Connect with us

kerala

‘ഇപി ജയരാജന്റെ ബിജെപി അനുകൂല പ്രസ്താവനകൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി’; സിപിഎം കാസർഗോഡ് ജില്ലാ കമ്മിറ്റി

കെകെ ശൈലജയും ഇപി ജയരാജനും പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടചുമുന്നണിയുടെ പരാജയത്തില്‍ വീണ്ടും വിമര്‍ശനം. സിപിഎം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയിലാണ് വിമര്‍ശനം ഉയര്‍ന്നത്. ഇപി ജയരാജന്റെ ബിജെപി അനുകൂല പ്രസ്താവനകള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു. കെകെ ശൈലജയും ഇപി ജയരാജനും പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം.

തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സിപിഐയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎമ്മിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെകിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയുള്‍പ്പെടെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്നായിരുന്നു സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ വിമര്‍ശനം. ഭരണവിരുദ്ധ വികാരമല്ലെന്ന് എത്രതവണ പറഞ്ഞാലും അംഗീകരിക്കാനാകില്ലെന്ന് ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികള്‍ പറഞ്ഞു.

kerala

‘കണ്ണൂരില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ ചെങ്കൊടിക്ക് അപമാനം’: വിമര്‍ശിച്ച് ബിനോയ് വിശ്വം

സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ രൂക്ഷ വിമർശനവുമായി സി.പി.ഐ. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെനിന്ന് സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷത്തിന്റെ രക്ഷകവേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കൾക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്.

അവരിൽനിന്ന് ബോധപൂർവം അകൽച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാൻ ആകൂ. പ്രസ്ഥാനത്തിൽ വിശ്വാസം അർപ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതികാണിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവുമാണ് കമ്മ്യൂണിസ്റ്റുകാർക്ക് വലുത്.

ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സി.പി.ഐ എന്നും മാനിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Continue Reading

kerala

വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ ശക്തമായ കാറ്റ്, ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്

ഇതോടൊപ്പം ഉയർന്ന തിരമാല ജാ​ഗ്രതാ നിർദ്ദേശം, ശക്തമായ കാറ്റ് വീശാനുള്ള സാധ്യതകളും പ്രവചിച്ചിട്ടുണ്ട്. 

Published

on

വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം ഉയർന്ന തിരമാല ജാ​ഗ്രതാ നിർദ്ദേശം, ശക്തമായ കാറ്റ് വീശാനുള്ള സാധ്യതകളും പ്രവചിച്ചിട്ടുണ്ട്.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും, ലക്ഷദ്വീപ്‌ – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

ജൂലൈ ഒന്നിന്, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ തെക്കു ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

രണ്ടിന്, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മേൽപ്പറഞ്ഞ തീയതികളിൽ മത്സ്യ ബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

Continue Reading

kerala

പരിയാരം മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ചെടുത്ത് എം.എസ്.എഫ് മുന്നണി; മുഴുവന്‍ സീറ്റും നേടി

കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് എസ്.എഫ്.ഐ അല്ലാത്ത ഒരു വിദ്യാര്‍ത്ഥി സംഘടന യൂണിയന്റെ നേതൃത്വത്തില്‍ എത്തുന്നത്.

Published

on

പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ചെടുത്ത് എം.എസ്.എഫ് മുന്നണി. 12 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുഴുവന്‍ സീറ്റിലും എം.എസ്.എഫ് -കെ.എസ്.യു സഖ്യം വിജയിച്ചു.

കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് എസ്.എഫ്.ഐ അല്ലാത്ത ഒരു വിദ്യാര്‍ത്ഥി സംഘടന യൂണിയന്റെ നേതൃത്വത്തില്‍ എത്തുന്നത്. ഈ വര്‍ഷമാണ് കെ.എസ്.യുവും എംഎസ്എഫും ആദ്യമായി ഇവിടെ യൂണിറ്റ് രൂപവത്കരിച്ചത്.

Continue Reading

Trending