജയരാജന്‍ മുമ്പൊരിക്കലും ഒരു കണ്‍വീനറും ചെയ്യാത്ത രീതിയിലാണ് മുന്നണിയെയും പാര്‍ട്ടിയെയും വഴിയിലിട്ട് സ്വന്തം പരിപാടികളുമായി മുന്നോട്ടുപോകുന്നത്. പി.ജയരാജനുമായുള്ള തര്‍ക്കമാണ് പുറത്തെങ്കിലും ഗോവിന്ദനെ സെക്രട്ടറിയാക്കിയതില്‍ ഗോവിന്ദനോടും പിണറായി വിജയനോടുമുള്ള പ്രതിഷേധംകൂടിയാണ് ജയരാജന്‍ പ്രകടിപ്പിക്കുന്നത്. സ്വകാര്യചടങ്ങാണെങ്കിലും വീഡിയോ എടുക്കുന്നത് ജയരാജനും മറ്റും അറിയാമെന്നതിനാല്‍ പിണറായിക്കും പാര്‍ട്ടിക്കും മുന്നറിയിപ്പ് നല്‍കുകകൂടിയാണ് ജയരാജന്‍ ഇതിലൂടെ ചെയ്തിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് മണ്ണാര്‍ക്കാട് മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

കാഞ്ഞിരപ്പുഴയില്‍ പാങ്ങോട് ഉന്നതിയിലെ വെട്ടുവീരനെയാണ് വീടിനകത്ത് ഇന്ന് രാവിലെയോട് കൂടി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

പാലക്കാട് മണ്ണാര്‍ക്കാട് മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴയില്‍ പാങ്ങോട് ഉന്നതിയിലെ വെട്ടുവീരനെയാണ് വീടിനകത്ത് ഇന്ന് രാവിലെയോട് കൂടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാളുടെ കുടുംബം പാങ്ങോട് നിന്നും കുറച്ച് മാറിയാണ് താമസിക്കുന്നത്. രണ്ട് ദിവസമായിട്ടും വെട്ടുവീരന്‍ വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് മക്കളാണ് ഇയാളെ അന്വേഷിച്ച് പാങ്ങോട് ഉന്നതിയിലെ വീട്ടിലേക്ക് എത്തുന്നത്. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് വെട്ടുവീരന്റെ മൃതദേഹം വീട്ടില്‍ നിന്ന് മക്കള്‍ കണ്ടെത്തുന്നത്. നിലവില്‍ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് ബന്ധുക്കളും പൊലീസും പറയുന്നത്. പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Continue Reading

kerala

10 ലക്ഷം കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍; പൂനെയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

സംഭവവുമായി ബന്ധപ്പെട്ട് ഡോ. സുഷ്‌റുത്ത് ഖൈസിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

പൂനെയില്‍ പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു. പൂനെയിലെ ദീനാനാഥ് മംഗേഷ്‌കര്‍ ആശുപത്രിയിലായില്‍ തനിഷ് ഭിസേ എന്ന യുവതിയാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോ. സുഷ്‌റുത്ത് ഖൈസിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയെ ചികിത്സിക്കണമെങ്കില്‍ പത്ത് ലക്ഷം രൂപ മുന്‍കൂറായി കെട്ടിവയ്ക്കണമെന്നായിരുന്നു ഗൈനക്കോളജിസ്റ്റ് ആവശ്യപ്പെട്ടത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് മൂലം യുവതി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. അഞ്ച് മണിക്കൂറിലേറെ വൈകി യുവതിയെ മറ്റൊരു ഹോസ്പിറ്റലില്‍ എത്തിച്ച ശേഷമായിരുന്നു ചികിത്സ നല്‍കിയത്.

ഇരട്ട പെണ്‍കുട്ടികള്‍ക്ക് യുവതി ജന്മം നല്‍കിയതെങ്കിലും അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
യുവതി പ്രസവിച്ച സസൂന്‍ ആശുപത്രിയാണ് സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയത്. ചികിത്സ നല്‍കാന്‍ വൈകി എന്നതാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending